അബുദാബി : സേവന പാത യിൽ ആറു പതിറ്റാണ്ട് പൂർത്തി യാക്കിയ അബു ദാബി പോലിസിന് പുതിയ ലോഗോയും ബാഡ്ജും.
പോലീസ് സേന യുടെ അറുപത് വർഷത്തെ നേട്ടങ്ങളും ചരിത്രവും പാരമ്പര്യവും സംസ്കാരവും വ്യക്ത മാക്കും വിധം തയ്യാ റാക്കിയ പുതിയ ലോഗോ യിൽ ദേശീയ ചിഹ്ന മായ വേട്ടപ്പരുന്തിനാണ് മുഖ്യ സ്ഥാനം.
യു. എ. ഇ. ആഭ്യന്തര മന്ത്രാലയ ത്തിന്റെ നേതൃത്വ ത്തിൽ അബു ദാബി ആംഡ് ഫോഴ്സ് ഓഫീസേഴ്‌സ് ക്ലബ്ബിൽ സംഘ ടിപ്പിച്ച പരി പാടി യിൽ വെച്ച് അബു ദാബി പോലീസ് ജനറല്‍ കമാന്‍ഡര്‍ മേജർ ജനറൽ മുഹമ്മദ് ഖൽഫാൻ അൽ റുമൈതി പ്രകാശനം ചെയ്തു.
ചുവന്ന വൃത്ത ത്തിന് അകത്ത് വെള്ള നിറ ത്തില്‍ ഈന്തപ്പന യോല യുടെ മാതൃക യും ഈന്ത പ്പന യില്‍ രണ്ട് കാലു കളിലും പരമ്പരാ ഗത രീതി യിലുള്ള വളഞ്ഞ കത്തി കള്‍ ചേര്‍ത്ത് നില്‍ക്കുന്ന വേട്ട പ്പരുന്തു മാണ് പുതിയ ലോഗോ യിൽ.
(പച്ച നിറത്തിലെ വൃത്താകൃതി യിലുള്ള പനയോല കള്‍ക്ക് ചേര്‍ന്ന് ചിറക് വിരിച്ചു നിൽ ക്കുന്ന സ്വര്‍ണ്ണ നിറ ത്തിലുള്ള വേട്ടപ്പരുന്തും യു. എ. ഇ. യുടെ പതാകയും ആയി രുന്നു അബുദാബി പോലീസിന്റെ പഴയ ലോഗോ).
പോലീസ് സേനയുടെ ബാഡ്ജും മാറ്റം വരുത്തി. ഉദ്യോഗ സ്ഥരുടെ ചിത്രവും വിവരങ്ങളും ഉള്‍ക്കൊള്ളുന്ന കാര്‍ഡും പ്രത്യേകം തയ്യാ റാക്കിയ പോലീസ് ബാഡ്ജും രണ്ട് ഭാഗ ങ്ങളി ലായി വരുന്ന വിധ ത്തില്‍ മടക്കി വെക്കാ വുന്ന രീതി യിലാണ് പുതിയത് രൂപ കല്പന ചെയ്തിരിക്കുന്നത്.
മാതൃ രാജ്യത്തിന്റെ സംരക്ഷണ ത്തിനായി പോലീസ് സേന ചെയ്ത സേവന ങ്ങളെ പ്രകീർത്തിച്ച മേജർ ജനറൽ മുഹമ്മദ് ഖൽഫാൻ അൽ റുമൈതി, അബു ദാബി പോലീ സിന്റെ ചരിത്രം വിശദീ കരിച്ചു കൊണ്ടാണ് പുതിയ ലോഗോ പ്രകാശന കർമ്മം നിർവ്വഹിച്ചത്.
അബുദാബി എക്സിക്യൂട്ടിവ് കൗൺസിൽ സെക്രട്ടറി ജനറൽ ഡോക്ടർ അഹമ്മദ് മുബാറക് അൽ മസ്‌റൂയി, എക്സികുട്ടീവ് കമ്മിറ്റി ബ്യുറോ ചെയർ മാൻ ജാസിം മുഹമ്മദ് ബു അതാബാ അൽ സഅബി, മേജർ ജനറൽ മഖ്‌തൂം അലി അൽ ഷെറീഫി, ആരോഗ്യ വകുപ്പ് ചെയര്‍ മാന്‍ ഡോ. മുഗീറ ഖാമിസ് അല്‍ ഖൈലി, അബുദാബി ഹൗസിങ് അതോറിറ്റി ചെയര്‍മാന്‍ സായിദ് ഈദ് അല്‍ ഖാഫിലി തുടങ്ങി യവരും മറ്റു ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: abu-dhabi-police, അബുദാബി, പോലീസ്, യു.എ.ഇ.