ചെന്നൈ : ചെന്നൈ അപ്പോളൊ ആശുപത്രിയിൽ ഐ.സി.യു വിൽ കഴിയുന്ന ജയലളിതയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. എല്ലാവരുടെയും പ്രാർഥനയുടെ അടിസ്ഥാനത്തിൽ ജയലളിത എത്രയും പെട്ടെന്ന് ജീവിതത്തിലേക്ക് തിരിച്ച് വരട്ടെ എന്ന് നടനും എഡി എം കെ എം എൽ എ യുമായ ശരത്കുമാർ പറഞ്ഞു. ആശുപത്രിക്ക് മുമ്പിൽ വൻ ജനാവലിയാണ് കാത്തുനിൽക്കുന്നത്.
രാഷ്ട്രപതി പ്രണബ് മുഖർജി, രാഹുൽ ഗാന്ധി എന്നിവരുൾപ്പെടെ നിരവധി പേർ ജയലളിതയുടെ സുഖപ്രാപ്തിക്കായി പ്രാർഥനകൾ നടത്തി. കരുണാനിധിയും ജയലളിത എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു.