അബുദാബി : ദക്ഷിണ മേഖല കെ.എം. സി. സി. കമ്മിറ്റി യും LLH ആശു പത്രിയും സംയുക്ത മായി സംഘടി പ്പി ക്കുന്ന സൗജന്യ ഫാമിലി മെഡിക്കൽ ക്യാമ്പ്, സെപ്റ്റം ബര്‍ 29 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ വൈകു ന്നേരം 5 മണി വരെ അബുദാബി LLH ആശു പത്രി യിൽ വെച്ച് നടക്കും.
ജനറൽ മെഡിസിൻ, കാർഡിയോളജി, ഗൈന ക്കോളജി, പീഡിയാട്രിക്, ഓർത്തോ പീഡിക്, ഇ. എൻ. ടി, ഡെന്‍റൽ തുടങ്ങിയ വിഭാഗ ങ്ങളിൽ നിന്നുള്ള ഡോക്ടർ മാരുടെ സൗജന്യ സേവനം ക്യാമ്പില്‍ ഉണ്ടാവും.
കൂടാതെ രക്ത പരിശോധന, ഇ. സി. ജി, വിഷൻടെസ്റ്റ് എന്നിവയും ഒരുക്കിയിട്ടുണ്ട്. ഇൻഷ്വറൻസ് കാർഡ് ഇല്ലാത്ത വർക്കും ക്യാമ്പ് പ്രയോജന പ്പെടുത്താം എന്നും സംഘാടകർ അറിയിച്ചു.
വിവരങ്ങൾക്ക്: ഷാനവാസ് പുളിക്കൽ 055 – 348 6352.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, കെ.എം.സി.സി., പ്രവാസി, സാമൂഹ്യ സേവനം