
ഷാർജ : അന്താരാഷ്ട്ര പുസ്തക മേള 2025-ൽ തിളങ്ങി അബുദാബി സെൻ്റ് ജോസഫ് സ്കൂളിലെ ആലിയ ഷെയ്ഖ്. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ ആലിയ, തൻ്റെ ആദ്യ പുസ്തകമായ ‘His Ghost, Our Inheritance’ എന്ന കൃതിയിലൂടെ യാണ് യു. എ. ഇ. യിലെ ഏറ്റവും മികച്ച 20 വിൽപനയുള്ള യുവ എഴുത്തുകാരുടെ പട്ടിക യിലൂടെ അംഗീകാരം നേടിയിരിക്കുന്നത്.

ബ്രി-ബുക്സിലൂടെ പ്രസിദ്ധീകരിച്ച ആലിയയുടെ ‘His Ghost, Our Inheritance’ എന്ന കൃതി രാജ്യത്തുടനീളമുള്ള ആയിര ക്കണക്കിന് യുവ എഴുത്തുകാർക്ക് ഇടയിൽ വേറിട്ടു നിന്നു. ഷാർജ ഇൻ്റർ നാഷണൽ ബുക്ക് ഫെയർ ഇൻ്റലക്ച്വൽ ഹാളിൽ നടന്ന ചടങ്ങിൽ ആലിയ ഷെയ്ഖിനു മൊമെൻ്റോയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു.

യുവ പ്രതിഭകളുടെ വ്യത്യസ്തങ്ങളായ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന സെൻ്റ് ജോസഫ് സ്കൂളിന് ഈ നേട്ടം അഭിമാനം പകരുന്നു. ഒരു നല്ല വായനക്കാരിയും ക്രിയേറ്റീവ് സ്റ്റോറി ടെല്ലറുമായ ആലിയ, STEM, AI എന്നിവയോടുള്ള അവളുടെ അഭിനിവേശം പര്യവേക്ഷണം ചെയ്യുന്നതിനിടയിൽ ഒരു എഴുത്തുകാരിയായി വളരാൻ ആഗ്രഹിക്കുന്നു.


























