ഒരു നിമിഷത്തെ അശ്രദ്ധ മറ്റുള്ളവരെയും അപകടത്തിൽ ആക്കും

April 26th, 2026

hard-shoulder-abudhabi-roads-ePathram

അബുദാബി : തിരക്കേറിയ ഇടങ്ങളിലെ റോഡ് ഷോൾഡറിൽ വാഹനം നിർത്തിയിടുന്നത് അപകടങ്ങൾ വരുത്തി വെക്കുന്നതിന്റെ മുന്നറിയിപ്പുമായി അബുദാബി പോലീസ്.

റോഡ് ഷോൾഡറുകളിൽ വാഹനം ഓവർ ടേക്ക് ചെയ്യുന്നതും നിർത്തിയിടുന്നതും അപകടങ്ങൾ ഉണ്ടാക്കുന്നു. നിയമ ലംഘനങ്ങൾ നിങ്ങളുടെയും മറ്റുള്ളവരുടെയും ജീവൻ അപകടത്തിലാക്കും.

ഓടിക്കൊണ്ടിരിക്കുന്ന വാഹനം പെട്ടെന്ന് തകരാറിൽ ആയാൽ ഏറ്റവും അടുത്ത സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി ഇടണം.

അബുദാബി പോലീസ് തങ്ങളുടെ സാമൂഹിക മാധ്യമ ങ്ങളിലൂടെ വിവിധ ഭാഷകളിലാണ് ഈ മുന്നറിയിപ്പ് വീഡിയോ പങ്കു വെച്ചിരിക്കുന്നത്. നിയമ ലംഘകർക്ക് കനത്ത പിഴ ചുമത്തും.

- pma

വായിക്കുക: , , , , , , ,

Comments Off on ഒരു നിമിഷത്തെ അശ്രദ്ധ മറ്റുള്ളവരെയും അപകടത്തിൽ ആക്കും

ഗ്ലോബൽ വില്ലേജ് വീണ്ടും പ്രവർത്തനം ആരംഭിച്ചു

April 23rd, 2026

dubai-global-village-ePathram
ദുബായ് : യു. എ. ഇ. യിൽ എത്തുന്ന സന്ദർശകരുടെയും വിനോദ സഞ്ചാരികളുടെയും ആഗോള സംഗമ ഭൂമി യായ ദുബായ് ഗ്ലോബൽ വില്ലേജ് വീണ്ടും തുറന്നു.

ശക്തമായ സുരക്ഷാ ക്രമീകരണങ്ങളോടെ 5 ഗേറ്റുകൾ വഴിയാണ് പ്രവേശനം ഒരുക്കിയിരിക്കുന്നത്. മാത്രമല്ല, സ്മാർട്ട് പാർക്കിംഗ് സംവിധാനവും വിവിധ എമിറേറ്റു കളിൽ നിന്നുമുള്ള ബസ്സ്‌ സർവ്വീസുകളും ഉണ്ട്.

എല്ലാതരം ആളുകൾക്കും ഇഷ്ടപ്പെടുന്ന വിനോദ പരിപാടികൾ, വേറിട്ട കലാ-കായിക വിനോദങ്ങൾ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്ഷ്യ വിഭവങ്ങളും മധുര പലഹാരങ്ങളും പാനീയങ്ങളും ലോക രാജ്യങ്ങളുടെ ഒരു പരിച്ഛേദമായ ഗ്ലോബൽ വില്ലേജിലേക്കു ജനങ്ങളെ ആകർഷിക്കുന്നു.

ഗ്ലോബൽ വില്ലേജിന്റെ മുപ്പതാം സീസൺ അവസാനിക്കാൻ ഏതാനും ആഴ്ചകൾ ബാക്കി നിൽക്കെ സന്ദർശകർക്കായി വമ്പൻ ഓഫറുകളും സ്‌പെഷ്യൽ ഡിസ്കൗണ്ടുകളും വ്യാപാരികൾ പ്രഖ്യാപിച്ചിട്ടുണ്ട്.

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് ഗ്ലോബൽ വില്ലേജ് ഏഴാഴ്ചകളാണ് അടച്ചിട്ടിരുന്നത്.

- pma

വായിക്കുക: , , , , , ,

Comments Off on ഗ്ലോബൽ വില്ലേജ് വീണ്ടും പ്രവർത്തനം ആരംഭിച്ചു

ഇന്ത്യന്‍ പാസ്സ്‌ പോർട്ട് സേവനങ്ങള്‍ക്ക് ഇനി അല്‍ ഹിന്ദ്

April 21st, 2026

indian-passport-cover-page-ePathram
അബുദാബി : യു. എ. ഇ. യിലെ ഇന്ത്യൻ പാസ്സ്‌ പോർട്ട് സേവനങ്ങൾ, രേഖകളുടെ സാക്ഷ്യപ്പെടുത്തല്‍, വിസ സേവനങ്ങൾ തുടങ്ങിയവ 2026 ജൂലായ് 1 മുതൽ ‘അല്‍ ഹിന്ദ്’ ഗ്രൂപ്പ് വഴി ആയിരിക്കും. യു. എ. ഇ. യിലെ എല്ലാ എമിറേറ്റുകളിലുമായി ഏറ്റവും പുതിയ സംവിധാന ങ്ങളോടെ 16 സേവന കേന്ദ്രങ്ങൾ അല്‍ ഹിന്ദ് തുറക്കും എന്നാണു റിപ്പോർട്ട്.

അബുദാബിയിൽ ഖാലിദിയ, മുസഫ്ഫ, അല്‍ റീം, അൽ-ഐൻ, ഗയാതി, മദിനത്തു സായിദ് എന്നിവിടങ്ങ ളിലും ദുബായിൽ (2) ബര്‍ ദുബായ്, ജബല്‍ അലി എന്നീ സ്ഥലങ്ങളിലും ഷാര്‍ജയില്‍ (2) അല്‍ മജാസ്, റോള യിലും അജ്മാനില്‍ അല്‍ ജര്‍ഫ്, ഫുജൈറ, ഉമ്മുല്‍ ഖുവൈന്‍, ഖോര്‍ ഫുഖാൻ, കല്‍ബ, റാസ്‌ അൽ ഖൈമ എന്നീ സ്ഥലങ്ങളിലും ‘അല്‍ ഹിന്ദ്’ പുതിയ സർവ്വീസ് കേന്ദ്രങ്ങള്‍ ഒരുക്കും.

വർഷങ്ങളായി ഈ സേവനങ്ങൾ ചെയ്തു വരുന്ന ബി. എല്‍. എസ്. ഗ്രൂപ്പിനെ കുറിച്ച് വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. ബി. എല്‍. എസ്. നു പകരം അല്‍ ഹിന്ദ് ഗ്രൂപ്പ് സേവനങ്ങൾ ഏറ്റെടുക്കുന്നതോടെ പാസ്സ്‌ പോർട്ട് പുതുക്കൽ, ഡോക്യുമെന്റ് അറ്റസ്റ്റേഷൻ, പുതിയ പാസ്സ്‌ പോർട്ടിനുള്ള അപേക്ഷകൾ, പോലീസ് സാക്ഷ്യ പത്രം (പി. സി. സി.), വിദേശ പൗരത്വം ഉള്ളവരുടെ ഒ. സി. ഐ. കാര്‍ഡുകള്‍, വിസാ സർവ്വീസ് അടക്കമുള്ള എല്ലാ സേവനങ്ങളും സുഗമവും വേഗതയിലും ആയിരിക്കും എന്ന് വിലയിരുത്തുന്നു.

 

- pma

വായിക്കുക: , , , , , , , , , , , , , ,

Comments Off on ഇന്ത്യന്‍ പാസ്സ്‌ പോർട്ട് സേവനങ്ങള്‍ക്ക് ഇനി അല്‍ ഹിന്ദ്

സ്‌കൂൾ ബസ്സുകളെ മറി കടന്നാൽ വൻ തുക പിഴ

April 20th, 2026

traffic-fine-for-ignoring-school-bus-stop-signs-ePathram

അബുദാബി : യു. എ. ഇ. യിലെ സ്‌കൂളുകൾ വീണ്ടും തുറന്നു അധ്യയനം ആരംഭിച്ചപ്പോൾ ഡ്രൈവർമാർക്ക് വീണ്ടും ഓർമ്മപ്പെടുത്തലുമായി പോലീസ്. സ്കൂൾ ബസ്സുകളിൽ സ്ഥാപിച്ചിരിക്കുന്ന സ്റ്റോപ്പ് സൈൻ ബോർഡുകൾ തുറന്നിരിക്കുമ്പോൾ ഇരു വശങ്ങളിലും കുറഞ്ഞത് അഞ്ചു മീറ്റർ ദൂരത്തിൽ മാത്രം മറ്റു വാഹനങ്ങൾ നിർത്തിയിടണം.

ഒരു കാരണവശാലും നിർത്തിയിട്ട സ്കൂൾ ബസ്സിനെ മറി കടക്കരുത്. വിദ്യാർത്ഥികൾ സുരക്ഷിതരായി റോഡ് മുറിച്ചു കടക്കുവാൻ എല്ലാ ഡ്രൈവർമാരും ഈ നിയമം കർശ്ശനമായി പാലിക്കണം. നിയമ ലംഘകർക്ക് 1000 ദിർഹം പിഴയും10 ട്രാഫിക് പോയിന്റുകളും ശിക്ഷ ചുമത്തും.

അബുദാബി പോലീസിന്റെ സാമൂഹിക മാധ്യമ പേജുകളിൽ പുതിയ വീഡിയോ പോസ്റ്റ് ചെയ്താണ് നിലവിലുള്ള നിയമത്തെ കുറിച്ച് ഒരിക്കൽ കൂടെ ഡ്രൈവർമാരെ ബോധവത്കരിച്ചിരിക്കുന്നത്.

ഓൺ ലൈൻ പഠന രീതികളിൽ നിന്നും മാറി 2026 ഏപ്രിൽ 20 തിങ്കളാഴ്ച മുതൽ സ്‌കൂളുകൾ പൂർവ്വ സ്ഥിതി യിൽ പ്രവർത്തനം പുനരാരംഭിക്കുകയും സ്ഥിതി ഗതികൾ വിലയിരുത്തി സ്‌കൂൾ ബസ്സുകൾക്ക് അധികൃതർ അനുമതി നല്കുകയും ചെയ്തിട്ടുണ്ട്.

* Image Credit : Abu Dhabi Police-X

- pma

വായിക്കുക: , , , , , , , ,

Comments Off on സ്‌കൂൾ ബസ്സുകളെ മറി കടന്നാൽ വൻ തുക പിഴ

ബുർജീൽ ഹോസ്പിറ്റലിൽ കൊറിയൻ പവലിയൻ തുറന്നു

April 20th, 2026

korean-pavilion-in-burjeel-hospital-k-health-ePathram
അബുദാബി : ലോകമെമ്പാടും പടരുന്ന കൊറിയൻ സാംസ്കാരിക തരംഗം ഇനി യു. എ. ഇ. യുടെ ആരോഗ്യ മേഖലയിലേക്കും. കെ-പോപ്പ് സംഗീതത്തിനും കെ-ഡ്രാമകൾക്കും കെ-ബ്യൂട്ടിക്കും പിന്നാലെ കൊറിയൻ ആരോഗ്യ പരിചരണ രീതികളായ ‘കെ-ഹെൽത്ത്’ ഇനി അബുദാബിയിലും സജീവമാകുന്നു.

ബുർജീൽ ഹോൾഡിംഗ്‌സിന്‌ കീഴിലുള്ള അബുദാബി ബുർജീൽ ഹോസ്പിറ്റലിൽ അത്യാധുനിക സൗകര്യ ങ്ങളോടെ ‘കെ-ഹെൽത്ത്’ കൊറിയൻ പവലിയൻ പ്രവർത്തനം ആരംഭിച്ചു.

dr-sultan-ahmed-al-jaaber-and-dr-shamsheer-launching-korean-pavilion-in-burjeel-ePathram

യു. എ. ഇ. വ്യവസായ-നൂതന സാങ്കേതിക വിദ്യ വകുപ്പ് മന്ത്രി ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബർ, ബുർജീൽ ചെയർമാൻ ഡോ. ഷംഷീർ വയലിൽ, മറ്റു പൗര പ്രമുഖരുടെയും സാന്നിദ്ധ്യത്തിൽ ബുർജീൽ ഹോസ്പിറ്റലിൽ നടന്ന കൊറിയൻ പവലിയൻ ഉദ്ഘാടനം വൈവിധ്യമാർന്ന പരിപാടികളോടെയും ശ്രദ്ധേയമായി.

കൊറിയൻ മെഡിക്കൽ വൈദഗ്ധ്യവും ചികിത്സാ രീതികളും രോഗികൾക്ക് ലഭ്യമാക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.

സങ്കീർണ്ണമായ ശസ്ത്ര ക്രിയകൾ, പുനരധിവാസ ചികിത്സകൾ എന്നിവക്കായി ദക്ഷിണ കൊറിയ യിലേക്ക് രോഗികൾ യാത്ര ചെയ്യേണ്ട സാഹചര്യം മാറ്റുക എന്നതാണ് പവലിയനിലൂടെ ലക്ഷ്യമിടുന്നത്.

‘വിദേശ രാജ്യങ്ങളിൽ പോയി വിദഗ്ധ ചികിത്സ തേടുന്നതിലെ ബുദ്ധി മുട്ടുകളും സമയ നഷ്ടവും നീക്കുക യാണ് ഞങ്ങളുടെ ലക്ഷ്യം. കൊറിയൻ മെഡിക്കൽ സ്ഥാപനങ്ങളുടെ അതേ മികവും കൃത്യതയും ഇവിടെ ലഭ്യമാക്കും’ എന്ന് ഡോ. ഷംഷീർ വയലിൽ പറഞ്ഞു.

ഓർത്തോ പീഡിക്സ്, സ്പൈൻ സർജറി, യൂറോളജി, ഇന്റേണൽ മെഡിസിൻ, ദന്ത ചികിത്സ തുടങ്ങി വിവിധ വിഭാഗങ്ങളിലായി കൊറിയൻ ബോർഡ് സർട്ടി ഫൈഡ് ഡോക്ടർമാരുടെ ഒരു സംഘം തന്നെ പവലിയനിലുണ്ട്. ഡോക്ടർ ജിസൂൺ പാർക്കിന്റെ നേതൃത്വ ത്തിലുള്ള വിദഗ്ധ സംഘം കൊറിയൻ മെഡിക്കൽ പ്രോട്ടോക്കോളുകൾ അനുസരിച്ചുള്ള വിദഗ്ധ ചികിത്സ ഉറപ്പാക്കും.

കൊറിയ യൂണിവേഴ്‌സിറ്റി അനം ഹോസ്പിറ്റലുമായി ബുർജീൽ സഹകരണ കരാറിൽ ഒപ്പിട്ടതോടെ, വൈദഗ്ദ്യം നേടിയ കൊറിയൻ ഡോക്ടർമാർ അബുദാബിയിൽ എത്തി ശസ്ത്ര ക്രിയകൾ നടത്താനും സാധിക്കും. അറബിക്, ഇംഗ്ലീഷ്, കൊറിയൻ ഭാഷകളിൽ സേവനം ലഭ്യമാകും.

- pma

വായിക്കുക: , , , , ,

Comments Off on ബുർജീൽ ഹോസ്പിറ്റലിൽ കൊറിയൻ പവലിയൻ തുറന്നു

Page 4 of 323« First...23456...102030...Last »

« Previous Page« Previous « വി. ടി. വി. ദാമോദരനെ ആദരിച്ചു
Next »Next Page » സ്‌കൂൾ ബസ്സുകളെ മറി കടന്നാൽ വൻ തുക പിഴ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha