ഐ. എസ്. സി. ഇന്ത്യാ ഫെസ്റ്റ് സീണണ്‍-13 : ജനുവരി 24, 25, 26 തിയ്യതികളില്‍

January 18th, 2025

abudhabi-india-social-center-isc-india-fest-season-13-ePathram

അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്റർ (ഐ. എസ്. സി.) സംഘടിപ്പിക്കുന്ന ഇന്ത്യാ ഫെസ്റ്റ് സീണണ്‍-13 ജനുവരി 24, 25, 26 തിയ്യതികളില്‍ (വെള്ളി, ശനി, ഞായർ) ഐ. എസ്. സി. യിൽ പ്രത്യേകം തയ്യാറാക്കുന്ന വിവിധ വേദികളിലായി നടക്കും എന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ജനുവരി 24 വെള്ളിയാഴ്ച രാത്രി 8 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീർ മുഖ്യ അതിഥി ആയിരിക്കും.

മൂന്നു ദിവസങ്ങളിലും ഇന്ത്യയിൽ നിന്നുള്ള പ്രമുഖ കലാ കാരന്മാർ അണി നിരക്കുന്ന വൈവിധ്യമാര്‍ന്ന സംഗീത നൃത്ത പരിപാടികൾ അരങ്ങേറും. രുചി വൈവിധ്യങ്ങൾ അടങ്ങുന്ന ഫുഡ് സ്റ്റാളുകളും അമ്പതിലധികം വാണിജ്യ സ്റ്റാളുകളും ഇന്ത്യാ ഫെസ്റ്റിനെ കൂടുതൽ ജനകീയമാക്കും.

india-social-center-india-fest-season-13-press-meet-ePathram

പത്ത് ദിർഹം വിലയുള്ള പ്രവേശന ടിക്കറ്റ് നറുക്കിട്ട് എടുത്ത് സ്വർണ്ണ നാണയങ്ങൾ, ടെലിവിഷന്‍, സ്മാര്‍ട് ഫോണ്‍, എയര്‍ ഫ്രയര്‍ തുടങ്ങി വിലപിടിപ്പുള്ളതും ആകർഷകങ്ങളുമായ നിരവധി സമ്മാനങ്ങളും നൽകും.

വൈകുന്നേരം ആറു മണിക്ക് തുടക്കമാവുന്ന ഇന്ത്യാ ഫെസ്റ്റ്, നമ്മുടെ രാജ്യത്തിന്റെ പൈതൃകവും സംസ്കാരവും ഇതര ദേശക്കാർക്കു കൂടി അനുഭവ ഭേദ്യമാക്കും വിധം തയ്യാറാക്കും എന്നും ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും കലാ സാംസ്കാരിക പരിപാടികളും ഉൾക്കൊള്ളിക്കും എന്നും ഭാര വാഹികൾ അറിയിച്ചു.

ഐ. എസ്. സി. പ്രസിഡണ്ട് ജയറാം റായ്, ജനറൽ സെക്രട്ടറി രാജേഷ് ശ്രീധരന്‍, ട്രഷറർ ദിനേശ് പൊതുവാള്‍, വൈസ് പ്രസിഡണ്ടും ഇന്ത്യാ ഫെസ്റ്റ് കൺവീനറുമായ കെ. എം. സുജിത്ത്, എന്റർ ടൈൻമെന്റ് സെക്രട്ടറി അരുണ്‍ ആന്‍ഡ്രു വര്‍ഗീസ്, പ്രായോജക പ്രതിനിധികളായ അമല്‍ജിത്ത് എ. മേനോന്‍, ഡോ. തേജാ രാമ, റഫീഖ് കയനയിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on ഐ. എസ്. സി. ഇന്ത്യാ ഫെസ്റ്റ് സീണണ്‍-13 : ജനുവരി 24, 25, 26 തിയ്യതികളില്‍

പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ

January 2nd, 2025

lieutenant-general-mohammed-ahmed-al-marri-dubai-gdrfa-ePathram
ദുബായ് : യു. എ. ഇ. പ്രഖ്യാപിച്ച പൊതു മാപ്പ് പദ്ധതി, 2024 ഡിസംബർ 31 നു അവസാനിച്ചപ്പോൾ ദുബായ് എമിറേറ്റിൽ 2,36,000 പേർ അവസരം പ്രയോജന പ്പെടുത്തി എന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി. ഡി. ആർ. എഫ്. എ.) മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി.

ഇതിൽ അര ലക്ഷത്തിൽ അധികം ആളുകൾ രാജ്യം വിടുകയും ഒട്ടനവധി പേർ റസിഡൻസ് സ്റ്റാറ്റസ് ഭേദഗതി ചെയ്യുകയും ബാക്കിയുള്ളവർ അവരുടെ സ്വദേശത്തേക്ക് മടങ്ങാനുള്ള ശ്രമത്തിലുമാണ്. പൊതു മാപ്പ് സംരംഭം വിജയകരം ആയിരുന്നു. ഇതിനായി തങ്ങൾക്കൊപ്പം ചേർന്നുനിന്ന എല്ലാ വകുപ്പുകൾക്കും നയതന്ത്ര കാര്യാലയങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു.

ദുബായിൽ 55,200 എക്‌സിറ്റ് പെർമിറ്റ് പാസ്സുകൾ നൽകി. ഔട്ട് പാസ് ലഭിച്ച നിരവധി പേർ ഇനിയും രാജ്യം വിടാനുണ്ട്. ടിക്കറ്റുകളുടെ ലഭ്യത കുറവും ഉയർന്ന ടിക്കറ്റ് നിരക്കും പ്രധാന വെല്ലുവിളിയാണ്. എങ്കിലും ദുബായ് ജി. ഡി. ആർ. എഫ്. എ. അർഹതപ്പെട്ട നിരവധി ആളുകൾക്ക് യാത്രക്കുള്ള സഹായങ്ങൾ നൽകി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

- pma

വായിക്കുക: , , , , , ,

Comments Off on പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ

ഇന്ത്യന്‍ എംബസ്സിയിൽ ഓപ്പൺ ഹൗസ് ഡിസംബര്‍ ആറിന്

November 26th, 2024

abudhabi-indian-embassy-logo-ePathram
അബുദാബി : ഇന്ത്യന്‍ എംബസ്സി ഒരുക്കുന്ന ‘ഓപ്പൺ ഹൗസ്’ ഡിസംബര്‍ ആറ് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണി മുതൽ നാല് വരെ അബുദാബിയിലെ യു. എ. ഇ. ഇന്ത്യൻ എംബസ്സി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.

ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസ്സി ഉദ്യോഗസ്ഥരുമായി നേരിട്ട് സംവദിക്കുവാനും തൊഴില്‍ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ അവതരിപ്പിക്കുവാനും പരിഹാരം തേടാനും ഈ അവസരം ഉപയോഗിക്കാം.

മാത്രമല്ല കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളും വിദ്യാഭ്യാസം, വെല്‍ഫെയര്‍ വിഷയ ങ്ങളും എംബസ്സി ഉദ്യോഗസ്ഥരെ നേരില്‍ കണ്ട് അവതരിപ്പിക്കാം.

- pma

വായിക്കുക: , , , , , , , ,

Comments Off on ഇന്ത്യന്‍ എംബസ്സിയിൽ ഓപ്പൺ ഹൗസ് ഡിസംബര്‍ ആറിന്

‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ

November 18th, 2024

abudhabi-kmcc-delhi-diaspora-summit-ePathram
അബുദാബി : വിവിധ പ്രവാസി സംഘടനകളെ പങ്കെടുപ്പിച്ച് കൊണ്ട് ഡൽഹിയിൽ സംഘടിപ്പിക്കുന്ന ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ എന്ന പ്രോഗ്രാ മിൻ്റെ പ്രചരണാർത്ഥം ഒരുക്കുന്ന മീഡിയ സെമിനാർ നവംബർ 19 ചൊവ്വാഴ്ച രാത്രി 8.30 നു അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻറർ ഹാളിൽ നടക്കും.

ദൃശ്യ മാധ്യമ പ്രവർത്തകർ എം. സി. എ. നാസർ (മീഡിയ വൺ), സഹൽ സി. മുഹമ്മദ് (ഏഷ്യാനെറ്റ്), എൽവിസ് ചുമ്മാർ (ജയ് ഹിന്ദ്) എന്നിവർ പങ്കെടുക്കും. പൊതു രംഗത്തെ പ്രമുഖർ സംബന്ധിക്കും.

സീസൺ സമയത്തെ അനിയന്ത്രിത വിമാന യാത്രാ നിരക്കു വർദ്ധന, പ്രവാസി വോട്ടവകാശത്തിൽ സുപ്രിം കോടതി വിധി നടപ്പാക്കുന്ന തിലുള്ള കാല താമസം ഒഴിവാക്കുന്നതിനും പരിഹാരം തേടി ഡിസംബർ അഞ്ചിന് ഡൽഹി കോൺസ്റ്റിട്യൂഷൻ ക്ളബ്ബ് ഹാളിൽ നടക്കുന്ന ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ യിൽ പ്രവാസി സംഘടനകളെ പ്രതിനിധീ കരിച്ച് നൂറ്റി അൻപതോളം പേർ പങ്കാളികളാകും.

- pma

വായിക്കുക: , , , , , , , , , , , ,

Comments Off on ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ

കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം

November 15th, 2024

kuwait-unveils-new-official-logo-and-visual-identity-ePathram
കുവൈത്ത് : പരിഷ്‌കരിച്ച പുതിയ ഔദ്യോഗിക ലോഗോയും വിഷ്വൽ ഐഡൻ്റിറ്റിയും കുവൈത്ത് വാര്‍ത്താ വിനിമയ മന്ത്രാലയം പുറത്തിറക്കി. സ്വദേശി ഗ്രാഫിക് ഡിസൈനര്‍ മുഹമ്മദ് ഷറഫ്, രാജ്യത്തിൻ്റെ ദേശീയ നിറം എന്നറിയപ്പെടുന്ന നീല നിറത്തിലാണ് പുതിയ ലോഗോ രൂപ കല്പന ചെയ്തിട്ടുള്ളത്.

കുവൈത്ത് ഗവണ്മെണ്ടിൻ്റെ മുഴുവന്‍ ഔദ്യോഗിക ഇടപാടുകളിലുംവെബ് സൈറ്റ് എന്നിവയിൽ പുതിയ ലോഗോ ആയിരിക്കും.

മാത്രമല്ല ഈ ലോഗോ ഉപയോഗിക്കുവാനുള്ള മാർഗ്ഗ രേഖ യും പ്രസിദ്ധീകരിച്ചു. Twitter

- pma

വായിക്കുക: , , , , , ,

Comments Off on കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം

Page 1 of 3212345...102030...Last »

« Previous « കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
Next Page » ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha