സെപ്തംബർ 1 മുതൽ യു. എ. ഇ. യിൽ രണ്ടു മാസത്തെ പൊതു മാപ്പ്

August 1st, 2024

uae-amnesty-2-month-grace-period-ePathram

അബുദാബി : വിസാ നിയമം ലംഘിച്ച് രാജ്യത്ത് തുടരുന്ന പ്രവാസികൾക്ക് രേഖകൾ ശരിയാക്കുവാൻ 2024 സെപ്തംബർ 1 മുതൽ രണ്ടു മാസക്കാലം ഗ്രേസ് പിരീഡ് നൽകും എന്ന് യു. എ. ഇ. അധികൃതർ.

താമസരേഖകൾ ഇല്ലാതെ അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്കും വിസയുടെ കാലാവധി കഴിഞ്ഞു രാജ്യത്ത് തുടരുന്നവർക്കും പിഴ അടക്കാതെ രാജ്യം വിട്ടു പോകുവാൻ അവസരം നൽകും.

മാത്രമല്ല സ്വന്തം താമസ രേഖകൾ നിയമപരം ആക്കുവാനും ഈ കാലയളവ് ഉപയോഗപ്പെടുത്താം.

* UAE ICP Twitter X , W A M

- pma

വായിക്കുക: , , , , , , , , , , , , ,

Comments Off on സെപ്തംബർ 1 മുതൽ യു. എ. ഇ. യിൽ രണ്ടു മാസത്തെ പൊതു മാപ്പ്

ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം

April 2nd, 2024

ima-indian-media-abudhabi-ifthar-2024-ePathram
അബുദാബി : ഇന്ത്യൻ മീഡിയ അബുദാബി (I M A) ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അബുദാബി മുഷ്‌രിഫ് മാളിലെ ഇന്ത്യാ പാലസില്‍ നടന്ന ഇഫ്താറില്‍ ഇന്ത്യന്‍ എംബസ്സി തേര്‍ഡ് സെക്രട്ടറി (പ്രസ്സ് & ഇന്‍ഫര്‍മേഷന്‍) അനീസ് ഷഹല്‍, ബിന്‍ അലി മെഡിക്കല്‍ & സെയ്ഫ് കെയര്‍ മെഡിക്കല്‍ ഇന്‍ഡസ്ട്രീസ് സി. ഇ. ഒ. ഒമര്‍ അലി എന്നിവര്‍ മുഖ്യ അതിഥികൾ ആയിരുന്നു.

എസ്. എഫ്. സി. ഗ്രൂപ്പ് വൈസ് പ്രഡിസണ്ട് (ബിസിനസ്സ് ഡവലപ്പ് മെന്റ് & ഓപ്പറേഷന്‍സ്) ജോര്‍ജ്ജ് ജോസഫ്, കോര്‍പ്പറേറ്റ് എക്‌സലന്‍സ് ഓഫീസര്‍ അന്‍ഡലീപ് മന്നന്‍ എന്നിവരും ഇഫ്താറില്‍ സംബന്ധിച്ചു. അനീസ് ഷഹൽ, ഒമര്‍ അലി എന്നിവരെ ആദരിച്ചു.

പ്രസിഡണ്ട് എന്‍. എം. അബൂബക്കര്‍ (മലയാള മനോരമ), ജനറല്‍ സെക്രട്ടറി ടി. എസ്. നിസാമുദ്ദീന്‍ (മാധ്യമം), വൈസ് പ്രസിഡണ്ട് പി. എം. അബ്ദുല്‍ റഹ്‌മാന്‍ (ഇ-പത്രം), ജോയിന്റ് സെക്രട്ടറി അനില്‍ സി. ഇടിക്കുള (ദീപിക), ഭരണ സമിതി അംഗങ്ങളായ റസാഖ് ഒരുമനയൂര്‍ (ചന്ദ്രിക), സഫറുല്ല പാലപ്പെട്ടി (ദേശാഭിമാനി), സമീര്‍ കല്ലറ (24/7) എന്നിവര്‍ നേതൃത്വം നല്‍കി.

- pma

വായിക്കുക: , , , , , , ,

Comments Off on ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം

പ്രവാസികൾക്ക് സിവിൽ സർവ്വീസ് പരിശീലനം യു. എ. ഇ. യിൽ

February 20th, 2024

logo-ias-eicra-academy-for-civil-service-coaching-ePathram

അജ്‌മാൻ : പ്രവാസികളായ ഇന്ത്യക്കാർക്ക് ഐ. എ. എസ്., ഐ. പി. എസ്. പരീക്ഷകൾക്കുള്ള പരിശീലനം ഇനി യു. എ. ഇ. യിൽ. അജ്‌മാൻ റൗളയിൽ തുടക്കം കുറിക്കുന്ന IAS EICRA സിവിൽ സർവ്വീസ് അക്കാദമി യിൽ ഫെബ്രുവരി 22, 23, 24,25 തീയ്യതികളിലായി പരിശീലന ക്ലാസ്സുകൾ ഒരുക്കുന്നു.

മുൻ അംബാസിഡർ ടി. പി. ശ്രീനിവാസൻ, മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ, മുൻ ഇലക്ടറൽ ഓഫീസർ ടീക്കാ റാം മീണ എന്നിവർ പരിശീലന ക്ലാസ്സുകൾക്ക് നേതൃത്വം നൽകും. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ മുൻ കൂട്ടി രജിസ്റ്റർ ചെയ്യണം.

വിവരങ്ങൾക്ക് +971 6 716 5347,  +971 58 879 3734.

- pma

വായിക്കുക: , , , , , , , , , ,

Comments Off on പ്രവാസികൾക്ക് സിവിൽ സർവ്വീസ് പരിശീലനം യു. എ. ഇ. യിൽ

ബാപ്സ് മന്ദിർ : അബുദാബിയിലെ ആദ്യ ഹൈന്ദവ ക്ഷേത്രം തുറന്നു

February 15th, 2024

bochasanwasi-akshar-purushottam-swaminarayan-sanstha-baps-mandir-in-abudhabi-ePathram
അബുദാബി : തലസ്ഥാനത്തെ ആദ്യ ഹൈന്ദവ ക്ഷേത്രം ബാപ്സ് മന്ദിർ, ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു. അബുദാബിയിൽ നിന്നും ദുബായിലേക്ക് പോകുന്ന പ്രധാന വീഥിയായ ശൈഖ് സായിദ് ഹൈവേയിൽ അല്‍ റഹ്ബ ക്കു സമീപം അബു മുറൈഖയിലാണ് ബാപ്സ് മന്ദിർ സ്ഥിതി ചെയ്യുന്നത്.

27 ഏക്കര്‍ സ്ഥലത്ത് 700 കോടി രൂപ ചെലവിട്ട് നിർമ്മിച്ച ക്ഷേത്രത്തിന് ഏകദേശം 108 അടി ഉയരവും 180 അടി വീതിയും ഉണ്ട്. ബാപ്സ് (ബോചസൻ വാസി അക്ഷര പുരുഷോത്തം സ്വാമി നാരായൺ സൻസ്ത BAPS) മന്ദിറിൽ എല്ലാ മതസ്ഥർക്കും പ്രവേശിക്കാം. മാർച്ച് മാസം മുതൽ പൊതു ജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. WiKi

 

- pma

വായിക്കുക: , , , , ,

Comments Off on ബാപ്സ് മന്ദിർ : അബുദാബിയിലെ ആദ്യ ഹൈന്ദവ ക്ഷേത്രം തുറന്നു

ബാപ്സ് മന്ദിർ : അബുദാബിയിലെ ആദ്യ ഹൈന്ദവ ക്ഷേത്രം തുറന്നു

February 15th, 2024

bochasanwasi-akshar-purushottam-swaminarayan-sanstha-baps-mandir-in-abudhabi-ePathram
അബുദാബി : തലസ്ഥാനത്തെ ആദ്യ ഹൈന്ദവ ക്ഷേത്രം ബാപ്സ് മന്ദിർ, ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു. അബുദാബിയിൽ നിന്നും ദുബായിലേക്ക് പോകുന്ന പ്രധാന വീഥിയായ ശൈഖ് സായിദ് ഹൈവേയിൽ അല്‍ റഹ്ബ ക്കു സമീപം അബു മുറൈഖയിലാണ് ബാപ്സ് മന്ദിർ സ്ഥിതി ചെയ്യുന്നത്.

27 ഏക്കര്‍ സ്ഥലത്ത് 700 കോടി രൂപ ചെലവിട്ട് നിർമ്മിച്ച ക്ഷേത്രത്തിന് ഏകദേശം 108 അടി ഉയരവും 180 അടി വീതിയും ഉണ്ട്. ബാപ്സ് (ബോചസൻ വാസി അക്ഷര പുരുഷോത്തം സ്വാമി നാരായൺ സൻസ്ത BAPS) മന്ദിറിൽ എല്ലാ മതസ്ഥർക്കും പ്രവേശിക്കാം. മാർച്ച് മാസം മുതൽ പൊതു ജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. WiKi

 

- pma

വായിക്കുക: , , , , ,

Comments Off on ബാപ്സ് മന്ദിർ : അബുദാബിയിലെ ആദ്യ ഹൈന്ദവ ക്ഷേത്രം തുറന്നു

Page 3 of 3212345...102030...Last »

« Previous Page« Previous « ദേശീയ ചലച്ചിത്ര പുരസ്‌കാരം : ഇന്ദിരാ ഗാന്ധി, നർഗ്ഗീസ് ദത്ത് എന്നിവരുടെ പേരുകള്‍ ഒഴിവാക്കി
Next »Next Page » ബി. ആർ. ഷെട്ടി യു. എ. ഇ. യിൽ തിരിച്ചെത്തി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha