ന്യൂഡല്‍ഹി : പ്രവാസി സമൂഹത്തിന്റെ ദീര്‍ഘ കാല ആവശ്യമായ വോട്ടവകാശം ഭാഗികമായെങ്കിലും സാധ്യമാവുന്ന പ്രവാസി വോട്ടവകാശ ബില്‍ ലോക് സഭ അംഗീകരിച്ചു. നേരത്തെ ഈ ബില്‍ രാജ്യ സഭ അംഗീകരിച്ചിരുന്നു. രാഷ്ട്രപതി ഒപ്പ് വെയ്ക്കുന്നതോടെ ബില്‍ നിയമമാകും.
സ്ഥിര താമസം ഉള്ള സ്ഥലത്ത് നിന്നും 6 മാസത്തിലേറെ മാറി നില്‍ക്കുന്നവരുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യും എന്ന നിലവിലുള്ള വ്യവസ്ഥ ഇതോടെ തിരുത്തപ്പെട്ടു. പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്ന മേല്‍വിലാസം ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ ഇനി മുതല്‍ പ്രവാസി വോട്ടര്‍ക്ക് വോട്ടു ചെയ്യാനാവും. കുടുംബം പോറ്റാന്‍ വിദേശത്ത് താമസിച്ചു ജോലിയെടുക്കുന്ന പ്രവാസിക്ക് ഇത് തങ്ങളുടെ ഇന്ത്യന്‍ പൌരത്വത്തിന്റെ തന്നെ അംഗീകാരമാണ്.
- ജെ.എസ്.