ന്യൂഡല്‍ഹി : സര്‍ക്കാര്‍ മെഡിക്കല്‍ കോളേജു കളില്‍ പഠിച്ച ഡോക്ടര്‍മാര്‍ വിദേശ ജോലി സ്വീകരിക്കും മുന്‍പ് രാജ്യത്ത് നിശ്ചിത കാല വൈദ്യ സേവനം നിര്‍ബ്ബന്ധം ആക്കണം എന്ന് പാര്‍ല മെന്ററി സമിതി യുടെ ശുപാര്‍ശ.
നികുതി ദായകരുടെ പണം ഉപയോഗിച്ച് മെഡിക്കൽ കോളജു കളിൽ പഠിച്ചിറങ്ങുന്ന ഡോക്ടര്‍ മാര്‍ മെച്ചപ്പെട്ട അവസരം ലഭിക്കുന്ന ഉടൻ തന്നെ രാജ്യം വിടുകയാണ് എന്ന് ചൂണ്ടി ക്കാട്ടിയാണ് ആരോഗ്യ – കുടുംബ ക്ഷേമ മന്ത്രാലയ വുമായി ബന്ധപ്പെട്ട സമിതി ഇൗ ശുപാര്‍ശ സമർപ്പി ച്ചത്.
മെഡിക്കല്‍ കോളേജു കളില്‍ നിന്നും പഠിച്ചിറ ങ്ങുന്ന വര്‍ക്ക് ഒരുവര്‍ഷത്തെ ഗ്രാമീണ സേവന വും നിര്‍ബ്ബന്ധം ആക്കണം.
ഇതിന് മാന്യമായ വേതനവും അവർക്കു വേണ്ടുന്നതായ അടി സ്ഥാന സൗകര്യ ങ്ങള്‍, അനു ബന്ധ ജീവന ക്കാര്‍, മെഡി ക്കല്‍ ഉപകരണ ങ്ങള്‍ എന്നിവയും സര്‍ക്കാര്‍ ലഭ്യമാ ക്കണം.
പരിശീലന ത്തോ ടൊപ്പം ഗ്രാമീണ മേഖല യിലെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാനും കഴിയും എന്നും പ്രൊഫ. രാം ഗോപാല്‍ യാദവ് അദ്ധ്യ ക്ഷ നായ സമിതി നിര്‍ദ്ദേശിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ആരോഗ്യം, ഇന്ത്യ, നിയമം, പ്രതിഷേധം, പ്രവാസി, സാങ്കേതികം, സാമ്പത്തികം