ന്യൂഡല്‍ഹി : വിദേശ രാജ്യങ്ങളില്‍ നിന്നും വ്യക്തികള്‍ക്കും സംഘടനകള്‍ക്കും ലഭിക്കുന്ന സമ്മാനങ്ങള്‍ക്കും പണത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ഒരു നിയമം പാര്‍ലമെന്റ് ഇന്നലെ പാസാക്കി. ഭീകര സംഘടനകള്‍ക്ക് ലഭിക്കുന്ന വിദേശ സഹായങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ രാജ്യ സുരക്ഷയെ മുന്‍ നിര്‍ത്തിയാണ് ഈ നിയന്ത്രണം നടപ്പിലാക്കുന്നത്.
ബില്‍ പൂര്‍ണ്ണമല്ലെങ്കിലും വിദേശ പണം ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കപ്പെടുന്ന സാഹചര്യത്തില്‍ രാജ്യ സുരക്ഷയെ കണക്കിലെടുത്ത് തങ്ങള്‍ ബില്ലിനെ അനുകൂലിക്കുകയാണ് എന്ന് പ്രതിപക്ഷ കക്ഷികള്‍ അറിയിച്ചു.
വിദേശ ഫണ്ട് ലഭിക്കുന്ന 40,000 സംഘടനകളില്‍ കേവലം 18,000 സംഘടനകള്‍ മാത്രമാണ് സര്‍ക്കാരിന് കണക്കുകള്‍ ബോധിപ്പിച്ചിട്ടുള്ളത്. ബാക്കിയുള്ള പല സംഘടനകളും പ്രവര്‍ത്തന രഹിതമാണ്. അഞ്ചു വര്ഷം കൂടുമ്പോള്‍ സംഘടനകള്‍ തങ്ങളുടെ റെജിസ്ട്രേഷന്‍ പുതുക്കണം എന്നാണ് വ്യവസ്ഥ. ഈ നടപടി വഴി പ്രവര്‍ത്തന രഹിതമായ സംഘടനകളെ തിരിച്ചറിയാനാവും.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: തീവ്രവാദം, സാമ്പത്തികം