എംബസ്സി ഓപ്പണ്‍ ഹൗസ് ഇസ്ലാമിക് സെന്‍ററില്‍

November 17th, 2023

abudhabi-indian-embassy-logo-ePathram

അബുദാബി : ഇന്ത്യന്‍ എംബസ്സിയുമായി സഹകരിച്ച് ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു. 2023 നവംബര്‍ 19 ഞായറാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12 മണി വരെ ഇസ്ലാമിക് സെന്‍ററില്‍ ഒരുക്കുന്ന ഓപ്പണ്‍ ഹൗസില്‍ ഇന്ത്യന്‍ എംബസ്സി ഉദ്യോഗസ്ഥര്‍ പ്രവാസികളുമായി സംവദിക്കും.

തൊഴിൽ, വെൽഫെയർ, കൗൺസിലർ, പാസ്സ് പോര്‍ട്ട്, വിദ്യാഭ്യാസം, പോലീസ് ക്ലിയറൻസ് തുടങ്ങി നിരവധി വിഷയങ്ങളിൽ പ്രവാസികൾക്കുള്ള സംശയങ്ങള്‍ ദുരീകരിക്കുവാനും പരാതികൾ അറിയിക്കുവാനും അവക്ക് പരിഹാരം കാണുന്നതിനും അവസരം ഒരുക്കും. ഗൂഗിൾ ഫോമിൽ റജിസ്റ്റര്‍ ചെയ്യുവാന്‍  ലിങ്ക് ക്ലിക്ക് ചെയ്യുക. 

കൂടുതൽ വിവരങ്ങൾക്ക് 02 642 4488 എന്ന ഫോണ്‍ നമ്പറിൽ ബന്ധപ്പെടുക. FB PAGE

 

- pma

വായിക്കുക: , , , , , , , , , ,

Comments Off on എംബസ്സി ഓപ്പണ്‍ ഹൗസ് ഇസ്ലാമിക് സെന്‍ററില്‍

സൗദി അറേബ്യയില്‍ ഇനി ഔദ്യോഗിക കാ​ര്യ​ങ്ങ​ള്‍​ ഇം​ഗ്ലീ​ഷ് ക​ല​ണ്ട​ര്‍ പ്രകാരം

November 3rd, 2023

crown-prince-of-saudi-arabia-mohammed-bin-salman-ePathram

റിയാദ് : രാജ്യത്തെ എല്ലാ ഔദ്യോഗിക കാര്യങ്ങളും ഇടപാടുകളും ഇനി ഗ്രിഗോറിയൻ കലണ്ടർ അനുസരിച്ചു മാത്രം ആയിരിക്കും എന്ന് സൗദി അറേബ്യ.

മതപരമായ കാര്യങ്ങള്‍ക്ക് ഇപ്പോഴുള്ളത് പോലെ, ചാന്ദ്രമാസങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഹിജ്‌റ കലണ്ടര്‍ ഉപയോഗിക്കുന്നത് തുടരും.

നിലവില്‍ ഇസ്ലാമിക് (ഹിജ്റ) കലണ്ടര്‍ അനുസരിച്ചുള്ള തിയ്യതികള്‍ രേഖപ്പെടുത്തുന്ന വിസ, നാഷണല്‍ ഐ. ഡി. കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, ട്രേഡ് ലൈസന്‍സ് തുടങ്ങി എല്ലാ ഔദ്യോഗിക രേഖകളിലും തീയ്യതികള്‍ ഇംഗ്ലീഷ് കലണ്ടറിനെ അടിസ്ഥാനമാക്കി പുനഃ ക്രമീകരിക്കും.

സൗദി കിരീടഅവകാശിയും പ്രധാന മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്‍റെ അദ്ധ്യക്ഷതയിൽ റിയാദിൽ ചേർന്ന മന്ത്രി സഭാ യോഗമാണ് സുപ്രധാനമായ ഈ തീരുമാനം എടുത്തത്.

- pma

വായിക്കുക: , , , , ,

Comments Off on സൗദി അറേബ്യയില്‍ ഇനി ഔദ്യോഗിക കാ​ര്യ​ങ്ങ​ള്‍​ ഇം​ഗ്ലീ​ഷ് ക​ല​ണ്ട​ര്‍ പ്രകാരം

തൊഴിൽ നഷ്ട ഇൻഷ്വറൻസില്‍ അംഗത്വം എടുക്കാത്തവര്‍ക്ക് 400 ദി​ർഹം​ പിഴ

September 20th, 2023

involuntary-loss-of-employment-iloe-mohre-uae-ePathram
ദുബായ് : യു. എ. ഇ. യിലെ പൊതു മേഖലയിലേയും സ്വകാര്യ മേഖലയിലേയും തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുമ്പോള്‍ പുതിയ ജോലി ലഭിക്കും വരെ മാന്യമായ ജീവിത സാഹചര്യം ഒരുക്കുവാന്‍ വേണ്ടി രൂപീകരിച്ച ‘തൊഴിൽ നഷ്ട ഇൻഷ്വറൻസ്’ പദ്ധതിയില്‍ ചേരുവാനുള്ള സമയ പരിധി 2023 ഒക്ടോബർ ഒന്നിനു തീരും എന്നും കാലാവധി കഴിഞ്ഞാല്‍ തൊഴിലാളികള്‍ക്ക് 400 ദിർഹം വീതം പിഴ ചുമത്തും എന്നും യു. എ. ഇ. മാനവ വിഭവ ശേഷി മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.

സര്‍ക്കാര്‍ – സ്വകാര്യ മേഖലകളില്‍ 2023 ജനുവരി 1 മുതല്‍ ജോലി ചെയ്യുന്ന സ്വദേശികളും വിദേശികളും ആയിട്ടുള്ള എല്ലാ ജീവനക്കാരും ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യണം.

18 വയസ്സിന് താഴെയുള്ള പ്രായപൂര്‍ത്തി ആകാത്തവര്‍, ഡൊമസ്റ്റിക് വര്‍ക്കേഴ്സ് (ഹൗസ് ഡ്രൈവര്‍, ഹൗസ് മെയിഡ് തുടങ്ങിയ വീട്ടു ജോലിക്കാര്‍), നിക്ഷേപകര്‍, താല്‍ക്കാലിക കരാര്‍ തൊഴിലാളികള്‍, പെന്‍ഷന് അര്‍ഹതയുള്ളവരും പുതിയ ജോലിയില്‍ ചേര്‍ന്ന വരുമായ വിരമിച്ചവര്‍ എന്നിവരെ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 16,000 ദിര്‍ഹത്തില്‍ താഴെ അടിസ്ഥാന ശമ്പളം ഉള്ള ജീവനക്കാര്‍ (Category A) പ്രതിമാസം 5 ദിര്‍ഹം വീതവും കൂടുതൽ ശമ്പളം ഉള്ളവർ (Category B) പ്രതിമാസം 10 ദിർഹവും പ്രീമിയം അടക്കണം. ഒന്ന്, മൂന്ന്, ആറ്, ഒമ്പത് മാസങ്ങളിലോ 12 മാസത്തിന് ഒന്നിച്ചോ പ്രീമിയം അടക്കാം. നിശ്ചിത തീയ്യതി കഴിഞ്ഞ് മൂന്നു മാസം പിന്നിട്ടിട്ടും പ്രീമിയം അടക്കാത്തവരുടെ പോളിസി റദ്ദ് ചെയ്യും. MoHRe  YouTube

- pma

വായിക്കുക: , , , , , , , , ,

Comments Off on തൊഴിൽ നഷ്ട ഇൻഷ്വറൻസില്‍ അംഗത്വം എടുക്കാത്തവര്‍ക്ക് 400 ദി​ർഹം​ പിഴ

സാമൂഹ്യ പ്രവർത്തകർ കൈകോർത്തു : വഴിയോരത്തു കഴിഞ്ഞ മലയാളി നാട്ടിലേക്ക് തിരിച്ചു

September 11th, 2023

yab-leagal-salam-pappinissery-muhsin-chavakkad-ePathram
ഷാർജ : ജോലിയും വിസയും ഇല്ലാതെ വഴിയോരത്തു കഴിഞ്ഞിരുന്ന മുഹ്‌സിൻ എന്ന മലയാളിയെ സാമൂഹ്യ പ്രവർത്തകനായ സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തിൽ സാമൂഹിക പ്രവർത്തകർ ചേർന്ന് നാട്ടിലേക്ക് അയച്ചു. സന്ദർശക വിസയിൽ 2023 മാർച്ചിൽ ജോലി തേടി എത്തിയ തൃശൂർ ജില്ലയിലെ ചാവക്കാട് അഞ്ചങ്ങാടി സ്വദേശി മുഹ്‌സിന്‍റെ ബാഗ് മോഷണം പോയതിനെ തുടർന്ന് പാസ്‌ പോർട്ടും മറ്റു രേഖകളും നഷ്ടപ്പെട്ടു. ഇതോടെ വിസ പുതുക്കുവാനോ ജോലിയിൽ കയറാനോ സാധിച്ചില്ല.

social-workers-hand-over-air-ticket-to-mohsin-chavakkad-ePathram

വാടക കൊടുക്കാൻ സാധിക്കാത്തതോടെ താമസ സ്ഥലത്ത് നിന്നും ഇറങ്ങേണ്ടി വരികയും നാലു മാസം ഷാർജയിലെ സൗദി മോസ്കിനു സമീപം പാർക്കിൽ കഴിയുകയായിരുന്ന മുഹ്‌സിന്‍റെ ജീവിതം അറിഞ്ഞ സാമൂഹ്യ പ്രവർത്തകർ, യാബ് ലീഗൽ സർവീസ് സി. ഇ. ഒ. സലാം പാപ്പിനിശ്ശേരിയുടെ ശ്രദ്ധയിൽ വിഷയം എത്തിക്കുകയും ചെയ്തു.

വിസ ഇല്ലാതെ രാജ്യത്ത് തുടർന്നതിനാൽ ഭീമമായ തുക പിഴ അടക്കേണ്ടിയിരുന്ന മുഹ്‌സിനെ നാട്ടിലേക്ക് തിരികെ അയക്കുവാൻ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലും എമിഗ്രേഷനിലും ബന്ധപ്പെട്ട് പിഴ തുക ഒഴിവാക്കി നൽകി ഔട്ട് പാസ് ലഭ്യമാക്കുകയും ടിക്കറ്റ് ഉൾപ്പടെയുള്ള സഹായങ്ങൾ സലാം പാപ്പിനിശ്ശേരിയുടെ ഭാഗത്തു നിന്നും നൽകി. തുടർന്ന് ദുബായിൽ നിന്നും കൊച്ചിയിലേക്കുള്ള എയർ ഇന്ത്യാ എക്സ്പ്രസ്സ് വിമാനത്തിൽ മുഹ്സിനെ നാട്ടിലേക്ക് പറഞ്ഞയച്ചു.

- pma

വായിക്കുക: , , , , , , , , , , , ,

Comments Off on സാമൂഹ്യ പ്രവർത്തകർ കൈകോർത്തു : വഴിയോരത്തു കഴിഞ്ഞ മലയാളി നാട്ടിലേക്ക് തിരിച്ചു

അബു അഷ്റഫ് സനയ്യയില്‍ : ഐ. എം. വിജയന്‍ ഉല്‍ഘാടനം ചെയ്യും

July 7th, 2023

abu-ashraf-typing-opening-footballer-im-vijayan-ePathram
അബുദാബി : ഓഫീസ് സേവന രംഗത്ത് 32 വർഷത്തെ സേവന പാരമ്പര്യമുള്ള അബു അഷ്‌റഫ്, മുസഫ സനയ്യ 25 ല്‍ പുതിയ സര്‍വ്വീസ് സെന്‍റര്‍ തുറക്കുന്നു. 2023 ജൂലായ് 8 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് വില്ലേജ് മാളിന് എതിര്‍ വശത്തെ അബു അഷ്‌റഫിന്‍റെ പുതിയ ഓഫീസ് ഉദ്ഘാടനം അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ ഐ. എം. വിജയന്‍ നിര്‍വഹിക്കും. കേരളാ ഫുട് ബോളര്‍ ആസിഫ് സഹീര്‍ മുഖ്യ അതിഥിയായിക്കും.

foot-baller-i-m-vijayan-inaurate-abu-ashraf-service-center-in-musafah-ePathram

ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ പ്രസിഡണ്ട് പി. ബാവാ ഹാജി, മലയാളി സമാജം പ്രസിഡണ്ട് റഫീഖ് കയനയില്‍, കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാന്‍ കുട്ടി, ഐ. എസ്. സി. പ്രസിഡണ്ട് ജോണ്‍ പി. വര്‍ഗ്ഗീസ് തുടങ്ങിയ സംഘടനാ സാരഥികളും വ്യവസായ രംഗത്തെ പ്രമുഖരും സംബന്ധിക്കും എന്ന് അബു അഷ്റഫ് ടീം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മൂന്നു പതിറ്റാണ്ടിന്‍റെ സേവന പാരമ്പര്യമുള്ള അബു അഷ്‌റഫിന്‍റെ പുതിയ രണ്ട് ബ്രാഞ്ചുകളാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇതിന്‍റെ ഭാഗമായി അര്‍ഹതപ്പെട്ട 125 പേര്‍ക്ക് സര്‍വ്വീസ് ഫീസ് ഒഴിവാക്കി ആവശ്യമായ സേവനങ്ങള്‍ നല്‍കും എന്നും സ്ഥാപന ഉടമകള്‍ അറിയിച്ചു.

ഇമിഗ്രേഷന്‍ സംബന്ധമായ എല്ലാ ജോലികളും എമിറേറ്റ്സ് ഐ. ഡി, വിസിറ്റ് വിസ, കമ്പനി വിസ, ഗോള്‍ഡന്‍ വിസ, ഫാമിലി വിസ, തസ്ഹീല്‍ സേവനങ്ങള്‍, കോടതി, ഡ്രൈവിംഗ് ലൈസന്‍സ്, ട്രാഫിക് ഡിപ്പാര്‍ട്ട് മെന്‍റ്, സിവില്‍ ഡിഫന്‍സ്, ഇന്‍ഷ്വറന്‍സ്, ലീഗല്‍ ട്രാന്‍സിലേഷന്‍, അറ്റസ്റ്റേഷന്‍, ടാക്സ് കണ്‍സള്‍ട്ടന്‍സി, മുനിസിപ്പാലിറ്റി, ട്രേഡ് ലൈസന്‍സ് പവര്‍ ഓഫ് അറ്റോര്‍ണി തുടങ്ങിയ എല്ലാ സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥപനങ്ങളുമായും ബന്ധപ്പെട്ട സേവനങ്ങള്‍ അബു അഷ്റഫില്‍ നിന്നും ലഭ്യമാണ്.

അഷ്‌റഫ് പുതിയ ചിറയ്ക്കല്‍, മന്‍സൂര്‍, ഷമീര്‍, ഷരീഫ്, ഷനൂഫ് എന്നിവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on അബു അഷ്റഫ് സനയ്യയില്‍ : ഐ. എം. വിജയന്‍ ഉല്‍ഘാടനം ചെയ്യും

Page 1 of 1212345...10...Last »

« Previous « കെ. എസ്. സി. ഭാരവാഹികള്‍ ഇന്ത്യന്‍ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തി
Next Page » കെ. എസ്. സി. വേനൽത്തുമ്പികൾ ജൂലായ് 10 ന് ആരംഭിക്കും »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha