പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ

January 2nd, 2025

lieutenant-general-mohammed-ahmed-al-marri-dubai-gdrfa-ePathram
ദുബായ് : യു. എ. ഇ. പ്രഖ്യാപിച്ച പൊതു മാപ്പ് പദ്ധതി, 2024 ഡിസംബർ 31 നു അവസാനിച്ചപ്പോൾ ദുബായ് എമിറേറ്റിൽ 2,36,000 പേർ അവസരം പ്രയോജന പ്പെടുത്തി എന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി. ഡി. ആർ. എഫ്. എ.) മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി.

ഇതിൽ അര ലക്ഷത്തിൽ അധികം ആളുകൾ രാജ്യം വിടുകയും ഒട്ടനവധി പേർ റസിഡൻസ് സ്റ്റാറ്റസ് ഭേദഗതി ചെയ്യുകയും ബാക്കിയുള്ളവർ അവരുടെ സ്വദേശത്തേക്ക് മടങ്ങാനുള്ള ശ്രമത്തിലുമാണ്. പൊതു മാപ്പ് സംരംഭം വിജയകരം ആയിരുന്നു. ഇതിനായി തങ്ങൾക്കൊപ്പം ചേർന്നുനിന്ന എല്ലാ വകുപ്പുകൾക്കും നയതന്ത്ര കാര്യാലയങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു.

ദുബായിൽ 55,200 എക്‌സിറ്റ് പെർമിറ്റ് പാസ്സുകൾ നൽകി. ഔട്ട് പാസ് ലഭിച്ച നിരവധി പേർ ഇനിയും രാജ്യം വിടാനുണ്ട്. ടിക്കറ്റുകളുടെ ലഭ്യത കുറവും ഉയർന്ന ടിക്കറ്റ് നിരക്കും പ്രധാന വെല്ലുവിളിയാണ്. എങ്കിലും ദുബായ് ജി. ഡി. ആർ. എഫ്. എ. അർഹതപ്പെട്ട നിരവധി ആളുകൾക്ക് യാത്രക്കുള്ള സഹായങ്ങൾ നൽകി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

- pma

വായിക്കുക: , , , , , ,

Comments Off on പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ

പൊതുമാപ്പ് ഡിസംബർ 31 വരെ നീട്ടി

November 1st, 2024

uae-visa-and-id-card-logo-federal-authority-for-identity-and-citizen-ship-ePathram
അബുദാബി : യു. എ. ഇ. പ്രഖ്യാപിച്ച പൊതു മാപ്പ്, 2024 ഡിസംബർ 31 വരെ നീട്ടി. വിസാ നിയമ ലംഘകർക്ക് തങ്ങളുടെ രേഖകൾ നിയമപരം ആക്കുന്നതിനുള്ള പൊതു മാപ്പ് കാലാവധി ഒക്ടോബർ 31 വരെ ആയിരുന്നു.

യു. എ. ഇ. യുടെ 53ാമത് യൂണിയൻ ദിനാചരണത്തോട് അനുബന്ധിച്ചും രാജ്യത്തിൻ്റെ മാനുഷികവും പരിഷ്‌കൃതവുമായ മൂല്യങ്ങളുടെ ഭാഗം എന്ന നില യിലുമാണ് സമയ പരിധി നീട്ടാനുള്ള തീരുമാനം എന്നും ഐ. സി. പി. ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സഈദ് അൽ ഖൈലി അറിയിച്ചു.

സെപ്റ്റംബര്‍ ഒന്നിന് ആരംഭിച്ച പൊതു മാപ്പ് പദ്ധതി ഉപയോഗപ്പെടുത്തി ആയിരക്കണക്കിന് അനധികൃത താമസക്കാർ പിഴ ഇല്ലാതെ തന്നെ തങ്ങളുടെ താമസം നിയമ വിധേയമാക്കുകയും പലരും നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഇവർക്ക് പുതിയ വിസയിൽ രാജ്യത്തേക്ക് വീണ്ടും തിരിച്ചു വരാൻ നിയമ തടസ്സങ്ങൾ ഒന്നുമില്ല എന്നും അധികൃതർ അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on പൊതുമാപ്പ് ഡിസംബർ 31 വരെ നീട്ടി

പൊതു മാപ്പ് പ്രയോജനപ്പെടുത്തണം : മലയാളത്തിലും പ്രചാരണം

October 22nd, 2024

uae-amnesty-belegal-besafe-ePathram
ദുബായ്: വിസ നിയമ ലംഘകരായി ഇനിയും യു. എ. ഇ. യിൽ തുടരുന്ന വിദേശികൾ, എത്രയും വേഗത്തിൽ തന്നെ പൊതു മാപ്പ് സൗകര്യം പ്രയോജനപ്പെടുത്തണം എന്ന് ഓർമ്മിപ്പിച്ചു കൊണ്ടുള്ള പ്രചാരണത്തിൻ്റെ ഭാഗമായി ജി. ഡി. ആർ. എഫ്. എ. മലയാള ത്തിലും പോസ്റ്റർ ഇറക്കി.

അനധികൃത താമസക്കാർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനോ രേഖകൾ ശരിയാക്കി രാജ്യത്ത് തുടരാനോ അനുവദിക്കുന്ന ഗ്രേസ് പിരീഡ് (പൊതു മാപ്പ് കാലാവധി) അവസാനിക്കുവാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി. ഡി. ആർ. എഫ്. എ.) വിവിധ ഭാഷകളിലും മുന്നറിയിപ്പ് നൽകിയിരി ക്കുന്നത്.

യു. എ. ഇ. സർക്കാരിൻ്റെ പൊതു മാപ്പ് ഒരു വലിയ അവസരമാണ്. രാജ്യത്ത് നിയമ ലംഘകരായി തുടരുന്നവർ ഈ ആനുകൂല്യം ഉപയോഗിച്ച് വേഗത്തിൽ ആവശ്യമായ നടപടി ക്രമങ്ങൾ പൂർത്തിയാക്കി കാലാവധി കഴിയുന്നതിന് മുൻപ് നിയമ പരമായ തുടർച്ച ഉറപ്പാക്കണം എന്നും അധികൃതർ അഭ്യർത്ഥിച്ചു.

കാലാവധിക്കുള്ളിൽ രാജ്യം വിടുന്നവർക്ക് യു. എ. ഇ. യിലേക്ക് തിരിച്ചെത്തുന്നതിൽ തടസ്സമില്ല എന്നും വകുപ്പ് വീണ്ടും സ്ഥിരീകരിച്ചു.

സെപ്തംബർ ഒന്നിന് തുടങ്ങിയ പൊതു മാപ്പ് ഉപയോഗപ്പെടുത്തി ഇതിനകം നിരവധി പേരാണ് തങ്ങളുടെ താമസം നിയമ വിധേയമാക്കിയത്. അതിനൊപ്പം തന്നെ ആയിരക്കണക്കിന് ആളുകൾ പിഴ ഒന്നും കൂടാതെ അവരുടെ സ്വദേശത്തേക്ക് മടങ്ങിയത്.

ഒക്ടോബർ 31 ന് ശേഷം നിയമ ലംഘകർ രാജ്യത്ത് തുടരുന്നു എങ്കിൽ വലിയ രീതി യിലുള്ള ശിക്ഷാ നടപടികൾ ഏറ്റു വാങ്ങേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു.

പൊതു മാപ്പ് സേവനവുമായി ബന്ധപ്പെട്ട ഏത് അന്വേഷണങ്ങൾക്കും 8005111 എന്ന നമ്പറിൽ വിളിക്കാം എന്നും ജി. ഡി. ആർ. എഫ്. എ. അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on പൊതു മാപ്പ് പ്രയോജനപ്പെടുത്തണം : മലയാളത്തിലും പ്രചാരണം

പൊതു മാപ്പ് : സൗജന്യ വിമാന ടിക്കറ്റ് നൽകണം എന്ന് കെ. എം. സി. സി.

September 4th, 2024

logo-of-kmcc-abu-dhabi-amnesty-help-desk-ePathram
അബുദാബി : പൊതു മാപ്പ് പ്രയോജനപ്പെടുത്തി നാട്ടിൽ പോകുന്ന പ്രവാസികൾക്ക് നോർക്ക-റൂട്സ് വഴി സൗജന്യ വിമാന ടിക്കറ്റ് നൽകണം എന്ന് അബുദാബി കെ. എം. സി. സി. ആവശ്യപ്പെട്ടു. പൊതു മാപ്പിന് അപേക്ഷ നൽകി എക്സിറ്റ് പാസ്സ് ലഭിച്ചു 14 ദിവസത്തിനകം രാജ്യം വിടണം എന്നതാണ് നിയമം. എന്നാൽ ഉയർന്ന നിരക്കിൽ സ്വന്തമായി വിമാന ടിക്കറ്റ് എടുത്തു ഈ കാലയളവിൽ നാട്ടിൽ പോകുക എന്നത് പലർക്കും സാധിക്കില്ല.

നാളിതു വരെ പല സംഘടനകളും ഉദാര മതികളായ സാമൂഹിക പ്രവർത്തകരുമാണ് ഇവർക്കുള്ള നിയമ സഹായവും അതോടൊപ്പം താമസവും ഭക്ഷണവും നൽകി വരുന്നത്. ഇനിയൊരു വിമാന ടിക്കറ്റ് കൂടി എടുത്തു നാടണയുക എന്നത് വളരെ വെല്ലു വിളി നിറഞ്ഞ കാര്യമാണ്. കൂടാതെ സാമ്പത്തിക കേസു കളിലും മറ്റും ഉൾപ്പെട്ട വർക്കു അത്തരം കേസുകൾ തീർപ്പാക്കിയാൽ മാത്രമേ പൊതു മാപ്പ് പ്രയോജന പ്പെടുത്താൻ സാധിക്കുകയുള്ളു.

പ്രവാസി ഉന്നമനം ലക്ഷ്യമിട്ടു രൂപീകരിച്ച നോർക്ക-റൂട്സ് ഈ അവസരത്തിൽ ഉണർന്നു പ്രവർത്തിക്കണം. പ്രവാസി കൾക്ക് വേണ്ടതായ നിയമ സഹായവും അതോടൊപ്പം സൗജന്യ ടിക്കറ്റും ലഭ്യമാക്കണം എന്നും സംസ്ഥാന കെ. എം. സി. സി. പ്രസിഡണ്ട് ശുക്കൂർ അലി കല്ലുങ്ങൽ, ജനറൽ സെക്രട്ടറി സി. എച്ച്. യൂസഫ്, ട്രഷറർ പി. കെ. അഹമ്മദ് എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

പൊതു മാപ്പുമായി ബന്ധപ്പെട്ട കെ. എം. സി. സി. ഹെല്പ് ഡസ്ക് സേവനങ്ങൾക്ക് :  050 826 4991, 056 882 9880

- pma

വായിക്കുക: , , , , , , , , , , , ,

Comments Off on പൊതു മാപ്പ് : സൗജന്യ വിമാന ടിക്കറ്റ് നൽകണം എന്ന് കെ. എം. സി. സി.

പാസ്സ് പോർട്ട് നഷ്ടപ്പെട്ടവര്‍ ഔട്ട് പാസ്സിന് ഉടൻ അപേക്ഷ നല്‍കണം

September 4th, 2024

indian-passport-cover-page-ePathram
ദുബായ് : യു. എ. ഇ. യിലെ അനധികൃത താമസക്കാർ, ഇപ്പോൾ നടപ്പിലാക്കിയ പൊതു മാപ്പ് സംവിധാനം എത്രയും വേഗം ഉപയോഗപ്പെടുത്തണം എന്നും പാസ്സ് പോർട്ട് നഷ്ടപ്പെട്ടവര്‍, നാട്ടിലേക്ക് പോകാനുള്ള ഔട്ട് പാസ്സിന് എത്രയും പെട്ടെന്ന് തന്നെ അപേക്ഷ നല്‍കണം എന്നും ഇന്ത്യൻ നയതന്ത്ര കാര്യാലയം അറിയിച്ചു.

2024 സെപ്റ്റംബർ ഒന്നിന് തുടക്കമായ പൊതു മാപ്പ് (ഗ്രേസ് പിരീഡ് സംരംഭം) കാലയളവിൽ ഔട്ട് പാസ്സ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതൽ ദിവസങ്ങൾ വേണ്ടി വരും.

പുതിയ പാസ്സ് പോർട്ട് ലഭിക്കാൻ ആവശ്യമായ രേഖകൾ അടക്കം ബി. എല്‍. എസ്. വഴി അപേക്ഷിക്കാം. എംബസി/കോണ്‍സുലേറ്റ് ഔട്ട് പാസ്സ് ഇഷ്യൂ ചെയ്തു കഴിഞ്ഞു മാത്രമേ പൊതു മാപ്പിന് അധികൃതര്‍ക്ക് മുമ്പാകെ അപേക്ഷ നല്‍കാന്‍ സാധിക്കുകയുള്ളൂ.

ഐ. സി. പി. ഇലക്ട്രോണിക് ചാനലുകള്‍ വഴി ഓണ്‍ ലൈനിൽ അല്ലെങ്കിൽ യു. എ. ഇ. യിലെ ഏതൊരു ഐ. സി. പി. സെൻ്റർ, അംഗീകൃത ടൈപ്പിംഗ് സെൻ്റർ എന്നിവരിലൂടെയോ എക്സിറ്റ് പെർമിറ്റ് നു വേണ്ടി അപേക്ഷിക്കാൻ അതാതു നയതന്ത്ര കാര്യാലയ ങ്ങളിൽ നിന്നുള്ള ഔട്ട് പാസ്സ് സമർപ്പിക്കണം.

ആവശ്യമായ വിശദാംശങ്ങളും രേഖകളും ലഭിച്ചു കഴിഞ്ഞാല്‍ പിഴകൾ കൂടാതെ പൊതു മാപ്പിന് അപേക്ഷിക്കാം. അനധികൃത താമസക്കാര്‍ രേഖകൾ ശരിയാക്കി എക്സിറ്റ് പെര്‍മിറ്റ് നേടിക്കഴിഞ്ഞാല്‍ 14 ദിവസത്തിനകം രാജ്യം വിടണം.

യു. എ. ഇ. യില്‍ തന്നെ തുടരുവാൻ സാധിക്കുന്നവർ പുതിയ സ്‌പോൺസറുടെ ഓഫര്‍ ലെറ്റര്‍ മുഖേന യു. എ. ഇ. യില്‍ തുടരാനും 14 ദിവസം ലഭിക്കും. രേഖകൾ കൃത്യമാക്കിയതിനു ശേഷം രാജ്യത്ത് തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കോണ്‍സുലേറ്റുമായി ബന്ധപ്പെടാം.

- pma

വായിക്കുക: , , , , , , , , ,

Comments Off on പാസ്സ് പോർട്ട് നഷ്ടപ്പെട്ടവര്‍ ഔട്ട് പാസ്സിന് ഉടൻ അപേക്ഷ നല്‍കണം

Page 1 of 212

« Previous « ലുലു എക്സ് ചേഞ്ച് പതിനഞ്ചാം വാർഷികം ആഘോഷിച്ചു
Next Page » ഇടപ്പാളയം അബുദാബി ചാപ്റ്റർ പുതിയ കമ്മറ്റി നിലവിൽ വന്നു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha