അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്

December 31st, 2024

police-warning-new-year-message-online-frauds-ePathram

തൃശൂർ : പുതുവത്സര ആശംസകളുടെ പേരിൽ സൈബർ തട്ടിപ്പ് നടക്കാൻ സാദ്ധ്യത ഉണ്ട് എന്ന മുന്നറിയിപ്പുമായി തൃശൂർ സിറ്റി പോലീസ്. പ്രമുഖ സ്ഥാപനങ്ങളുടേത് എന്ന പേരിൽ വാട്സാപ്പ് പോലെ യുള്ള സാമൂഹിക മാധ്യമങ്ങളിൽ ലഭിക്കുന്ന ഓഫർ ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് നിരവധി പേരുടെ പണം നഷ്ടമായ വിവരങ്ങൾ ദിനം പ്രതി പുറത്ത് വരുന്നതിൻ്റെ പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്.

നിങ്ങളുടെ പേരിൽ പുതുവത്സര സന്ദേശം നിങ്ങളുടെ സുഹ്യത്തുക്കൾക്ക് അയക്കുവാൻ താൽപര്യം ഉണ്ടെങ്കിൽ ആകർഷകമായ പുതുവത്സര കാർഡ് ലഭിക്കാൻ ഇതോടൊപ്പം ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക എന്നാണ് മെസേജിൽ പരാമർശിക്കുക.

ലിങ്കിൽ ഒരു എ. പി. കെ. ഫയൽ ഉണ്ടായിരിക്കും. ഇതിൽ ക്ലിക്ക് ചെയ്യുന്നതോടെ സൈബർ തട്ടിപ്പുകാർ നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യുകയും ആക്സസ് അവരിലേക്ക് പോകുകയും ചെയ്യും. മൊബൈൽ ഡേറ്റ, ഗാലറി, കോൺടാക്റ്റ് നമ്പറുകൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ എന്നിവ മോഷ്ടിക്കപ്പെടും തുടർന്ന് തട്ടിപ്പിൽ കുടുങ്ങാം. അതിനാൽ ഹാപ്പി ന്യൂ ഇയർ റെഡിമെയ്ഡ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് എന്നാണു മുന്നറിയിപ്പ്.

സൈബർ തട്ടിപ്പിൽ സാമ്പത്തിക നഷ്ടം സംഭവിച്ചാൽ ഉടൻതന്നെ 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിക്കാം. Image Credit : F B PAGE

- pma

വായിക്കുക: , , , , , , , ,

Comments Off on അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്

ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി

December 6th, 2024

advertisement-on-kseb-electricity-pole-is-criminal-case-ePathram

കൊച്ചി : ഇലക്ട്രിക് പോസ്റ്റുകളിലെ അപകടരകരമായ കേബിളുകള്‍ നീക്കം ചെയ്യുവാനും സുരക്ഷാ ചട്ടങ്ങള്‍ ഉറപ്പാക്കുവാനും കെ. എസ്. ഇ. ബി. ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

പൊതു ജനങ്ങൾക്ക് അപകടരകരമായ കേബിളുകള്‍ നീക്കം ചെയ്യാത്തത് എന്ത് കൊണ്ട് എന്നും കോടതി ചോദിച്ചു.

കേബിള്‍ വലിക്കുമ്പോള്‍ പാലിക്കേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങള്‍ കോടതിയില്‍ വിശദീകരിക്കുകയും കെ. എസ്. ഇ. ബി. സത്യവാങ്മൂലം സമര്‍പ്പിക്കുകയും വേണം എന്നും കോടതി ഉത്തരവിൽ പറയുന്നു.

കേബിളുകൾ നീക്കം ചെയ്യുന്നതിന് എതിരെ കേബിള്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹർജി യിലാണ് അപകടര കരമായ കേബിളുകള്‍ നീക്കം ചെയ്യുവാൻ ഹൈക്കോടതി നിര്‍ദ്ദേശം.

- pma

വായിക്കുക: , , , , , , , , , , ,

Comments Off on ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി

ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം

December 5th, 2024

chicken-shawarma-ePathram
കൊച്ചി : ഷവർമ അടക്കം പാര്‍സല്‍ ചെയ്യുന്ന ആഹാര സാധനങ്ങൾ തയ്യാറാക്കിയ തിയ്യതിയും സമയവും പാക്കറ്റുകളിൽ കൃത്യമായി രേഖപ്പെടുത്തണം എന്നുള്ള സർക്കാർ നിർദ്ദേശങ്ങൾ കർശ്ശനമായി നടപ്പിലാക്കുവാൻ ഹൈക്കോടതി ഉത്തരവ്.

കാസർഗോഡ് ചെറുവത്തൂരിൽ ഭക്ഷ്യ വിഷ ബാധ യേറ്റ് മരണപ്പെട്ട വിദ്യാർത്ഥിനിയുടെ മാതാവ് നൽകിയ ഹർജി തീർപ്പാക്കിയ ഉത്തരവിലാണ് ഹൈക്കോടതി നിർദ്ദേശം.

ഷവർമയിൽ നിന്നുള്ള ഭക്ഷ്യ വിഷ ബാധയിൽ 2022 മെയ് മാസത്തിൽ ആയിരുന്നു ദേവനന്ദ എന്ന പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചത്. മകളുടെ മരണത്തിന് കാരണം, ആരോഗ്യ വകുപ്പ് അടക്കം ബന്ധപ്പെട്ടവർ കൃത്യമായ പരിശോധന നടത്തി ഭക്ഷണ സാധന ങ്ങളുടെ ഗുണ നിലവാരം ഉറപ്പാക്കാത്തതു കൊണ്ടാണ് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഇത്തരമൊരു ആവശ്യം ഉന്നയിച്ച് ഹർജി നൽകി യതിൻ്റെ പ്രാധാന്യം കണക്കിലെടുത്തു കൊണ്ട് പരാതിക്കാരിയെ കോടതി അഭിനന്ദിച്ചു.  മാത്രമല്ല കോടതി ചെലവിലേക്കായി 25,000 രൂപ ഹർജിക്കാരിക്ക് നൽകണം എന്നും ഉത്തരവിട്ടിട്ടുണ്ട്.

ഫുഡ്‌ സേഫ്റ്റി സ്റ്റാന്‍ഡേഡ്സ് റഗുലേഷന്‍സ് പ്രകാരം ഹൈ റിസ്‌ക് ഹോട്ട് ഫുഡ്‌സ് വിഭാഗത്തിലുള്ള ഭക്ഷണം പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ ഉപയോഗിക്കണം എന്നാണ് നിയമം. ഭക്ഷണം തയ്യാറാക്കി, ഉപഭോക്താക്കള്‍ക്ക് എത്തിക്കുവാന്‍ കൂടുതല്‍ സമയം എടുക്കുന്നു എങ്കില്‍ യാത്രയിലും 60 ഡിഗ്രി ഊഷ്മാവ് നില നിര്‍ത്തണം. ഈ ഭക്ഷണങ്ങള്‍ സാധാരണ ഊഷ്മാവില്‍ 2 മണിക്കൂറില്‍ കൂടുതല്‍ സൂക്ഷിക്കുമ്പോള്‍ ആരോഗ്യത്തിന് ഹാനികരവും മനുഷ്യന് ഉപയോഗിക്കുവാന്‍ അനുയോജ്യമല്ലാത്തതും ആയി തീരാന്‍ സാദ്ധ്യതയുണ്ട്.

 

- pma

വായിക്കുക: , , , , , , , , ,

Comments Off on ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം

ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്

December 4th, 2024

mobile-number-portability-kerala-epathram
കൊച്ചി : ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന് രജിസ്ട്രാര്‍ ജനറല്‍ ഉത്തരവ് ഇറക്കി. ജോലി സമയത്ത് ജീവനക്കാരുടെ അമിതമായ മൊബൈല്‍ ഉപയോഗം ഓഫീസ് പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കുന്നു എന്ന് കാണിച്ച് കൊണ്ടാണ് ഇത്.

നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പാക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉത്തരവ് ലംഘിക്കുന്നത് ഗൗരവമായി എടുക്കും എന്നും മുന്നറിയിപ്പുണ്ട്.

ജോലി സമയങ്ങളില്‍ ജീവനക്കാരുടെ ഓണ്‍ ലൈന്‍ ഗെയിമിംഗ്, സാമൂഹിക മാധ്യമ ഉപയോഗം, സിനിമ കാണല്‍, ഓൺലൈൻ ട്രേഡിംഗ് എന്നിവ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിരുന്നു.

- pma

വായിക്കുക: , , , , ,

Comments Off on ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്

എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി

November 5th, 2024

heavy-temperature-restriction-for-elephant-in-kerala-festivals-ePathram
കൊച്ചി : സംസ്ഥാനത്ത് ആന എഴുന്നെള്ളിപ്പിന്നു കർശ്ശന നിയന്ത്രണങ്ങൾ ശുപാർശ ചെയ്ത് അമിക്കസ് ക്യൂറി റിപ്പോർട്ട്. മതപരമായ ആചാരങ്ങൾക്ക് മാത്രമേ ആനകളെ ഉപയോഗിക്കാവൂ. ഉദ്ഘാടനങ്ങൾ അടക്കമുള്ള സ്വകാര്യ ആവശ്യങ്ങള്‍ക്ക്  ഉപയോഗിക്കരുത്. എഴുന്നെള്ളിപ്പിന്നു ആനകളും ജനങ്ങളും തമ്മില്‍ 10 മീറ്റർ ദൂരം ഉറപ്പാക്കണം.

രണ്ട് എഴുന്നെള്ളിപ്പിന്നു ഇടയിൽ 24 മണിക്കൂര്‍ വിശ്രമം നല്‍കണം. തലപ്പൊക്ക മത്സരം, വണങ്ങല്‍, പുഷ്പവൃഷ്ടി എന്നിവക്ക് ആനകളെ ഉപയോഗിക്കാന്‍ പാടില്ല. കാഴ്ചക്കുറവ് ഉള്ളതും ഏതെങ്കിലും രോഗത്തിന് ചികിത്സയിൽ കഴിയുന്നതുമായ ആനകളെ എഴുന്നെള്ളിപ്പിന് ഉപയോഗിക്കരുത്.

അഞ്ചില്‍ കൂടുതല്‍ ആനകളെ എഴുന്നെള്ളിക്കുന്ന ഉത്സവം ആണെങ്കിൽ പ്രത്യേക അനുമതി വേണം. ഉത്സവങ്ങളിൽ ആനകൾ തമ്മിലുള്ള ദൂരം, ആനകളും വാദ്യക്കാരും തമ്മിലുള്ള ദൂരം, തീവെട്ടി, കരിമരുന്ന് പോലുള്ള ഉപയോഗങ്ങൾ തുടങ്ങിയവക്ക് പ്രത്യേക നിർദ്ദേശങ്ങൾ അമിക്കസ് ക്യൂറി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഒരു ദിവസം 100 കിലോ മീറ്ററിൽ അധികം ദൂരം വാഹനത്തിലോ 30 കിലോ മീറ്ററിൽ അധികം ദൂരം നടത്തിക്കൊണ്ടോ പോകരുത്.

രാവിലെ 11 മണി മുതൽ 4 മണി വരെയുള്ള സമയത്തു ആനകളെ വാഹനങ്ങളിൽ കൊണ്ടു പോകരുത്. രാത്രി 10 നും പുലർച്ചെ 4 നും ഇടയിൽ യാത്ര ഒഴിവാക്കണം എന്നും നിർദ്ദേശം ഉണ്ട്. ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടു പോകുമ്പോൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബ്ബന്ധമാണ്.

- pma

വായിക്കുക: , ,

Comments Off on എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി

Page 1 of 3512345...102030...Last »

« Previous « ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി : പ്രചാരണ കൺവെൻഷൻ ബുധനാഴ്ച
Next Page » കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha