കുപ്പികളില്‍ പെട്രോള്‍ ലഭിക്കില്ല ; സ്വകാര്യ – ടാക്സി വാഹനങ്ങളില്‍ പെട്രോളിയം ഉൽപന്നങ്ങള്‍ കൊണ്ടു പോകുന്നതിന് വിലക്ക്

April 11th, 2023

no-more-petrol-in-the-bottle-ePathram
കൊച്ചി : ഇനി മുതല്‍ സംസ്ഥാനത്ത് കുപ്പികളില്‍ പെട്രോള്‍ ലഭിക്കില്ല. ഓട്ടോ റിക്ഷ ഉൾപ്പെടെയുള്ള ടാക്സി വാഹനങ്ങള്‍, സ്വകാര്യ വാഹനങ്ങള്‍ എന്നിവയിലും പാചക വാതകം ഉൾപ്പെടെയുള്ള പെട്രോളിയം ഉൽപന്നങ്ങള്‍ കൊണ്ടു പോകുവാന്‍ അനുവാദം ഇല്ല.

ഇതു സംബന്ധിച്ച 2002 ലെ പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (പെസോ) നിയമം കര്‍ശനമാക്കി. വീടുകളിലേക്ക് പാചക വാതകം (എൽ. പി. ജി. സിലിണ്ടറുകൾ) സ്വന്തം വാഹനത്തിൽ കൊണ്ടു പോയാലും നടപടി ഉണ്ടാവും. വഴിയില്‍ വെച്ച് ബൈക്കിലെ പെട്രോള്‍ തീർന്നു വണ്ടി നിന്നു പോയാൽ കുപ്പിയുമായി ചെന്നാൽ പമ്പുകളിൽ നിന്ന് ഇന്ധനം ലഭിക്കില്ല.

നിയമം കര്‍ശ്ശനമായതോടെ യാത്രക്കാരുമായി പോകുന്ന ബസ്സുകള്‍ പെട്രോള്‍ പമ്പില്‍ നിന്ന് ഇന്ധനം നിറക്കുന്ന രീതിയും അവസാനിപ്പിക്കും. യാത്രക്കാരെ പമ്പിന്‍റെ സുരക്ഷിത അകലത്തില്‍ നിര്‍ത്തി മാത്രമേ ഇന്ധനം അടിക്കുവാന്‍ ബസ്സുകളെ അനുവദിക്കൂ.

ട്രെയിനുകളില്‍ വാഹനം പാര്‍സല്‍ ചെയ്തു കൊണ്ടു പോകുമ്പോള്‍ അതില്‍ ഇന്ധനം ഉണ്ടാവരുത് എന്ന് റെയില്‍വേ നിയമം നിലവില്‍ ഉണ്ട്.

പെട്രോള്‍, ഡീസല്‍, എല്‍. പി. ജി. ഉള്‍പ്പെടെയുളളവ വിതരണക്കാരുടെ സുരക്ഷിത വാഹനങ്ങളും വിദഗ്ധ തൊഴിലാളികളുടെ സാന്നിദ്ധ്യത്തിലും അല്ലാതെ കൊണ്ടു പോകാന്‍ അനുവദിക്കില്ല. നിയമം ലംഘിച്ചാല്‍ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും എന്നും പെസോ അറിയിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on കുപ്പികളില്‍ പെട്രോള്‍ ലഭിക്കില്ല ; സ്വകാര്യ – ടാക്സി വാഹനങ്ങളില്‍ പെട്രോളിയം ഉൽപന്നങ്ങള്‍ കൊണ്ടു പോകുന്നതിന് വിലക്ക്

ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പ് ഇല്ലാത്ത ഭക്ഷണ പൊതികള്‍ നിരോധിക്കും

January 22nd, 2023

food-in-hotels-and-restaurants-ePathram
തിരുവനന്തപുരം : സംസ്ഥാനത്ത് ഭക്ഷ്യ വിഷ ബാധയും ഹോട്ടലുകളിലെ പഴകിയ ഭക്ഷണത്തിന്‍റെ ഉപയോഗവും വ്യാപകമായ സാഹചര്യത്തില്‍ പുതിയ നടപടിയുമായി ആരോഗ്യ വകുപ്പ് രംഗത്ത്. ഹോട്ടലു കളില്‍ നിന്നും ഭക്ഷണം പാര്‍സല്‍ ചെയ്യുമ്പോള്‍ ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പ് ഉള്ള സ്റ്റിക്കര്‍ പതിപ്പിക്കണം. സ്റ്റിക്കറുകള്‍ ഇല്ലാത്ത ഭക്ഷണ പൊതികള്‍ വിതരണം ചെയ്യുന്നത് നിരോധിക്കും എന്ന് ആരോഗ്യ വകുപ്പു മന്ത്രി. ഭക്ഷണം പാകം ചെയ്ത തീയ്യതിയും സമയവും ഭക്ഷണം എത്ര സമയത്തിന് ഉള്ളില്‍ കഴിക്കണം എന്നിവ സ്റ്റിക്കറില്‍ രേഖപ്പെടുത്തണം.

ഫുഡ്‌ സേഫ്റ്റി സ്റ്റാന്‍ഡേഡ്സ് റഗുലേഷന്‍സ് പ്രകാരം ഹൈ റിസ്‌ക് ഹോട്ട് ഫുഡ്‌സ് വിഭാഗത്തി ലുള്ള ഭക്ഷണം പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ ഉപയോഗിക്കണം എന്നാണ് നിയമം.

mapranam-toddy-shop-food-epathram

ഇത്തരം ഭക്ഷണം തയ്യാറാക്കി, ഉപഭോക്താക്കള്‍ക്ക് എത്തിക്കുവാന്‍ കൂടുതല്‍ സമയം എടുക്കുന്നു എങ്കില്‍ യാത്ര യിലും 60 ഡിഗ്രി ഊഷ്മാവ് നില നിര്‍ത്തണം.

ഈ ഭക്ഷണങ്ങള്‍ സാധാരണ ഊഷ്മാവില്‍ 2 മണി ക്കൂറില്‍ കൂടുതല്‍ സൂക്ഷിക്കുമ്പോള്‍ ആരോഗ്യത്തിന് ഹാനികര വും മനുഷ്യന് ഉപയോഗിക്കുവാന്‍ അനുയോജ്യമല്ലാത്തതും ആയി തീരാന്‍ സാദ്ധ്യത യുണ്ട്. അതിനാല്‍ ചില നിയന്ത്രണ ങ്ങള്‍ അത്യാവശ്യം എന്നു കണ്ടെത്തിയ സാഹചര്യ ത്തിലാണ് ഈ തീരുമാനം എന്നും ആരോഗ്യ വകുപ്പു മന്ത്രി വ്യക്തമാക്കി.

- pma

വായിക്കുക: , , , ,

Comments Off on ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പ് ഇല്ലാത്ത ഭക്ഷണ പൊതികള്‍ നിരോധിക്കും

പ്ലാസ്റ്റിക് ബാഗുകൾ നിരോധിച്ച സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി

January 10th, 2023

one-time-use-plastic-carry-bag-banned-in-kerala-ePathram
കൊച്ചി : പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം ഹൈക്കോടതി റദ്ദാക്കി. പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് നിയമ പരമായി അധികാരം ഇല്ല. പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌ മെന്‍റ് ചട്ടം അനുസരിച്ച് കേന്ദ്ര സര്‍ക്കാറിലാണ് ഇതിനുള്ള അധികാരം നില നില്‍ക്കുന്നത് എന്നും ഹൈക്കോടതി.

അതു കൊണ്ടു തന്നെ സംസ്ഥാന സര്‍ക്കാര്‍ നടപടി നിയമ പരമായി നില നില്‍ക്കില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല പരിസ്ഥിതി സംരക്ഷണ നിയമവും കേന്ദ്ര ത്തിന്‍റെ അധികാര പരിധിയിലാണ് എന്നും ഹൈക്കോടതി ഓര്‍മ്മിപ്പിച്ചു.

പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജനത്തിന്‍റെ ഭാഗമായിട്ട് ആയിരുന്നു 60 ജി. എസ്. എമ്മിന് താഴെ ഘനമുള്ള പ്ലാസ്റ്റിക് ബാഗുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്.

- pma

വായിക്കുക: , , , ,

Comments Off on പ്ലാസ്റ്റിക് ബാഗുകൾ നിരോധിച്ച സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി

പശ്ചിമ ഘട്ടം സംക്ഷിക്കണം : കുറിപ്പെഴുതി പരിസ്ഥിതി പ്രവര്‍ത്തകന്‍റെ ആത്മഹത്യ

January 9th, 2023

environmental-activist-k-v-jayapalan-ePathram
പാലക്കാട് : പശ്ചിമഘട്ടം സംരക്ഷിക്കാന്‍ ആരും തയ്യാറാകുന്നില്ല എന്നും അതിനാല്‍ ആത്മഹത്യ ചെയ്യുന്നു എന്നും സുദീര്‍ഘമായ കുറിപ്പ് ഫേയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്ത ശേഷം പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ. വി. ജയപാലന്‍ ആത്മഹത്യ ചെയ്തു. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശിയാണ് ജയപാലന്‍.

പശ്ചിമ ഘട്ടം നമ്മുടെ പോറ്റമ്മയാണ് എന്നും പോറ്റമ്മയെ തിരിച്ചറിയുകയും സംരക്ഷിക്കുകയും വേണം എന്നും ഫേയ്സ് ബുക്കില്‍ അദ്ദേഹം കുറിച്ചു.

- pma

വായിക്കുക: , , , ,

Comments Off on പശ്ചിമ ഘട്ടം സംക്ഷിക്കണം : കുറിപ്പെഴുതി പരിസ്ഥിതി പ്രവര്‍ത്തകന്‍റെ ആത്മഹത്യ

കലോത്സവങ്ങളിലെ പരാജയം ഉൾക്കൊള്ളുവാൻ മക്കളെ സജ്ജരാക്കണം : ഹൈക്കോടതി

December 29th, 2022

kerala-school-kalolsavam-state-youth-festival-ePathram
കൊച്ചി : സ്‌കൂൾ കലോത്സവങ്ങളിലെ പരാജയം ഉൾക്കൊള്ളുവാൻ രക്ഷിതാക്കൾ മക്കളെ സജ്ജരാക്കണം എന്ന് ഹൈക്കോടതി. വിജയിക്കുക എന്നതിൽ ഉപരി പങ്കെടുക്കുക എന്നതാണ് കാര്യം എന്നും ഹൈക്കോടതി വ്യക്തമാക്കി.

രക്ഷിതാക്കളുടെ അനാവശ്യ ഉത്ക്കണ്ഠ കുട്ടികളെ വിഷാദ രോഗത്തിലേക്ക് തള്ളി വിട്ടേക്കും. കലോത്സവ ങ്ങൾ ആർഭാട ത്തിന്‍റേയും അനാരോഗ്യ കരമായ മത്സരങ്ങളുടെയും വേദി ആകരുത്. ദരിദ്ര ചുറ്റു പാടു കളിൽ നിന്ന് വരുന്ന കഴിവുള്ള പല കുട്ടികൾക്കും ഭാരിച്ച ചിലവുകൾ താങ്ങാൻ സാധിക്കുകയില്ല എന്നുള്ള കാര്യം അപ്പീലു കളുമായി കോടതിയിൽ എത്തുന്ന കുട്ടി കളുടെ രക്ഷിതാക്കള്‍ ഓര്‍മ്മയില്‍ വെക്കണം എന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

കലോത്സവങ്ങളില്‍ അപകടങ്ങള്‍ ഉണ്ടായാൽ സംഘാട കർക്ക് എതിരെ നടപടി എടുക്കണം എന്നും ഹൈക്കോടതി പറഞ്ഞു. ഇക്കാര്യത്തിൽ പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കോടതി നിർദ്ദേശം നൽകി.

- pma

വായിക്കുക: , , , , , , , ,

Comments Off on കലോത്സവങ്ങളിലെ പരാജയം ഉൾക്കൊള്ളുവാൻ മക്കളെ സജ്ജരാക്കണം : ഹൈക്കോടതി

Page 3 of 3412345...102030...Last »

« Previous Page« Previous « സെ​ന്‍റ് ജോ​ർ​ജ്ജ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ശി​ലാ​ സ്ഥാ​പ​നം നിര്‍വ്വഹിച്ചു
Next »Next Page » കേരളോത്സവത്തിന് വെള്ളിയാഴ്ച കൊടി ഉയരും »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha