തിരുവനന്തപുരം : മുന്‍ കേന്ദ്ര മന്ത്രിയും ഏഷ്യാനെറ്റ് വാർത്താ ചാനലിൻ്റെ ഉടമയുമായ വ്യവസായി രാജീവ് ചന്ദ്ര ശേഖറിനെ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ ആയി ഔദ്യോഗിക പ്രഖ്യാപനവുമായി കേന്ദ്രം.
വരണാധികാരിയായ കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി യാണ് സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ ദിവസം ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് ദേശീയ നേതാവ് പ്രകാശ് ജാവഡേക്കര്‍ കേന്ദ്ര നേതൃത്വ ത്തിൻ്റെ നോമിനി രാജീവ് ചന്ദ്രശേഖര്‍ ആണെന്ന് അറിയിച്ചത്.
തുടര്‍ന്ന് അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാജീവ് ചന്ദ്ര ശേഖർ നാമ നിര്‍ദേശ പത്രിക സമർപ്പിച്ചു. പ്രധാന നേതാക്കൾ എല്ലാവരും പിന്തുണച്ച് ഒപ്പിട്ട പത്രിക യാണ് രാജീവ് സമര്‍പ്പിച്ചത്.
അഞ്ച് വര്‍ഷം അദ്ധ്യക്ഷ പദവി പൂര്‍ത്തിയാക്കിയ കെ. സുരേന്ദ്രന് പകരമാണ് ദേശീയ നേതൃത്വം രാജീവ് ചന്ദ്ര ശേഖറിനെ തെരഞ്ഞെടുത്തത്. BJP
- അനിൽ ആന്റണി ബി. ജെ. പി. ദേശീയ സെക്രട്ടറി
- എ. പി. അബ്ദുള്ളക്കുട്ടി ബി. ജെ. പി. സംസ്ഥാന ഉപാദ്ധ്യക്ഷന്‍
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: bjp, എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം