തിരുവനന്തപുരം : എ. പി. അബ്ദുള്ള ക്കുട്ടി ബി. ജെ. പി. യുടെ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പദവി യിലേക്ക്. ബി. ജെ. പി. സംസ്ഥാന പ്രസിഡണ്ട് പി. എസ്. ശ്രീധരന്‍ പിള്ള യാണ് ഇക്കാര്യം അറിയിച്ചത്.
സി. പി. എം., ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എന്നീ പാർട്ടി കളിലെ പ്രവർ ത്തനവും ലോക് സഭാംഗം നിയമ സഭാംഗം എന്നീ നിലകളിൽ പ്രവർത്തന ങ്ങൾക്കും ശേഷ മാണ് എ. പി. അബ്ദുള്ള ക്കുട്ടി ബി. ജെ. പി. യില്‍ ചേക്കേ റിയതും സംഘടന യുടെ സംസ്ഥാന ഉപാദ്ധ്യക്ഷൻ പദവി യിലേക്ക് എത്തുന്നതും.
ബി. ജെ. പി. യിലെ തീവ്ര ഹുന്ദുത്വ വാദി കളു ടേയും ആര്‍. എസ്. എസ്സ്. പ്രവര്‍ ത്തക രുടേയും കടുത്ത എതിര്‍പ്പ് സോഷ്യല്‍ മീഡിയ യില്‍ ഉയര്‍ന്നു കഴിഞ്ഞു.
വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ ത്തില്‍ എത്തിയ എ. പി. അബ്ദുള്ള ക്കുട്ടി എസ്. എഫ്. ഐ. സംസ്ഥാന അദ്ധ്യക്ഷന്‍ ആയി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് സി. പി. എം. സ്ഥാനാര്‍ത്ഥിയായി 1999, 2004 എന്നീ വര്‍ഷ ങ്ങളില്‍ കണ്ണൂര്‍ ലോക് സഭാ മണ്ഡല ത്തില്‍ നിന്ന് മത്സരിച്ചു വിജയിച്ചു.
ബി. ജെ. പി. യേയും നരേന്ദ്ര മോഡി യേയും അനുകൂലി ച്ചു നടത്തിയ പ്രസ്താവന കളുടെ പേരില്‍ 2009 ല്‍ അദ്ദേഹത്തെ സി. പി. എം. പുറത്താക്കി.
തുടര്‍ന്ന് കോണ്‍ഗ്രസ്സില്‍ എത്തു കയും 2011 ല്‍ കണ്ണൂര്‍ നിയമ സഭാ മണ്ഡല ത്തില്‍ ഐക്യ ജനാധിപത്യ മുന്നണി യുടെ സ്ഥാനാര്‍ത്ഥി യായി. കടന്നപ്പള്ളി രാമ ചന്ദ്രനെ 6581 വോട്ടിന്റെ ഭൂരി പക്ഷ ത്തിനു തോല്‍പ്പിച്ചു കൊണ്ട് നിയമ സഭയില്‍ എത്തി.
കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കു മ്പോള്‍ നരേന്ദ്ര മോഡി യെ പുകഴ്ത്തി ഫേയ്സ് ബുക്ക് പോസ്റ്റ് ഇട്ടതിനെ തുടര്‍ന്ന് അബ്ദുള്ള ക്കുട്ടി യെ കോണ്‍ ഗ്രസ്സില്‍ നിന്നും പുറത്താക്കി യിരുന്നു. പിന്നീട് എ. പി. അബ്ദുള്ള ക്കുട്ടി ബി. ജെ. പി. യില്‍ ചേര്‍ന്നത് കഴിഞ്ഞ ജൂണ്‍ മാസ ത്തില്‍ ആയിരുന്നു.
- അബ്ദുള്ളക്കുട്ടി വീണ്ടും അത്ഭുതക്കുട്ടിയായി
- എ. പി. അബ്ദുള്ളക്കുട്ടി ബി. ജെ. പി. യില്‍ ചേന്നു
- ബി. ജെ. പി. യില്‍ എത്തിയത് മുജ്ജന്മ സുകൃതം
- ക്രൈസ്തവ സംരക്ഷണ സേന രൂപീകരിക്കുന്നു
- വര്‍ഗ്ഗീയ പരാമര്‍ശം : ശ്രീധരന്‍ പിള്ളക്ക് എതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: bjp, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം