മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല

February 20th, 2025

gender-equality-in-the-media-posh-act-kerala-womens-commission-ePathram

തിരുവനന്തപുരം : തൊഴിൽ സ്ഥലത്തെ ലൈംഗിക പീഡനങ്ങൾ തടയുവാൻ രൂപം നൽകിയ പോഷ് ആക്ട് പ്രകാരമുള്ള ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം ഭൂരിപക്ഷം മാധ്യമ സ്ഥാപന ങ്ങളിലും പരാജയം ആണെന്ന് ദേശീയ വനിതാ മാധ്യമ പ്രവർത്തക കോൺക്ലേവ്. ‘മാധ്യമങ്ങളിലെ ലിംഗ സമത്വം’ എന്ന വിഷയത്തിൽ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച കോൺ ക്ലേവിലെ സെമിനാറിൽ വനിതാ മാധ്യമ പ്രവർത്തകർ ഒരേ സ്വരത്തിൽ പറഞ്ഞതാണിത്.

സ്ഥാപനത്തിൻ്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായി നിൽക്കാത്ത തരത്തിലുള്ള അംഗങ്ങളെ ഉൾപ്പെടുത്തി യാണ് പലയിടത്തും ഇത്തരം സമിതികൾ രൂപീകരി ക്കുന്നത് എന്ന് പാനലിസ്റ്റുകൾ ചൂണ്ടിക്കാട്ടി.

ഇത്തരത്തിലുള്ള ആഭ്യന്തര സമിതികൾ ഉണ്ടെന്ന് പല സ്ഥാപനങ്ങളിലേയും വനിതാ മാധ്യമ പ്രവർത്തകർക്ക് അറിയില്ല എന്നും ചർച്ച യിൽ ചൂണ്ടിക്കാട്ടി. വനിതാ മാധ്യമ പ്രവർത്തകർക്ക് കൂടി സഹായകരം ആവുന്ന രീതിയിൽ തൊഴിൽ എടുക്കുന്ന അമ്മമാർക്കായി രാത്രിയിലും പ്രവർത്തിക്കുന്ന ശിശു പരിപാലന കേന്ദ്ര ങ്ങൾ (ക്രഷ്) സ്ഥാപിക്കാൻ സർക്കാർ തലത്തിൽ നടപടികൾ സ്വീകരിക്കണം. അവിവാഹിതരായ വനിതാ മാധ്യമ പ്രവർത്ത കർക്ക് രാത്രിയിൽ ജോലി കഴിഞ്ഞു തങ്ങുന്നതിനുള്ള ഹോസ്റ്റൽ സൗകര്യങ്ങൾ ഓരോ ജില്ല കളിലും സ്ഥാപിക്കണം എന്നും സെമിനാറിൽ ആവശ്യം ഉയർന്നു.

മാധ്യമ സ്ഥാപനങ്ങളിലെ ഉന്നത സ്ഥാനങ്ങളിൽ സ്ത്രീ കളുടെ സാന്നിദ്ധ്യത്തിൻ്റെ വളർച്ചയുടെ വേഗത പോരാ എന്ന് എൻ. ഡി. ടി. വി. യിലെ മുൻ മാധ്യമ പ്രവർത്തക മായാ ശർമ പറഞ്ഞു. നിലവിൽ ജേണലിസം സ്ഥാപന ങ്ങളിൽ പഠിക്കാൻ എത്തുന്ന വരിൽ ഭൂരി പക്ഷവും വനിതകളാണ്.

ഭാവിയിൽ അത് കൂടുതൽ വനിതാ പ്രാതിനിധ്യ ത്തിലേക്ക് നയിക്കും എന്ന് കരുതുന്നു എന്നും മായാ ശർമ പറഞ്ഞു. ലൈംഗിക ന്യൂന പക്ഷങ്ങളുടെ പ്രാതി നിധ്യത്തിൻ്റെ കാര്യത്തിൽ ന്യൂസ് റൂമുകളിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല എന്നും അവർ ചൂണ്ടിക്കാട്ടി. P R D   FB PAGE

- pma

വായിക്കുക: , , , , , , , , , ,

Comments Off on മാധ്യമങ്ങളിലെ ലിംഗ സമത്വം : ആഭ്യന്തര പരാതി പരിഹാര സമിതി കളുടെ പ്രവർത്തനം കാര്യക്ഷമമല്ല

ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല

February 20th, 2025

parakkal-abdulla-kmcc-vatakara-charithra-varthamanam-ePathram
അബുദാബി : കേരളത്തിൽ ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ കടുത്ത അവഗണന നേരിടുന്നു. മുസ്ലീങ്ങൾക്കും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും അർഹതപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സാഹചര്യം നിലനിൽക്കുന്നു. വിദ്യാഭ്യാസ സ്കോളർ ഷിപ്പ് അനുവദിക്കുന്നതിലും ഉദ്യോഗ നിയമനം നടത്തുന്നതിലും വിവേചനം നില നിൽക്കുന്നുണ്ട് എന്നും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല.

അബുദാബി കെ. എം. സി. സി. കോഴിക്കോട് ജില്ലാ കമ്മിറ്റിയും വടകര മണ്ഡലം കെ. എം. സി. സി. യും സംയുക്തമായി ചരിത്ര വർത്തമാനം എന്ന പേരിൽ ഇന്ത്യൻ ഇസ്‌ലാമിക് സെൻ്ററിൽ സംഘടിപ്പിച്ച കൺവെൻഷനിൽ പങ്കെടുത്തു സംസാരിക്കുക യായിരുന്നു പാറക്കൽ അബ്ദുല്ല.

വേൾഡ് കെ. എം. സി. സി. വൈസ് പ്രസിഡണ്ട് യു. അബ്ദുള്ള ഫാറൂഖി ഉൽഘാടനം ചെയ്തു. സി. എച്ച്. ജാഫർ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു.

വടകര മണ്ഡലം മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി. പി. ജാഫർ, കെ. എം. സി. സി. നേതാക്കളായ ഇസ്മായിൽ ഏറാമല, ഹിദായത്തുള്ള പറപ്പൂർ, സാബിർ മാട്ടൂൽ, അബ്ദുൽ ബാസിത് കായക്കണ്ടി, അബ്ദുൽ റസാഖ് അത്തോളി, നൗഷാദ് കൊയിലാണ്ടി, ഷറഫുദ്ദീൻ കടമേരി, നൗഷാദ് വടകര,അഷറഫ് സി. പി. എന്നിവർ സംസാരിച്ചു.

മുഹമ്മദ് വടകര സ്വാഗതവും മഹബൂബ് തച്ചംപൊയിൽ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , , ,

Comments Off on ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല

സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ

February 18th, 2025

abhaya-ahalia-hospital-ePathram
അബുദാബി : അഹല്യ മെഡിക്കല്‍ ഗ്രൂപ്പ് ഒരുക്കിയ അഭയ പദ്ധതി രണ്ടാം ഭാഗത്തിന് തുടക്കമായി. മെഡിക്കല്‍ ഇൻഷ്വറൻസ് ഇല്ലാതെ സന്ദര്‍ശക വിസ യിൽ എത്തുന്നവർക്ക് ആരോഗ്യ പരിചരണ ത്തിന് വിവിധ ഇളവുകള്‍ നല്‍കുന്ന പദ്ധതിയാണ് അഭയ.

വിസിറ്റ് വിസയിൽ എത്തുന്നവർക്ക് യു. എ. ഇ. യിലെ അഹല്യ ആശുപത്രികൾ, മെഡിക്കല്‍ സെൻ്ററുകൾ  എന്നിവിടങ്ങളിൽ കൺസൾട്ടേഷൻ 50 ശതമാനവും മറ്റു ചികിത്സകള്‍ക്ക് 20 ശതമാനവും വരെ കിഴിവ് നല്‍കുന്ന പദ്ധതിയാണ് അഭയ.

2022 ല്‍ ആരംഭിച്ച അഭയ പദ്ധതിയിലൂടെ 10,000 ആളുകള്‍ക്ക് ആനുകൂല്യം ലഭിച്ചതായി അഹല്യ മെഡിക്കല്‍ ഗ്രൂപ്പ് അധികൃതര്‍ അറിയിച്ചു.

 

- pma

വായിക്കുക: , , , , , , , , ,

Comments Off on സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ

ഹൈദരലി ശിഹാബ് തങ്ങൾ എഫ്. എസ്. ഇ. രൂപീകരിച്ചു

February 12th, 2025

panakkad-hyder-ali-shihab-thangal-ePathram
ഫുജൈറ : കോട്ടക്കൽ കേന്ദ്രമായി രൂപീകരിച്ച ഹൈദരലി ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ ഫോർ സോഷ്യൽ എംപവർമെന്റ് യു. എ. ഇ. ചാപ്റ്റർ പ്രഥമ യോഗം ഫുജൈറയിൽ വെച്ച് ചേർന്നു. വേൾഡ് കെ. എം. സി. സി. ജനറൽ സെക്രട്ടറി ഡോ. പുത്തൂർ റഹ്‌മാൻ യോഗം ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് കോട്ടക്കൽ മുനിസിപ്പൽ പ്രസിഡണ്ട് കെ. കെ. നാസർ മുഖ്യഥിതി ആയിരുന്നു.

hyder-ali-shihab-thangal-foundation-for-social-empowerment-in-uae-ePathram

വിദ്യാഭ്യാസ സാമൂഹിക ഉന്നമനം, തൊഴിൽ, ആരോഗ്യ സംരക്ഷണം, സാമ്പത്തിക ശാക്തീകരണം, കായികം, സാമൂഹിക ക്ഷേമം, മനുഷ്യാവകാശങ്ങൾ, പരിസ്ഥിതി സംരക്ഷണം, കമ്മ്യൂണിറ്റി വികസനങ്ങൾ തുടങ്ങിയ പദ്ധതികളാണ് ‌ഹൈദരലി ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ ഫോർ സോഷ്യൽ എംപവർ മെന്റിന് (ഹൈദരലി ശിഹാബ് തങ്ങൾ എഫ്. എസ്. ഇ.) കീഴിൽ തുടക്കം കുറിക്കുന്നത്.

uae-fsc-hyder-ali-shihab-thangal-foundation-for-social-empowerment-ePathram

യോഗത്തിൽ കെ. എം. സി. സി. നേതാക്കളായ ചെമ്മുക്കൻ യാഹു മോൻ ഹാജി, മുജീബ് കൂത്തുമാടൻ, ഷാഹിദ് ബിൻ മുഹമ്മദ്‌ ചെമ്മുക്കൻ, സബീൽ പരവക്കൽ, റാഷിദ്‌ കെ. കെ., മുസ്തഫ പുളിക്കൽ, ഷഫീർ വില്ലൂർ, ശിഹാബ് ആമ്പാറ, നിസാർ വില്ലൂർ എന്നിവർ പങ്കെടുത്തു.

- pma

വായിക്കുക: , , , , , , , , ,

Comments Off on ഹൈദരലി ശിഹാബ് തങ്ങൾ എഫ്. എസ്. ഇ. രൂപീകരിച്ചു

തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് : ഇനി മുതല്‍ രണ്ടു വർഷത്തേക്കു മാത്രം

February 12th, 2025

involuntary-loss-of-employment-iloe-mohre-uae-ePathram
ദുബായ് : തൊഴിൽ നഷ്ട ഇൻഷ്വറൻസ് പദ്ധതി അഥവാ ഇന്‍വോളണ്ടറി ലോസ് ഓഫ് എംപ്ലോയ്മെന്റ് (ILOE) ഇനി മുതല്‍ രണ്ടു വര്‍ഷത്തേക്ക് മാത്രമേ പുതുക്കാന്‍ കഴിയൂ എന്ന് അധികൃതര്‍. പൊതു മേഖലയിലേയും സ്വകാര്യ മേഖലകളിലെ എല്ലാ പ്രവാസി ജീവനക്കാരും സ്വദേശി ജീവനക്കാരും തൊഴിലില്ലായ്മ ഇന്‍ഷ്വറന്‍സ് നിർബ്ബന്ധമായും രജിസ്റ്റർ ചെയ്യുകയും നിശ്ചിത സമയങ്ങളിൽ പുതുക്കുകയും വേണം.

ഐ. എല്‍. ഒ. ഇ. വെബ് സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും ഇൻഷ്വറൻസ് പുതുക്കാം. എമിറേറ്റ്സ് ഐ. ഡി. നമ്പറും മൊബൈല്‍ ഫോൺ നമ്പറും നല്‍കിയാല്‍ സ്ഥിരീകരണത്തിനായി മൊബൈലിൽ ഒ. ടി. പി. ലഭിക്കും. ഇതു നല്‍കി ലോഗിന്‍ ചെയ്തു വ്യക്തിഗത വിവരങ്ങൾ നൽകി പണം അടക്കാം.

നിലവിൽ അല്‍ അന്‍സാരി എക്സ് ചേഞ്ച് ശാഖകൾ, തവ്ജീഹ്, തസ്ജീല്‍ അടക്കമുള്ള ഐ. എല്‍. ഒ. ഇ. സേവന കേന്ദ്രങ്ങളിലൂടെയും ഇൻഷ്വറൻസ് പുതുക്കാം.

- pma

വായിക്കുക: , , , , , , , , ,

Comments Off on തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് : ഇനി മുതല്‍ രണ്ടു വർഷത്തേക്കു മാത്രം

Page 1 of 4812345...102030...Last »

« Previous « അരോമ യു. എ. ഇ. കമ്മിറ്റി പുനഃസംഘടിപ്പിച്ചു
Next Page » ഹൈദരലി ശിഹാബ് തങ്ങൾ എഫ്. എസ്. ഇ. രൂപീകരിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha