സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം

November 25th, 2024

ogo-norka-roots-ePathram
കൊച്ചി : സൗദിഅറേബ്യ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലെ സ്റ്റാഫ്‌ നഴ്‌സ് (വനിതകൾ) ഒഴിവുകളിലേക്ക് നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. വിശദമായ സി. വി. യും വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, പാസ്സ് പോർട്ട്, മറ്റ് അവശ്യ രേഖകൾ എന്നിവയുടെ കോപ്പികൾ സഹിതം നോർക്ക-റൂട്ട്സ് വെബ് സൈറ്റ് വഴി ഈ മാസം 30 നകം അപേക്ഷ സമർപ്പിക്കണം.

നഴ്‌സിംഗ് ബി. എസ്. സി. പോസ്റ്റ് ബി. എസ്. സി. വിദ്യാഭ്യാസ യോഗ്യതയും സ്‌പെഷ്യാലിറ്റികളിൽ കുറഞ്ഞത് രണ്ടു വർഷ ത്തെ പ്രവൃത്തി പരിചയം ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.

മുൻപ് SAMR പോർട്ടലിൽ രജിസ്റ്റർ ചെയ്തവർ ആവരുത്.

എമർജൻസി റൂം, ഐ. സി. യു. (അഡൾറ്റ്), ന്യൂബോൺ ഇന്റൻസീവ് കെയർ യൂണിറ്റ്, പീഡിയാട്രിക് ഇന്റൻസീവ് കെയർ യൂണിറ്റ്, ക്രിട്ടിക്കൽ കെയർ യൂണിറ്റ് (സി. സി. യു.), ഡയാലിസിസ്, ഓങ്കോളജി, ഓപ്പറേറ്റിംഗ് റൂം, റിക്കവറി എന്നീവകളിലാണ് ഒഴിവുകൾ. more details : P R D

- pma

വായിക്കുക: , , , ,

Comments Off on സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം

‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ

November 18th, 2024

abudhabi-kmcc-delhi-diaspora-summit-ePathram
അബുദാബി : വിവിധ പ്രവാസി സംഘടനകളെ പങ്കെടുപ്പിച്ച് കൊണ്ട് ഡൽഹിയിൽ സംഘടിപ്പിക്കുന്ന ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ എന്ന പ്രോഗ്രാ മിൻ്റെ പ്രചരണാർത്ഥം ഒരുക്കുന്ന മീഡിയ സെമിനാർ നവംബർ 19 ചൊവ്വാഴ്ച രാത്രി 8.30 നു അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻറർ ഹാളിൽ നടക്കും.

ദൃശ്യ മാധ്യമ പ്രവർത്തകർ എം. സി. എ. നാസർ (മീഡിയ വൺ), സഹൽ സി. മുഹമ്മദ് (ഏഷ്യാനെറ്റ്), എൽവിസ് ചുമ്മാർ (ജയ് ഹിന്ദ്) എന്നിവർ പങ്കെടുക്കും. പൊതു രംഗത്തെ പ്രമുഖർ സംബന്ധിക്കും.

സീസൺ സമയത്തെ അനിയന്ത്രിത വിമാന യാത്രാ നിരക്കു വർദ്ധന, പ്രവാസി വോട്ടവകാശത്തിൽ സുപ്രിം കോടതി വിധി നടപ്പാക്കുന്ന തിലുള്ള കാല താമസം ഒഴിവാക്കുന്നതിനും പരിഹാരം തേടി ഡിസംബർ അഞ്ചിന് ഡൽഹി കോൺസ്റ്റിട്യൂഷൻ ക്ളബ്ബ് ഹാളിൽ നടക്കുന്ന ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ യിൽ പ്രവാസി സംഘടനകളെ പ്രതിനിധീ കരിച്ച് നൂറ്റി അൻപതോളം പേർ പങ്കാളികളാകും.

- pma

വായിക്കുക: , , , , , , , , , , , ,

Comments Off on ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ

യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ

November 16th, 2024

logo-diabetes-blue-circle-67-percent-of-uae-residents-are-at-risk-of-diabetes-ePathram

ദുബായ് : ആരോഗ്യ മന്ത്രാലയം യു. എ. ഇ. നിവാസി കളില്‍ നടത്തിയ രാജ്യവ്യാപക പ്രമേഹ പരിശോധനയിൽ 36 വയസ്സിനും 60 വയസ്സിനും ഇടയിലുള്ള 67 % പേരിലും രോഗ സാദ്ധ്യത ഉള്ളവർ എന്ന് കണ്ടെത്തി. 18 – 35 വയസ്സിനു ഇടയില്‍ പ്രായമുള്ളവരിൽ 24 ശതമാനം പേര്‍ക്ക് രോഗ സാദ്ധ്യതയുണ്ട്.

പ്രീ-ഡയബറ്റിക് രോഗ നിർണ്ണയം നടത്തിയവരില്‍ 64 ശതമാനം പേരും അമിത ഭാരം ഉള്ളവർ അല്ല.

ശാരീരികമായി ആരോഗ്യം ഉള്ളവർ എന്ന് തോന്നിപ്പിക്കുന്നവർ പോലും രോഗത്തിന് അടിമപ്പെടാൻ എളുപ്പമാണ്.

രാജ്യത്തെ ഇൻഷ്വറൻസ് സ്ഥാപനങ്ങളെ സഹകരിപ്പിച്ച് ആരോഗ്യ-പ്രതിരോധ മന്ത്രാലയം സംഘടിപ്പിച്ച പ്രമേഹ പരിശോധനയിലൂടെ കണ്ടെത്തിയ ഈ വിവരങ്ങൾ, ലോക പ്രമേഹ ദിനത്തിൽ ദുബായ് സബീല്‍ പാര്‍ക്കില്‍ മന്ത്രാലയം സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലെ ഡ്രോണ്‍ ഷോയിലൂടെ വെളിപ്പെടുത്തിയത്.

- pma

വായിക്കുക: , , , ,

Comments Off on യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ

ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി : പ്രചാരണ കൺവെൻഷൻ ബുധനാഴ്ച

November 5th, 2024

abudhabi-kmcc-delhi-diaspora-summit-ePathram
അബുദാബി : പ്രവാസി വിമാന യാത്രാ നിരക്ക്, പ്രവാസി വോട്ടവകാശം തുടങ്ങിയ സുപ്രധാന വിഷയങ്ങൾ മുൻ നിർത്തി അബുദാബി സംസ്ഥാന കെ. എം. സി. സി. യുടെ നേതൃത്വത്തിൽ ഡിസംബർ അഞ്ചിന് ഡൽഹിയിൽ സംഘടിപ്പിക്കുന്ന ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ യുടെ യു. എ. ഇ. തല പ്രചരണ കൺവെൻഷൻ നവംബർ 6 ബുധനാഴ്ച വൈകുന്നേരം 8.30 നു അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ അങ്കണത്തിൽ നടക്കും. മുപ്പതിൽപ്പരം പ്രവാസി കൂട്ടായ്മകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഡൽഹിയിൽ നടക്കുന്ന സമ്മിറ്റിൽ കേരളത്തിൽ നിന്നുള്ള എം. പി. മാർ, മന്തിമാർ തുടങ്ങിയവർ പങ്കെടുക്കും. കഴിഞ്ഞ ആഗസ്റ്റിൽ നടത്തുവാൻ തീരുമാനിച്ച ഡയസ്പോറ സമ്മിറ്റ് എന്ന പരിപാടി, വയനാട് ദുരന്ത പശ്ചാത്തലത്തില്‍ ഡിസംബറിലേക്ക് മാറ്റി വെക്കുകയായിരുന്നു.

- pma

വായിക്കുക: , , , , , , , , , , , , , ,

Comments Off on ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി : പ്രചാരണ കൺവെൻഷൻ ബുധനാഴ്ച

പൊതുമാപ്പ് ഡിസംബർ 31 വരെ നീട്ടി

November 1st, 2024

uae-visa-and-id-card-logo-federal-authority-for-identity-and-citizen-ship-ePathram
അബുദാബി : യു. എ. ഇ. പ്രഖ്യാപിച്ച പൊതു മാപ്പ്, 2024 ഡിസംബർ 31 വരെ നീട്ടി. വിസാ നിയമ ലംഘകർക്ക് തങ്ങളുടെ രേഖകൾ നിയമപരം ആക്കുന്നതിനുള്ള പൊതു മാപ്പ് കാലാവധി ഒക്ടോബർ 31 വരെ ആയിരുന്നു.

യു. എ. ഇ. യുടെ 53ാമത് യൂണിയൻ ദിനാചരണത്തോട് അനുബന്ധിച്ചും രാജ്യത്തിൻ്റെ മാനുഷികവും പരിഷ്‌കൃതവുമായ മൂല്യങ്ങളുടെ ഭാഗം എന്ന നില യിലുമാണ് സമയ പരിധി നീട്ടാനുള്ള തീരുമാനം എന്നും ഐ. സി. പി. ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സഈദ് അൽ ഖൈലി അറിയിച്ചു.

സെപ്റ്റംബര്‍ ഒന്നിന് ആരംഭിച്ച പൊതു മാപ്പ് പദ്ധതി ഉപയോഗപ്പെടുത്തി ആയിരക്കണക്കിന് അനധികൃത താമസക്കാർ പിഴ ഇല്ലാതെ തന്നെ തങ്ങളുടെ താമസം നിയമ വിധേയമാക്കുകയും പലരും നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഇവർക്ക് പുതിയ വിസയിൽ രാജ്യത്തേക്ക് വീണ്ടും തിരിച്ചു വരാൻ നിയമ തടസ്സങ്ങൾ ഒന്നുമില്ല എന്നും അധികൃതർ അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on പൊതുമാപ്പ് ഡിസംബർ 31 വരെ നീട്ടി

Page 2 of 4712345...102030...Last »

« Previous Page« Previous « ഇശൽ ഓണം 2024 പ്രോഗ്രാം ബ്രോഷർ പ്രകാശനം ചെയ്തു
Next »Next Page » കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha