അബുദാബി : യു. എ. ഇ. യിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് നബി ദിനം പ്രമാണിച്ച് സെപ്റ്റംബർ 5 വെള്ളിയാഴ്ച പൊതു അവധി നൽകും. സർക്കാർ മേഖലയിലെ ജീവനക്കാർക്കും വാരാന്ത്യ അവധിയായ ശനിയും ഞായറും കൂടി ആവുമ്പോൾ 3 ദിവസത്തെ അവധി ലഭിക്കും. 2025 ആഗസ്റ്റ് 24 തിങ്കളാഴ്ച സൗദി അറേബ്യയിൽ ദൃശ്യമായ ഹിജ്‌റ മാസ പ്പിറവി യുടെ അടിസ്ഥാനത്തിൽ പ്രവാചകരുടെ ജന്മ ദിനമായ റബിഉൽ അവ്വൽ 12, സെപ്തംബർ 4 വ്യാഴാഴ്ചയാണ്. എന്നാൽ വാരാന്ത്യ അവധികളോട് ചേർത്ത് നബി ദിന അവധി പ്രഖ്യാപിക്കുകയായിരുന്നു. FAHR