സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്

November 12th, 2024

writer-farsana-ali-get-sanskriti-qatar-c-v-sreeraman-award-ePathram
ദോഹ : സംസ്കൃതി ഖത്തർ പതിനൊന്നാമത് സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം-2024, എഴുത്തുകാരി ഫർസാനക്ക് സമ്മാനിക്കും.

ഫർസാനയുടെ ‘ഇസ്തിഗ്ഫാർ’ എന്ന ചെറു കഥയാണ് പുരസ്കാരത്തിന്ന് അർഹയാക്കിയത്. 50,000 രൂപയും സി. വി. ശ്രീരാമൻ സ്മാരക പ്രശസ്തി ഫലകവും അടങ്ങുന്ന താണ് പുരസ്കാരം. 2024 നവംബർ 22 വെള്ളിയാഴ്ച വൈകുന്നേരം ദോഹയിൽ വെച്ചു നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും.

2009 മുതൽ ചൈനയിൽ സ്ഥിര താമസക്കാരിയും മലപ്പുറം വാഴക്കാട് സ്വദേശിയുമായ ഫർസാന ‘എൽമ’ എന്ന നോവലും ‘വേട്ടാള’ എന്ന കഥാ സമാഹാരവും ‘ഖയാൽ’ എന്ന ചൈനീസ് ഓർമ്മക്കുറിപ്പുകളും ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കവിയും നോവലിസ്റ്റും ഈ വർഷത്തെ സരസ്വതി സമ്മാൻ ജേതാവുമായ പ്രഭാ വർമ്മ ചെയർമാനും പ്രമുഖ ചെറു കഥാ കൃത്തുക്കളായ വി. ഷിനിലാൽ, എസ്. സിത്താര എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാരം നിർണ്ണയിച്ചത്.

വിവിധ ഗൾഫു നാടുകൾ, യൂറോപ്പ്യൻ രാജ്യങ്ങൾ, ജപ്പാൻ, ചൈന, ആസ്ത്രേലിയ, ന്യൂസിലൻ്റ്, കാനഡ, അമേരിക്ക, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള മലയാളി എഴുത്തുകാരിൽ നിന്ന് ലഭിച്ച 70-ലധികം ചെറുകഥകളാണ് ഈ വർഷം പുരസ്കാരത്തിനായി മത്സരിച്ചത്. Image Credit : FB  Instagram

- pma

വായിക്കുക: , , , , , , ,

Comments Off on സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്

സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം : ചെറുകഥകൾ ക്ഷണിക്കുന്നു

July 24th, 2024

sanskriti-qatar-c-v-sriraman-memorial-short-story-competition-ePathram
ദോഹ : സംസ്‌കൃതി ഖത്തർ സംഘടിപ്പിക്കുന്ന സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരത്തിന് പ്രവാസി മലയാളികളിൽ നിന്നും ചെറുകഥകൾ ക്ഷണിക്കുന്നു. മുൻപ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത, മലയാളത്തിലുള്ള മൗലികമായ രചനകൾ പി. ഡി. എഫ്. ഫോർമാറ്റിൽ cvsaward2024 @ gmail. com എന്ന ഇ- മെയിലിൽ 2024 സെപ്തംബർ 5 നു മുൻപായി കിട്ടത്തക്കവിധം അയക്കാം.

ഇന്ത്യക്കു പുറത്ത് താമസിക്കുന്ന 18 വയസ്സ് കഴിഞ്ഞ മുഴുവൻ പ്രവാസി മലയാളികൾക്കും പങ്കെടുക്കാവുന്ന തരത്തിലാണ് മത്സരം. രചയിതാവിൻ്റെ പേര്, മറ്റു വ്യക്തിഗത വിവരങ്ങൾ ഒന്നും തന്നെ രചനകളിൽ ഉൾക്കൊള്ളിക്കരുത്. എന്നാൽ വിദേശ രാജ്യത്ത് താമസിക്കുന്ന പ്രവാസി എന്ന് തെളിയിക്കുന്ന രേഖകളും മൊബൈൽ നമ്പർ ഉൾപ്പടെയുള്ള മേൽ വിലാസവും രചനയോടൊപ്പം പ്രത്യേകമായി അയക്കണം.

കൂടുതൽ വിവരങ്ങൾക്ക്: (+974) 55 28 75 46, 55 65 95 27 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

- pma

വായിക്കുക: , , ,

Comments Off on സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം : ചെറുകഥകൾ ക്ഷണിക്കുന്നു

ദേശീയ ദിന ആഘോഷം : ഖത്തറിൽ പൊതു അവധി

December 15th, 2022

state-of-qatar-new-emblem-2022-logo-ePathram
ദോഹ : ഖത്തര്‍ ദേശീയ ദിനമായ ഡിസംബർ 18 ഞായറാഴ്ച പൊതു അവധി ആയിരിക്കും എന്ന് ഖത്തര്‍ അമീരി ദിവാന്‍ അറിയിച്ചു. ഖത്തര്‍ ലോക കപ്പ് ഫൈനല്‍ മല്‍സരങ്ങളും അന്നേ ദിവസമാണ് നടക്കുന്നത്.

*AmiriDiwan & MOIQatar

- pma

വായിക്കുക: , , ,

Comments Off on ദേശീയ ദിന ആഘോഷം : ഖത്തറിൽ പൊതു അവധി

ജി. സി. സി. യിലെ പ്രവാസി താമസക്കാര്‍ക്കും ഹയാ കാര്‍ഡ് ഇല്ലാതെ ഖത്തറിലേക്കു പ്രവേശിക്കാം

December 7th, 2022

hayya-card-for-qatar-fifa-world-cup-2022-ePathram

ദോഹ : ഗള്‍ഫ് രാജ്യങ്ങളിലെ ഫുട് ബോള്‍ പ്രേമി കള്‍ക്ക് ലോകകപ്പു മല്‍സരങ്ങള്‍ കാണാന്‍ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം സൗകര്യം ഒരുക്കി. നിലവില്‍ ഹയാ കാര്‍ഡ് കൈവശം ഇല്ലാത്ത ജി. സി. സി. പൗരന്മാര്‍ക്കും സാധുതയുള്ള വിസക്കാരായ താമസ ക്കാര്‍ക്കും വ്യോമ മാര്‍ഗ്ഗവും സ്വകാര്യ വാഹനങ്ങള്‍ വഴി റോഡു മാര്‍ഗ്ഗവും ഖത്തറിലേക്ക് പ്രവേശിക്കാം.

വാഹനങ്ങളുടെ പ്രവേശനത്തിനു ഫീസ് നൽകേണ്ടതില്ല. എന്നാല്‍ പ്രവേശന തീയ്യതിക്ക് 12 മണിക്കൂർ മുമ്പായി ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്‌ സൈറ്റിൽ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷന്‍ ഫീസ് ഇല്ല.

ഖത്തറിലേക്ക് വരാൻ ഹയാ കാർഡോ ലോക കപ്പ് മത്സര ടിക്കറ്റോ ആവശ്യമില്ല എങ്കിലും സ്റ്റേഡിയ ത്തില്‍ കയറി മത്സരം കാണണം എങ്കിൽ ഹയാ കാർഡിനായി അപേക്ഷിക്കണം. മത്സര ടിക്കറ്റ്, കൂടെ ഹയാ കാർഡും കൈവശം കരുതണം.

- pma

വായിക്കുക: , , , , , , , , , , , ,

Comments Off on ജി. സി. സി. യിലെ പ്രവാസി താമസക്കാര്‍ക്കും ഹയാ കാര്‍ഡ് ഇല്ലാതെ ഖത്തറിലേക്കു പ്രവേശിക്കാം

ഖത്തറിന് അഭിനന്ദനങ്ങളുമായി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍

December 6th, 2022

uae-president-sheikh-muhamed-bin-zayed-qatar-ameer-sheikh-tamim-bin-hamed-al-thani-ePathram
ദോഹ : യു. എ. ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഖത്തര്‍ സന്ദര്‍ശിച്ചു. ഹമദ് അന്താരാഷ്ട്ര വിമാന ത്താവള ത്തില്‍ എത്തിയ അദ്ദേഹത്തെ ഖത്തര്‍ ഭരണാധികാരി ശൈഖ് തമീം ബിൻ ഹമദ്‌ ആല്‍ഥാനി നേരിട്ടെത്തി സ്വീകരിച്ചു. ഇരു നേതാക്കളും ദോഹ അമീരി ദീവാനിൽ നടത്തിയ കൂടി ക്കാഴ്ചയിൽ ഇരു രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള സഹകരണവും സാഹോദര്യവും കൂടുതല്‍ ശക്തമാക്കുവാന്‍ ഉതകുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.

2022 ഫിഫ ലോക കപ്പിന് ഖത്തർ ആതിഥേയത്വം വഹിച്ചതിന് ശൈഖ് തമീമിനെ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അഭിനന്ദിച്ചു.

എല്ലാ ജി. സി. സി. രാജ്യങ്ങൾക്കും അറബ് ലോകത്തിന് ഒട്ടാകെയും ഇത് അഭിമാനം ആണെന്നും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു.

ഇരു രാജ്യങ്ങളുടെയും സാമ്പത്തിക നിക്ഷേപ വ്യാപാര മേഖലകളിലുള്ള അഭിവൃദ്ധിയും പൊതു താത്പര്യ ങ്ങൾ നടപ്പാക്കാൻ സഹകരണം ശക്തമാക്കുവാന്‍ ഉള്ള സാദ്ധ്യതകളും പരിശോധിച്ചു.

ഖത്തറിനു മേൽ യു. എ. ഇ. യും സൗദി അറേബ്യയും ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ ഏർപ്പെടുത്തി യിരുന്ന ഉപരോധം പിൻ വലിച്ച ശേഷം ആദ്യമായി നടത്തുന്ന സന്ദര്‍ശനം എന്ന പ്രത്യേകത കൂടിയുണ്ട്.

- pma

വായിക്കുക: , ,

Comments Off on ഖത്തറിന് അഭിനന്ദനങ്ങളുമായി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍

Page 1 of 712345...Last »

« Previous « പുതുവത്സര പെരുമ 2023 : ബ്രോഷർ പ്രകാശനം ചെയ്തു
Next Page » അന്താരാഷ്ട ഭക്ഷ്യ മേളയില്‍ പുതിയ ഉൽപ്പന്നങ്ങൾ വിപണിയിലിറക്കി ലുലു ഗ്രൂപ്പ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha