കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം

September 10th, 2025

new-born-baby-uae-provide-5-days-parental-leave-to-father-ePathram

അബുദാബി : കാലാവസ്ഥാ മാറ്റത്തിന്റെ ഭാഗമായി വൈറൽ പനി പിടിക്കുന്നതിനാൽ കുട്ടികൾക്ക് ചിക്കൻ പോക്സ് പ്രതിരോധ കുത്തിവെപ്പ് നൽകണം എന്ന നിർദ്ദേശവുമായി യു. എ. ഇ. ആരോഗ്യ വകുപ്പ് അധികൃതർ. പനി, ശരീരമാകെ ചൊറിച്ചിൽ എന്നിവ യാണ് ചിക്കൻ പോക്സിന്റെ പ്രാരംഭ ലക്ഷണങ്ങൾ.

വേരിസെല്ല സോസ്റ്റർ എന്ന varicella-zoster virus (VZV) വൈറസ് പരത്തുന്ന രോഗമാണിത്.

തലച്ചോറിൽ അണുബാധ അടക്കമുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും ഈ വൈറസു മൂലം കാരണം ആയേക്കും. യു. എ. ഇ. യിൽ പുതിയ അധ്യയന വർഷം ആരംഭിച്ചതോടെ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് കൂടുതൽ ശ്രദ്ധ വേണം എന്നും ആരോഗ്യ വിദഗ്ധർ രക്ഷിതാക്കളോട് ആവശ്യപ്പെട്ടു.

1995 മുതൽ യു. എ. ഇ. യിൽ ചിക്കൻ പോക്സിനുള്ള പ്രതിരോധ കുത്തി വെപ്പുകൾ നിലവിലുണ്ട്. ദേശീയ രോഗ പ്രതിരോധ നടപടി കളുടെ ഭാഗമായി യു. എ. ഇ. യിൽ ഒരു വയസ്സ് പൂർത്തിയായ കുട്ടികൾക്ക് സൗജന്യമായി പ്രതിരോധ കുത്തി വെപ്പ് നടത്താറുണ്ട്.

ഹെപ്പറ്റൈറ്റിസ് ബി, റോട്ടവൈറസ്, ഡിഫ്തീരിയ, ടെറ്റനസ്, പെർട്ടുസിസ്, ഹീമോഫിലസ് ഇൻഫ്ലുവൻസ ടൈപ്പ് ബി, ന്യൂമോകോക്കൽ കൺജഗേറ്റ്, പോളിയോ എന്നിവക്ക് എതിരായ വാക്സിനുകളും യു. എ. ഇ. യിൽ കുട്ടികൾക്ക് നൽകി വരുന്നു.

വാക്സിനേഷൻ സ്വീകരിക്കാത്ത കുട്ടികളിൽ ത്വക്ക് അണു ബാധക്ക്‌ സാദ്ധ്യതയുണ്ട് എന്നും ആരോഗ്യ വിദഗ്ദർ ഓർമ്മിപ്പിച്ചു

- pma

വായിക്കുക: , , , , , , , ,

Comments Off on കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം

വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം

September 7th, 2025

injection-medicine-vitamin-D- ePathram
അബുദാബി : യു. എ. ഇ.യിലെ വിദ്യാർത്ഥികൾക്ക് നൽകി വരുന്ന മരുന്നുകളുടെ വിവരങ്ങൾ രക്ഷിതാക്കള്‍ സ്‌കൂൾ അധികൃതർക്ക് നൽകണം എന്ന് പുതിയ മാർഗ്ഗ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്. കുട്ടിയുടെ ആരോഗ്യ സ്ഥിതി, പ്രമേഹം, രക്ത സമ്മർദം, ആസ്ത്‌മ, അടക്കമുള്ള രോഗങ്ങൾ, വിട്ടു മാറാത്ത അസുഖങ്ങൾ എന്നിവക്ക് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ള മരുന്നുകളുടെ വിവരങ്ങൾ, ഔദ്യോഗിക മെഡിക്കൽ റിപ്പോർട്ടുകൾ ഉള്‍പ്പെടെയുള്ള കൃത്യമായ ആരോഗ്യ വിവരങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കണം.

രക്ഷിതാക്കൾ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാന ത്തിലുള്ള മരുന്നുകൾ മാത്രമേ കുട്ടികൾ സ്‌കൂളു കളിലേക്ക് വരുമ്പോൾ കൈവശം വെക്കാൻ പാടുള്ളൂ. ആന്റി ബയോട്ടിക്കുകൾ, ഇൻസുലിൻ കുത്തി വെപ്പുകൾ മാത്രമല്ല ചികിത്സകളുമായി ബന്ധപ്പെട്ട മറ്റു മരുന്നുകൾ സ്കൂൾ സമയങ്ങളിൽ നൽകേണ്ടത് ഉണ്ടെങ്കിൽ പേര്, മരുന്ന്, അളവ്, സമയം എന്നിവ വ്യക്തമാക്കുന്ന ഡോക്ടറുടെ പ്രിസ്‌ക്രിപ്‌ഷൻ രക്ഷിതാക്കൾ സ്‌കൂൾ അധികൃതർക്ക് സമർപ്പിക്കണം.

അത്യാവശ്യ സന്ദർഭങ്ങളിൽ ഉപയോഗിക്കുവാനായി സ്കൂൾ ക്ലിനിക്കുകളിൽ മരുന്നുകൾ സംഭരിച്ചു വെക്കുവാനും രക്ഷിതാക്കൾ പ്രത്യേകമായി രേഖാമൂലം ആവശ്യപ്പെടണം. അടിയന്തര സാഹചര്യങ്ങളില്‍ ഒഴികെ മാതാപിതാക്കളുടെ മുന്‍കൂര്‍ സമ്മതമില്ലാതെ മെഡിക്കല്‍ സ്റ്റാഫിന് ആരോഗ്യ സേവനങ്ങള്‍ നല്‍കാന്‍ കഴിയില്ല എന്നും അധികൃതര്‍ വ്യക്തമാക്കി.

കുട്ടികൾക്ക് സുരക്ഷിതവും സംയോജിതവുമായ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കാൻ രക്ഷിതാക്കൾ സ്കൂളുകളുമായി സഹകരിക്കണം. മാർഗ്ഗ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാത്ത രക്ഷിതാക്കളുടെ മക്കൾക്ക് ആവശ്യമായ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാൻ സ്കൂൾ ക്ലിനിക്കുകൾക്ക് പ്രയാസം ഉണ്ടാക്കും എന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഈ നിയമം യു. എ. ഇ.യിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും പൊതു വിദ്യാലയങ്ങൾക്കും ബാധകമാണ്.

- pma

വായിക്കുക: , , , ,

Comments Off on വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം

സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും

August 14th, 2025

sslc-vhse-students-exam-class-room-ePathram
തിരുവനന്തപുരം : സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപകർ ട്യൂഷന്‍ സെന്ററുകളില്‍ ക്ലാസ്സുകൾ എടുക്കരുത് എന്നുള്ള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം ലംഘിച്ച് പി. എസ്. സി. പരിശീലന കേന്ദ്ര ങ്ങളിലും സ്വകാര്യ ട്യൂഷന്‍ സെന്ററുകളിലും ക്ലാസ്സുകൾ എടുക്കുന്ന സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളു കളിലെ അദ്ധ്യാപകരെ കണ്ടെത്തിയ സാഹചര്യത്തിൽ ഇത്തരം അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കാന്‍ എ. ഇ. ഒ. മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നൽകി.

- pma

വായിക്കുക: , , , , , , , ,

Comments Off on സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും

സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം

May 9th, 2025

samsung-galaxy-note-7-smart-phone-ePathram
അബുദാബി : എമിറേറ്റിലെ പൊതു-സ്വകാര്യ സ്കൂളുകളിൽ മൊബൈൽ ഫോൺ, സ്മാർട്ട് വാച്ച്, ഇലക്‌ട്രോണിക് ഗെയിമിംഗ് ഉപകരണങ്ങളുടെ നിരോധനം കൂടുതൽ കർശ്ശനമാക്കി വിദ്യാഭ്യാസ മന്ത്രാലയം. രാജ്യത്തെ ഉയർന്ന വിദ്യാഭ്യാസ നില വാരവും അച്ചടക്കാധിഷ്ഠിത വിദ്യാഭ്യാസ ദർശനവും ഉറപ്പാക്കുന്നതിന്റെ ഭാഗമാണ് നടപടികൾ.

സ്മാർട്ട് ഉപകരണങ്ങളോടുള്ള ആസക്തി, മാനസിക അവസ്ഥയിലുള്ള സ്വാധീനം, സാമൂഹിക ഒറ്റപ്പെടൽ എന്നിവ പഠനത്തെ തടസ്സപ്പെടുത്തും. അത് കൊണ്ട് തന്നെ സ്കൂളുകളിൽ സ്മാർട്ട് ഉപകരണങ്ങൾക്കുള്ള നിരോധനം മാറ്റില്ല എന്നാണു റിപ്പോർട്ടുകൾ.

സ്‌കൂളിൽ ഈ ഉപകരണങ്ങൾ കണ്ടെത്തിയാൽ അവ കണ്ടു കെട്ടി അധ്യയന വർഷം അവസാനിക്കുന്നത് വരെ സ്‌കൂളുകളിൽ സൂക്ഷിക്കും. ഈ നയം പാലിക്കും എന്ന് ഉറപ്പാക്കാൻ വിദ്യാർത്ഥികളും രക്ഷിതാക്കളും പ്രതിജ്ഞാ പത്രങ്ങളിൽ ഒപ്പു വെക്കുകയും വേണം.

വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനും സ്വകാര്യത സംരക്ഷിക്കാനും കുട്ടികളിലെ അച്ചടക്കം, മികച്ച പഠനാന്തരീക്ഷം എന്നിവ നില നിർത്താൻ ഇത്തരം കർശ്ശനമായ നടപടികൾ വേണം.  എന്നാൽ പഠന ആവശ്യങ്ങൾക്കായി ലാപ്‌ ടോപ്പ്, ടാബ്‌ലറ്റ്‌ എന്നിവ കൊണ്ടു വരാം. എല്ലാ സ്‌കൂളുകൾക്കും ഈ നിയമം ബാധകമാണ്.

- pma

വായിക്കുക: , , , , , , ,

Comments Off on സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം

ഉന്നത വിജയം നേടിയ ധന്വന്ത് നന്ദന് പുരസ്‌കാരം

August 8th, 2022

dhwanwanth-nandan-psv-achivement-award-ePathram
അബുദാബി : പയ്യന്നൂർ സൗഹൃദവേദി അബുദാബി ഘടകം ഏർപ്പെടുത്തിയ അച്ചീവ്‌മെന്‍റ് അവാര്‍ഡ് ധന്വന്ത് നന്ദന്. പയ്യന്നൂർ സൗഹൃദ വേദി അബുദാബി ഘടകത്തിലെ അംഗങ്ങളുടെ കുട്ടികളില്‍ നിന്നും പത്താം തരത്തിൽ ഏറ്റവും മികച്ച വിജയം നേടുന്ന വിദ്യാര്‍ത്ഥിക്കാണ് അച്ചീവ്‌മെന്‍റ് അവാർഡ് നൽകി വരുന്നത്.

ഈ വര്‍ഷം എല്ലാ വിഷയങ്ങളിലും ഉയർന്ന ശതമാനം മാർക്ക് നേടിയ ധന്വന്തിനു അവാര്‍ഡ് സമ്മാനിക്കും. 5000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം.

അബുദാബി ജെംസ് യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നിന്നും 2022 ൽ പത്താം തരം പരീക്ഷ എഴുതിയ ധന്വന്ത്, കരിവെള്ളൂർ സ്വദേശികളായ നന്ദ കുമാർ – രോഷ്‌നി ദമ്പതികളുടെ മകനാണ്.

വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ പയ്യന്നൂർ സൗഹൃദ വേദി കുടുംബത്തിലെ എല്ലാ കുട്ടികളെയും സംഘടന അഭിന്ദനം അറിയിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on ഉന്നത വിജയം നേടിയ ധന്വന്ത് നന്ദന് പുരസ്‌കാരം

Page 1 of 212

« Previous « ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി
Next Page » വാഹനങ്ങളിൽ കുട്ടികളെ തനിച്ചിരുത്തി പോകരുത് : പോലീസ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha