മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബി. ആര്‍. പി. ഭാസ്‌കര്‍ അന്തരിച്ചു

June 4th, 2024

brp-bhasker-passes-away-ePathram
തിരുവനന്തപുരം : മാധ്യമ ലോകത്തെ കുലപതികളില്‍ ഒരാളായ ബി. ആര്‍. പി. ഭാസ്‌കര്‍ (92) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ വിശ്രമ ജീവിതത്തിലായിരുന്നു അദ്ദേഹം.

രാഷ്ട്രീയ നിരീക്ഷകനും എഴുത്തുകാരനുമായ ബാബു രാജേന്ദ്ര പ്രസാദ് ഭാസ്‌കര്‍ എന്ന ബി. ആര്‍. പി. ഭാസ്‌കർ ഏഴു പതിറ്റാണ്ടിലേറെ കാലം പത്ര പ്രവര്‍ത്തന രംഗത്ത് നിറഞ്ഞു നിന്നു.

പത്രപ്രവര്‍ത്തന ജീവിതത്തിൻ്റെ എഴുപതാം വാര്‍ഷികത്തില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. എങ്കിലും എഴുത്തും വായനയുമായി നവ മാധ്യമ ങ്ങളിലും അടക്കം സജീവമായിരുന്നു.

ദി ഹിന്ദു, സ്റ്റേറ്റ്‌സ്മാന്‍, പേട്രിയറ്റ്, യു. എന്‍. ഐ., ഡെക്കാണ്‍ ഹെറാള്‍ഡ് എന്നീ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. കേരള സര്‍ക്കാറിൻ്റെ സ്വദേശാഭിമാനി-കേസരി മാധ്യമ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , ,

Comments Off on മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബി. ആര്‍. പി. ഭാസ്‌കര്‍ അന്തരിച്ചു

സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും

April 4th, 2024

sasneham-samasya-chinmayam-literature-club-ePathram
ദുബായ് : ചിന്മയ കോളജ് അലുംനി യു. എ. ഇ. യുടെ കീഴിലെ ചിന്മയം ലിറ്ററേച്ചർ ക്ലബ്ബ്, സമസ്യ എഴുത്തു കുടുംബം (യു. എ. ഇ.) എന്നിവർ സംയുക്തമായി ‘സസ്നേഹം സമസ്യ’ എന്ന പേരിൽ സാഹിത്യ സദസ്സ് സംഘടിപ്പിക്കുന്നു.

ദുബായ് അക്കാഫ് അസ്സോസിയേഷൻ ഹാളിൽ ഏപ്രിൽ 7 ഞായറാഴ്ച വൈകുന്നേരം 6.30 ന് ഇഫ്താർ വിരുന്നോടെ ഒരുക്കുന്ന പരിപാടിയിൽ വെച്ച് യു. എ. ഇ. യിലെ മലയാളി കലാ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖരെ ആദരിക്കും. അക്കാഫ് പ്രസിഡണ്ട് പോൾ ടി. ജോസഫ് മുഖ്യ അതിഥി ആയിരിക്കും.

വിവിധ മേഖലകളിലെ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയരായ ഷീല പോൾ, ബഷീർ തിക്കോടി, സാദിഖ് കാവിൽ, മാത്തുക്കുട്ടി കടോൺ, ഷാബു കിളിത്തട്ടിൽ, ഇ. കെ. ദിനേശൻ, മുരളി മംഗലത്ത്, ഹണി ഭാസ്‌കരൻ, മോഹൻ കുമാർ, മച്ചിങ്ങൽ രാധാകൃഷ്ണൻ എന്നിവരെയാണ് ആദരിക്കുക.

വിവരങ്ങൾക്ക് 052 208 1754 (ഹരിഹരൻ)

- pma

വായിക്കുക: , , , , , ,

Comments Off on സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും

ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം

April 2nd, 2024

ima-indian-media-abudhabi-ifthar-2024-ePathram
അബുദാബി : ഇന്ത്യൻ മീഡിയ അബുദാബി (I M A) ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അബുദാബി മുഷ്‌രിഫ് മാളിലെ ഇന്ത്യാ പാലസില്‍ നടന്ന ഇഫ്താറില്‍ ഇന്ത്യന്‍ എംബസ്സി തേര്‍ഡ് സെക്രട്ടറി (പ്രസ്സ് & ഇന്‍ഫര്‍മേഷന്‍) അനീസ് ഷഹല്‍, ബിന്‍ അലി മെഡിക്കല്‍ & സെയ്ഫ് കെയര്‍ മെഡിക്കല്‍ ഇന്‍ഡസ്ട്രീസ് സി. ഇ. ഒ. ഒമര്‍ അലി എന്നിവര്‍ മുഖ്യ അതിഥികൾ ആയിരുന്നു.

എസ്. എഫ്. സി. ഗ്രൂപ്പ് വൈസ് പ്രഡിസണ്ട് (ബിസിനസ്സ് ഡവലപ്പ് മെന്റ് & ഓപ്പറേഷന്‍സ്) ജോര്‍ജ്ജ് ജോസഫ്, കോര്‍പ്പറേറ്റ് എക്‌സലന്‍സ് ഓഫീസര്‍ അന്‍ഡലീപ് മന്നന്‍ എന്നിവരും ഇഫ്താറില്‍ സംബന്ധിച്ചു. അനീസ് ഷഹൽ, ഒമര്‍ അലി എന്നിവരെ ആദരിച്ചു.

പ്രസിഡണ്ട് എന്‍. എം. അബൂബക്കര്‍ (മലയാള മനോരമ), ജനറല്‍ സെക്രട്ടറി ടി. എസ്. നിസാമുദ്ദീന്‍ (മാധ്യമം), വൈസ് പ്രസിഡണ്ട് പി. എം. അബ്ദുല്‍ റഹ്‌മാന്‍ (ഇ-പത്രം), ജോയിന്റ് സെക്രട്ടറി അനില്‍ സി. ഇടിക്കുള (ദീപിക), ഭരണ സമിതി അംഗങ്ങളായ റസാഖ് ഒരുമനയൂര്‍ (ചന്ദ്രിക), സഫറുല്ല പാലപ്പെട്ടി (ദേശാഭിമാനി), സമീര്‍ കല്ലറ (24/7) എന്നിവര്‍ നേതൃത്വം നല്‍കി.

- pma

വായിക്കുക: , , , , , , ,

Comments Off on ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം

കെ. എസ്. സി. യുവജനോത്സവം : ജനുവരി 21 മുതൽ

January 19th, 2024

kerala-social-center-ksc-youthfestival-2024-ePathram
അബുദാബി : കേരള സോഷ്യൽ സെൻ്റർ ഒരുക്കുന്ന യു. എ. ഇ. തല യുവജനോത്സവം 2024 ജനുവരി 21, 26, 27, 28 തീയ്യതികളിലായി കെ. എസ്. സി. യിൽ പ്രത്യേകം സജ്ജമാക്കിയ 5 വേദികളിലായി നടക്കും.

ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടി നൃത്തം, കർണ്ണാടക സംഗീതം, ലളിതഗാനം, മാപ്പിള പ്പാട്ട്, ഉപകരണ സംഗീതം, (വയലിൻ, മൃദംഗം, കീ ബോർഡ്) ചലച്ചിത്ര ഗാനം, നാടന്‍ പാട്ട്, പ്രച്ഛന്ന വേഷം, മോണോ ആക്‌ട് തുടങ്ങി 37 ഇനങ്ങളിൽ മത്സര ങ്ങള്‍ നടക്കും.

ജനുവരി 21 ന് സാഹിത്യ മത്സരങ്ങളും 26 മുതൽ 28 വരെ കലാ മത്സരങ്ങളും നടക്കും. കിഡ്സ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ ജൂനിയർ, മുതിർന്നവർ എന്നീ വിഭാഗങ്ങളിൽ ആയിട്ടാണ് മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത്.

യുവജനോല്‍സവത്തില്‍ പങ്കെടുക്കുന്നതിനായി വിവിധ സ്കൂളുകളില്‍ നിന്നുമായി നിരവധി കുട്ടികള്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  അപേക്ഷ ഫോമുകൾക്ക് കെ. എസ്. സി. വെബ് സൈറ്റ് സന്ദർശിക്കുക.

കൂടുതല്‍ പോയിൻറുകൾ നേടുന്ന ഓരോ വിഭാഗത്തി ലെയും ഒരു കുട്ടിയെ ‘ബെസ്റ്റ് പർഫോർമർ ഓഫ് ദി ഇയർ’ ആയി തെരഞ്ഞെടുക്കും. കലാ രംഗത്തെ പ്രമുഖർ വിധി കർത്താക്കളായി എത്തും.

കൂടുതൽ വിവരങ്ങൾക്ക് 02 631 44 55 എന്ന നമ്പറിൽ ബന്ധപ്പെടുക. KSC Twitter

- pma

വായിക്കുക: , , , , , , , , , ,

Comments Off on കെ. എസ്. സി. യുവജനോത്സവം : ജനുവരി 21 മുതൽ

ബസ്സ് ടിക്കറ്റു നിരക്കുകൾ ഏകീകരിക്കുന്നു

December 15th, 2023

abudhabi-bus-service-by-itc-ePathram
അബുദാബി : എമിറേറ്റിലെ പൊതു ഗതാഗത സർവ്വീസ് കൂടുതൽ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി ബസ്സ് ടിക്കറ്റു നിരക്കുകൾ ഏകീകരിക്കുന്നു. ഹാഫിലാത്ത് കാർഡുകൾ സ്വൈപ്പ് ചെയ്ത്, നിലവിൽ നഗരത്തിലെ ബസ്സുകളിൽ രണ്ടു ദിർഹം ചാർജ്ജ് ഈടാക്കി വരുന്നു. പുതിയ സംവിധാനം അനുസരിച്ച് ഇതേ നിരക്കിൽ ലക്ഷ്യ സ്ഥാനത്ത് എത്തുവാൻ ഒന്നിലേറെ ബസ്സു കളിൽ മാറിക്കയറാനും കഴിയും. അടിസ്ഥാന നിരക്കായ രണ്ട് ദിർഹം ഒറ്റത്തവണ നൽകിയാൽ മതി.

നിശ്ചിത ദൂരത്തിനപ്പുറം പിന്നീടുള്ള ഒരോ കിലോ മീറ്ററിനും അഞ്ച് ഫിൽസ് വീതം നൽകണം. ഇത്തരത്തിൽ ഒരുവശത്തേക്കുള്ള യാത്രാ നിരക്ക് പരമാവധി അഞ്ച് ദിർഹമായി നിജപ്പെടുത്തി. നഗരത്തിൽ നിന്ന് പ്രാന്ത പ്രദേശങ്ങളിലേക്കും തിരിച്ചും പല ബസ്സുകളിൽ യാത്ര ചെയ്യുമ്പോൾ പല തവണ രണ്ട് ദിർഹം വീതം നൽകേണ്ട ആവശ്യമില്ല.

എന്നാൽ നിശ്ചിത സമയത്തിനുള്ളിൽ യാത്ര പൂർത്തിയാക്കണം എന്നും പരമാവധി മൂന്ന് ബസ്സു കളിൽ മാത്രമേ ഇത്തരത്തിൽ കയറാൻ കഴിയൂ എന്നും അബുദാബി ഗതാഗത വകുപ്പിനു കീഴിലുള്ള സംയോജിത ഗതാഗത കേന്ദ്രം വ്യക്തമാക്കി.

- pma

വായിക്കുക: , , , , , , ,

Comments Off on ബസ്സ് ടിക്കറ്റു നിരക്കുകൾ ഏകീകരിക്കുന്നു

Page 1 of 4112345...102030...Last »

« Previous « വിദ്യാർത്ഥികൾക്കായി വിൻ്റർ ക്യാമ്പ് ഡിസംബർ 27 മുതൽ
Next Page » ആൻറിയ അബുദാബി ‘വടം വലി ഉത്സവം 2023’ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha