ചാവക്കാട് : മണത്തല ഗവണ്മെന്റ് ഹൈ സ്കൂളില്‍ നിന്നും പഠിച്ചിറങ്ങിയ, നാളിതു വരെയുള്ള എല്ലാ വിദ്യാർത്ഥി കളെയും ഉൾപ്പെടുത്തി രൂപീകരിച്ച ‘ഗ്ലോബൽ അലൂംനി ഓഫ് ജി. എച്ച്. എസ്. എസ്. മണത്തല’ എന്ന വാട്സ് ആപ്പ് കൂട്ടായ്മയുടെ ലോഗോ പ്രകാശനം ചെയ്തു.
നിലവിലെ ഏറ്റവും മുതിര്‍ന്ന പൂർവ്വ വിദ്യാർത്ഥി ടി. വി. മുഹമ്മദ് യൂസഫ്, ഏറ്റവും ജൂനിയറും ഒന്നാം ക്ലാസ് വിദ്യാർത്ഥിയുമായ ഫാത്തിമ മർവ്വ എന്നിവര്‍ ചേര്‍ന്നാണ് ലോഗോ പ്രകാശനം ചെയ്തത്.
ചാവക്കാട് സിംഗേഴ്സ് മ്യൂസിക് അക്കാദമി ഹാളില്‍ നടന്ന ചടങ്ങില്‍ അംഗങ്ങളായ കെ. വി. ശശി, ഫൈസൽ കാനാമ്പുള്ളി, നൗഷാദ് അലി, കമറു ബാവ സാഹിബ്, അഷ്റഫ് എന്നിവർ ആശംസകള്‍ നേര്‍ന്നു.
ആര്. വി. നാസിറുദ്ധീൻ, സൈനുദ്ധീൻ ഇരട്ടപ്പുഴ, കെ. എസ്. ശിവദാസ്, ടി. വി. ഇസ്മായിൽ, രാജേഷ് മാക്കൽ, ഗണേഷ് ശിവജി, ജയൻ ക്രയോൺസ്, ഹസീന റസാഖ്, സന്ധ്യ ടീച്ചർ, സബരിയ, ശാമില, നസ്റിയ എന്നിവര്‍ നേതൃത്വം നല്കി. ‘ഗ്ലോബൽ അലൂംനി ഓഫ് ജി. എച്ച്. എസ്. എസ്. മണത്തല’ അഡ്മിന് ടീം മെംബര്‍മാരായ നൗഷാദ് കാട്ടിൽ സ്വാഗതവും നാസർ ബാവ നന്ദിയും പറഞ്ഞു. WhatsApp Group Link