കെ. എസ്. സി. യുവജനോത്സവം : ജനുവരി 21 മുതൽ

January 19th, 2024

kerala-social-center-ksc-youthfestival-2024-ePathram
അബുദാബി : കേരള സോഷ്യൽ സെൻ്റർ ഒരുക്കുന്ന യു. എ. ഇ. തല യുവജനോത്സവം 2024 ജനുവരി 21, 26, 27, 28 തീയ്യതികളിലായി കെ. എസ്. സി. യിൽ പ്രത്യേകം സജ്ജമാക്കിയ 5 വേദികളിലായി നടക്കും.

ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടി നൃത്തം, കർണ്ണാടക സംഗീതം, ലളിതഗാനം, മാപ്പിള പ്പാട്ട്, ഉപകരണ സംഗീതം, (വയലിൻ, മൃദംഗം, കീ ബോർഡ്) ചലച്ചിത്ര ഗാനം, നാടന്‍ പാട്ട്, പ്രച്ഛന്ന വേഷം, മോണോ ആക്‌ട് തുടങ്ങി 37 ഇനങ്ങളിൽ മത്സര ങ്ങള്‍ നടക്കും.

ജനുവരി 21 ന് സാഹിത്യ മത്സരങ്ങളും 26 മുതൽ 28 വരെ കലാ മത്സരങ്ങളും നടക്കും. കിഡ്സ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ ജൂനിയർ, മുതിർന്നവർ എന്നീ വിഭാഗങ്ങളിൽ ആയിട്ടാണ് മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത്.

യുവജനോല്‍സവത്തില്‍ പങ്കെടുക്കുന്നതിനായി വിവിധ സ്കൂളുകളില്‍ നിന്നുമായി നിരവധി കുട്ടികള്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  അപേക്ഷ ഫോമുകൾക്ക് കെ. എസ്. സി. വെബ് സൈറ്റ് സന്ദർശിക്കുക.

കൂടുതല്‍ പോയിൻറുകൾ നേടുന്ന ഓരോ വിഭാഗത്തി ലെയും ഒരു കുട്ടിയെ ‘ബെസ്റ്റ് പർഫോർമർ ഓഫ് ദി ഇയർ’ ആയി തെരഞ്ഞെടുക്കും. കലാ രംഗത്തെ പ്രമുഖർ വിധി കർത്താക്കളായി എത്തും.

കൂടുതൽ വിവരങ്ങൾക്ക് 02 631 44 55 എന്ന നമ്പറിൽ ബന്ധപ്പെടുക. KSC Twitter

- pma

വായിക്കുക: , , , , , , , , , ,

Comments Off on കെ. എസ്. സി. യുവജനോത്സവം : ജനുവരി 21 മുതൽ

ബസ്സ് ടിക്കറ്റു നിരക്കുകൾ ഏകീകരിക്കുന്നു

December 15th, 2023

abudhabi-bus-service-by-itc-ePathram
അബുദാബി : എമിറേറ്റിലെ പൊതു ഗതാഗത സർവ്വീസ് കൂടുതൽ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി ബസ്സ് ടിക്കറ്റു നിരക്കുകൾ ഏകീകരിക്കുന്നു. ഹാഫിലാത്ത് കാർഡുകൾ സ്വൈപ്പ് ചെയ്ത്, നിലവിൽ നഗരത്തിലെ ബസ്സുകളിൽ രണ്ടു ദിർഹം ചാർജ്ജ് ഈടാക്കി വരുന്നു. പുതിയ സംവിധാനം അനുസരിച്ച് ഇതേ നിരക്കിൽ ലക്ഷ്യ സ്ഥാനത്ത് എത്തുവാൻ ഒന്നിലേറെ ബസ്സു കളിൽ മാറിക്കയറാനും കഴിയും. അടിസ്ഥാന നിരക്കായ രണ്ട് ദിർഹം ഒറ്റത്തവണ നൽകിയാൽ മതി.

നിശ്ചിത ദൂരത്തിനപ്പുറം പിന്നീടുള്ള ഒരോ കിലോ മീറ്ററിനും അഞ്ച് ഫിൽസ് വീതം നൽകണം. ഇത്തരത്തിൽ ഒരുവശത്തേക്കുള്ള യാത്രാ നിരക്ക് പരമാവധി അഞ്ച് ദിർഹമായി നിജപ്പെടുത്തി. നഗരത്തിൽ നിന്ന് പ്രാന്ത പ്രദേശങ്ങളിലേക്കും തിരിച്ചും പല ബസ്സുകളിൽ യാത്ര ചെയ്യുമ്പോൾ പല തവണ രണ്ട് ദിർഹം വീതം നൽകേണ്ട ആവശ്യമില്ല.

എന്നാൽ നിശ്ചിത സമയത്തിനുള്ളിൽ യാത്ര പൂർത്തിയാക്കണം എന്നും പരമാവധി മൂന്ന് ബസ്സു കളിൽ മാത്രമേ ഇത്തരത്തിൽ കയറാൻ കഴിയൂ എന്നും അബുദാബി ഗതാഗത വകുപ്പിനു കീഴിലുള്ള സംയോജിത ഗതാഗത കേന്ദ്രം വ്യക്തമാക്കി.

- pma

വായിക്കുക: , , , , , , ,

Comments Off on ബസ്സ് ടിക്കറ്റു നിരക്കുകൾ ഏകീകരിക്കുന്നു

ഇസ്ലാമിക് സെന്‍റര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വെള്ളിയാഴ്ച മുതൽ

November 24th, 2023

islamic-center-literature-festival-2023-ePathram

അബുദാബി : ഇന്ത്യൻ ഇസ്ലാമിക് സെന്‍റര്‍ സാഹിത്യ വിഭാഗം സംഘടിപ്പിക്കുന്ന ‘ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍’  2023 നവംബര്‍ 24, 25, 26 വെള്ളി, ശനി, ഞായർ എന്നീ മൂന്നു ദിവസങ്ങളിൽ സെൻറർ അങ്കണത്തിൽ നടക്കും.

വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് തുടക്കമാവുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പ്രഗത്ഭരായ എഴുത്തു കാരുടെ പുസ്തകങ്ങളുമായി പന്ത്രണ്ടോളം പ്രമുഖ പ്രസാധകരുടെ പുസ്തക സ്റ്റാളുകൾ, പുസ്തക പ്രകാശനം, പ്രമുഖര്‍ പങ്കെടുക്കുന്ന സാഹിത്യ ചര്‍ച്ചകള്‍, എഴുത്തു കാരെ ആദരിക്കല്‍ എന്നിവ ഉണ്ടായിരിക്കും.

കൂടാതെ സാഹിത്യ രംഗത്ത് കൂടുതല്‍ വനിതകൾക്ക് അവസരം ഒരുക്കി ഷീ ടോക്ക്, മാധ്യമ പ്രവർത്തകർ  പങ്കെടുക്കുന്ന മീഡിയാ ടോക്ക്, ഇന്തോ – അറബ് സാംസ്‌കാരിക സദസ്സ് എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

വിദ്യാര്‍ത്ഥികളെയും മുതിര്‍ന്നവരെയും ഉള്‍പ്പെടുത്തി വൈവിധ്യമാര്‍ന്ന മത്സരങ്ങള്‍, കലാ സാംസ്‌കാരിക പരിപാടികള്‍, ഗസല്‍ നൈറ്റ്, ഖവാലി, ദഫ്, കോൽ ക്കളി തുടങ്ങിയ വിവിധ പരിപാടികള്‍ ലിറ്ററേച്ചര്‍ ഫെസ്റ്റി വലിന്റെ ഭാഗമായി നടക്കും. FB PAGE

- pma

വായിക്കുക: , , , , , , ,

Comments Off on ഇസ്ലാമിക് സെന്‍റര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വെള്ളിയാഴ്ച മുതൽ

ഒ. എൻ. വി. യുടെ 40 കവിതകൾ അറബിയില്‍ പ്രസിദ്ധീകരിച്ചു

November 10th, 2023

dr-shihab-ghanem-epathram

ഷാർജ : പ്രമുഖ അറബ് കവി ഡോ. ശിഹാബ് ഗാനെ മിന്‍റെ നേതൃത്വത്തില്‍ ഒ. എൻ. വി. കുറുപ്പിന്‍റെ 40 കവിതകൾ അറബിയിലേക്ക് തര്‍ജ്ജമ ചെയ്തു. ഷാർജ അന്താരാഷ്ട്ര പുസ്തക മേളയില്‍ ഒ. എൻ. വി. കവിത കളുടെ അറബ് വിവർത്തനം പ്രകാശനം ചെയ്തു.
ഉപ്പ്, സൂര്യഗീതം, ഭൂമിക്കൊരു ചരമ ഗീതം, ശാർങ്ഗക പക്ഷികൾ, ഉജ്ജയിനി എന്നിവ ഈ വിവര്‍ത്തനങ്ങളില്‍ പെടുന്നു.

ഒ. എൻ.വി. കുറുപ്പ് : സെലക്ടഡ് പോയംസ് (O. N. V. Kurup : Selected Poems) എന്ന പേരിൽ, കവിയും ഗാന രചയിതാവു മായ കെ. ജയകുമാർ തെരഞ്ഞെടുത്ത ഒ. എൻ. വി. യുടെ 67 കവിതകൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. അതില്‍ നിന്നുമാണ് ഡോ. ശിഹാബ് ഗാനെം, ഡോ. അബ്ദുൽ ഹഖീം അൽ സുവൈദി, ഖവാൻ ദാന, ഡോ. അമൽ അൽ അഹമദി എന്നിവർ അറബ് ഭാഷയിലേക്കു വിവർത്തനം ചെയ്തത്.

- pma

വായിക്കുക: , , , ,

Comments Off on ഒ. എൻ. വി. യുടെ 40 കവിതകൾ അറബിയില്‍ പ്രസിദ്ധീകരിച്ചു

ഉമ്മൻ ചാണ്ടി : നന്മയുടെ പുണ്യാളൻ പ്രകാശനം ചെയ്തു

November 8th, 2023

cover-oomman-chandy-nanmayude-punyalan-ePathram

ഷാർജ : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുറിച്ച് ഫാദര്‍ ബിജു പി. തോമസ് രചിച്ച ‘ഉമ്മൻ ചാണ്ടി : നന്മയുടെ പുണ്യാളൻ’ എന്ന പുസ്തകം, കോണ്‍ഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല എം. എൽ. എ. പ്രകാശനം ചെയ്തു. ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ വെച്ച് നടന്ന ചടങ്ങില്‍ ഇന്ത്യൻ അസോസ്സിയേഷൻ പ്രസിഡണ്ട് അഡ്വ. വൈ. എ. റഹീം പുസ്തകം ഏറ്റു വാങ്ങി.

book-release-in-sharjah-book-fest-oomman-chandy-nanmayude-punyalan-ePathram

ലിപി പബ്ലിക്കേഷൻ ആണ് പ്രസാധകർ. ഉമ്മൻ ചാണ്ടിയുമായി ഇണങ്ങിയും പിണങ്ങിയും ദീർഘ നാൾ അടുത്തു പ്രവർത്തിച്ച ഓർമ്മകൾ രമേശ് ചെന്നിത്തല പങ്കു വച്ചു. ഉമ്മൻ ചാണ്ടിയുടെ നന്മയുടെ പാഠങ്ങൾ അടുത്ത തലമുറ ഏറ്റെടുക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചടങ്ങിൽ സണ്ണിക്കുട്ടി എബ്രഹാം, ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, ലിപി അക്ബർ, ആർ. ചന്ദ്ര ശേഖരൻ, മഹാദേവൻ വാഴശ്ശേരിൽ, ആർ. ഹരി കുമാർ, വി. ടി. സലിം, അഡ്വ. ബാബുജി ഈശോ, പോൾ ജോർജ്ജ് പൂവത്തേരിൽ, റോജിൻ പൈനുംമൂട്, ഫാ. ബിജു പി. തോമസ് എന്നിവർ പ്രസംഗിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on ഉമ്മൻ ചാണ്ടി : നന്മയുടെ പുണ്യാളൻ പ്രകാശനം ചെയ്തു

Page 3 of 4012345...102030...Last »

« Previous Page« Previous « ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
Next »Next Page » ഉമാ പ്രേമന് മാർ ദ്വിദിമോസ് അവാർഡ് »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha