ദുബായ് : പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം (പെരുമോത്സവം) വൈവിധ്യമാർന്ന കലാ സാംസ്കാരിക പരിപാടികളോടെ ആഘോഷിച്ചു. സപ്ലൈകോ സി. എം. ഡി. യും പത്തനം തിട്ട മുൻ കലക്ടറുമായ പി. ബി. നൂഹ് സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സാജിദ് പുറത്തൂട്ട് അദ്ധ്യക്ഷത വഹിച്ചു. ബഷീർ തിക്കോടി ആമുഖ പ്രഭാഷണം നടത്തി.
അഡ്വ. മുഹമ്മദ് സാജിദ്, ഇ. കെ. ദിനേശൻ എന്നിവരെ ആദരിച്ചു. ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റ് നേതൃത്വം നൽകി നിസാർ വയനാട്, റിയാസ് കരിയാട്, ഷെയ്ക്ക, ഷഹാന എന്നീ ഗായകർ പങ്കെടുത്ത ഗാനമേള, വയലിനിസ്റ്റ് റിഹാൻ റിയാസ്, സമദ് മിമിക്സ് എന്നിവരുടെ പ്രകടനവും അരങ്ങേറി.
എ. കെ. അബ്ദുറഹിമാൻ, പ്രമോദ് പുതിയ വളപ്പിൽ, ബിജു പണ്ടാരപ്പറമ്പിൽ, സതീഷ് പള്ളിക്കര, നൗഷർ ആരണ്യ, ഷാമിൽ മൊയ്തീൻ, വേണു പുതുക്കുടി, റമീസ് കെ. ടി., ഷാജി ഇരിങ്ങൽ, മൊയ്തു പെരുമാൾപുരം, നിയാസ് തിക്കോടി, ബഷീർ നടമ്മൽ, ഷംസീർ പയ്യോളി, ഉണ്ണി അയനിക്കാട്, ഹർഷാദ് തച്ചൻകുന്ന്, സത്യൻ പള്ളിക്കര, ബാബു തയ്യിൽ, ഫിയാസ് ഇരിങ്ങൽ, റയീസ് കോട്ടക്കൽ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സെക്രട്ടറി സുനിൽ പാറേമ്മൽ സ്വാഗതവും ട്രഷറർ മൊയ്തീൻ പട്ടായി നന്ദിയും പറഞ്ഞു.