
ദുബായ് : വെള്ളി നക്ഷത്രമേ നിന്നെ നോക്കി എന്ന പേരിൽ 2025 ഒക്ടോബർ 18 ന് ദുബായ് ഫോക്‌ലോർ അക്കാദമിയിൽ ഒരുക്കുന്ന പരിപാടി യുടെ ഭാഗമായി നാടക ഗാനാലാപന മത്സരം സംഘടിപ്പിക്കുന്നു. മലയാള നാടക ഗാനങ്ങളിൽ നിന്നുള്ള ഏതെങ്കിലും നാലു വരി പാടുന്ന വീഡിയോ ആണ് മത്സരത്തിലേക്ക് അയക്കേണ്ടത്.
കരോക്കെ സംഗീതം പാടില്ല. പ്രായ പരിധിയില്ലാതെ ആർക്കും മത്സരത്തിൽ പങ്കെടുക്കാം. പാട്ടിന്റെ വീഡിയോ ഒക്ടോബർ 10 നു മുൻപായി ലഭിക്കണം.
മത്സരത്തിൽ പങ്കെടുക്കാൻ താത്‌പര്യമുള്ളവർ ഇതിനായി രൂപീകരിച്ച വാട്സാപ്പ് ഗ്രൂപ്പിൽ അംഗം ആവുകയും വേണം.
ഒന്നാം സ്ഥാനം നേടുന്നയാൾക്ക് സമ്മാനവും ‘വെള്ളി നക്ഷത്രമേ നിന്നെ നോക്കി’ എന്ന പരിപാടിയിൽ കല്ലറ ഗോപൻ, നാരായണി ഗോപൻ, ജി. ശ്രീറാം എന്നീ പ്രശസ്ത ഗായകർക്ക് ഒപ്പം വേദിയിൽ പാടാനും അവസരം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് +971 55 924 0999 എന്ന വാട്സാപ്പിൽ (വിനോദ്) ബന്ധപ്പെടുക.

























