പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി

November 20th, 2024

alain-book-festival-logo-al-ain-book-fair-ePathram
അല്‍ഐന്‍ : അബുദാബി അറബിക് ലാംഗ്വേജ് സെൻറർ (എ. എൽ. സി.) സംഘടിപ്പിക്കുന്ന അല്‍ ഐന്‍ പുസ്തകോത്സവം ഹരിത നഗരിയിൽ തുടക്കമായി. ‘എല്ലാ കണ്ണുകളും അൽ ഐനിലേക്ക്’ എന്ന പ്രമേയത്തിൽ ഹസ്സ ബിൻ സായിദ് സ്റ്റേഡിയ ത്തിൽ നടക്കുന്ന പതിനഞ്ചാമത് പുസ്തകോത്സവം നവംബർ 23 വരെ നീണ്ടു നിൽക്കും.

രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ്റെ ജീവ ചരിത്രം ഉൾപ്പെടെയുള്ള ഒട്ടനവധി ഗ്രന്ഥങ്ങൾ പുസ്തകോത്സവത്തിൻ്റെ ശ്രദ്ധാ കേന്ദ്രമാവും.

അബുദാബി കിരീട അവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാൻ്റെ രക്ഷാ കര്‍തൃ ത്വത്തില്‍ ഒരുക്കിയ പുസ്തകോത്സവത്തിൽ പുസ്തക പ്രകാശനം, ശിൽപ്പശാല, കവിതാ പാരായണം, നാടക രചന, സെമിനാറുകൾ , സംവാദങ്ങൾ, സാംസ്കാരിക സമ്മേളങ്ങൾ, അറബിക് നാടോടി സംഗീത – നൃത്ത പരിപാടികൾ, ആരോഗ്യ ബോധ വൽകരണം, സ്വദേശി കർഷകരുമായി സംവാദം തുടങ്ങി 200-ലേറെ വൈവിധ്യങ്ങളായ പരിപാടികൾ കലാ – സാംസ്കാരിക മേഖലകളിൽ നിന്നുള്ള പ്രമുഖരുടെ നേതൃത്വത്തിൽ നടക്കും.

പൊതു ജനങ്ങളിൽ വായനാ സംസ്കാരം വളർത്തു വാനും ഇമറാത്തി സാംസ്‌കാരിക പൈതൃകവുമായി ഇടപഴകുന്നതിനും രാജ്യത്തിൻ്റെ സമ്പന്നമായ പൈതൃകം പിന്തുടരുന്നതിനും പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇത്തരം പരിപാടികളിലൂടെ സംഘാടകർ ലക്‌ഷ്യം വെക്കുന്നത്. Image Credit : All Eyes on Al Ain

- pma

വായിക്കുക: , , , , , , ,

Comments Off on പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി

ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്

October 25th, 2024

kuzhoor-wilson-kuzhur-ePathram

കൊച്ചി : പതിനൊന്നാമത് ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം പ്രശസ്ത കവി കുഴൂർ വിത്സന്. 2020 ൽ ലോഗോസ് ബുക്സ് പ്രസിദ്ധീകരിച്ച കുഴൂർ വിത്സൻ്റെ ‘ഇന്ന് ഞാൻ നാളെ നീയാന്റപ്പൻ’ എന്ന കവിതാ സമാഹാരമാണ് അവാർഡിന് അർഹമായത്. ഹൈദരാബാദിലെ നവീന കലാ സാംസ്കാരിക കേന്ദ്രമാണ് (N S K K) 2011 മുതൽ അവാർഡ് ഏർപ്പെടുത്തിയത്.

50,001 രൂപയും കീർത്തി പത്രവും കാനായി കുഞ്ഞി രാമൻ രൂപ കൽപ്പന ചെയ്ത ശില്പവും ഉൾപ്പെട്ട അവാർഡ് നവംബർ മൂന്നിന് ഹൈദരാബാദിൽ വച്ച് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.

ഡോ. ആസാദ്, എസ്. ജോസഫ്, വി. കെ. സുബൈദ എന്നിവർ അടങ്ങിയ ജഡ്ജിംഗ് പാനലാണ് 17 കവിതാ പുസ്തകങ്ങ ളിൽ നിന്ന് ‘ഇന്ന് ഞാൻ നാളെ നീയാന്റപ്പൻ’ എന്ന കവിതാ പുസ്തകം തെരഞ്ഞെടുത്തത്. സാറാ ജോസഫ്, സക്കറിയ, വിജയലക്ഷ്മി, ബി. രാജീവൻ, ഉഷാകുമാരി, ചന്ദ്രമതി, ലോപ ആർ, സി. എസ്. മീനാക്ഷി, കരുണാകരൻ, പി. എഫ്. മാത്യൂസ് എന്നിവരാണ് മുൻ വർഷത്തെ അവാർഡ് ജേതാക്കൾ.

eleventh-ov-vijayan-literature-award-to-kuzhur-wilson-ePathram

വിവിധ ഭാഷകളിലായി 20 കവിതാ സമാഹാരങ്ങളുടെ കർത്താവാണ് കുഴൂർ വിത്സൺ.

സംസ്ഥാന സർക്കാർ ലിറ്ററേച്ചർ യൂത്ത് ഐക്കൺ അവാർഡ്, അറേബ്യൻ സാഹിത്യ പുരസ്കാരം, ജിനേഷ് മടപ്പള്ളി കവിതാ പുരസ്കാരം, എൻ. എം. വിയോത്ത് സ്മാരക അവാർഡ് എന്നീ പുരസ്കാരങ്ങൾ കുഴൂർ വിത്സനെ തേടിയെത്തി.

- pma

വായിക്കുക: , , ,

Comments Off on ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്

മാധ്യമ പ്രവര്‍ത്തകൻ അനു വാര്യർ അന്തരിച്ചു

August 7th, 2024

writer-and-journalist-anu-warrier-known-as-anu-cinubal-ePathram
ദുബായ് : പ്രവാസ ലോകത്തെ ശ്രദ്ധേയനായ എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ അനു വാര്യര്‍ (അനു സിനു ബാല്‍ 49) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിൽ ആയിരുന്നു. കൊല്ലം പാരിപ്പള്ളിയിലെ വീട്ടില്‍ വെച്ച് ആഗസ്റ്റ് 6 ചൊവ്വാഴ്ച വൈകുന്നേരം നാലര മണിയോടെ ആയിരുന്നു അന്ത്യം. ദുബായില്‍ ഖലീജ് ടൈംസില്‍ സീനിയര്‍ കോപ്പി എഡിറ്റർ ആയിരുന്ന അനു വാര്യര്‍ സാമൂഹിക മാധ്യമങ്ങളിൽ സജീവമായിരുന്നു.

യാത്രാ പുസ്തകത്തിൽ ചില അപരിചിതർ, ആത്മഹത്യക്ക് ചില വിശദീകരണ ക്കുറിപ്പുകൾ, കല്ലീവല്ലി തുടങ്ങി യാത്രാ വിവരണങ്ങൾ, കഥ, കവിത, നോവൽ, ഓർമ്മക്കുറിപ്പുകൾ അടക്കം ഏതാനും പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.

നാല് വര്‍ഷം മുന്‍പാണ് അര്‍ബുദ ബാധ തിരിച്ചറിയുന്നത്. ചികിത്സയോട് ഒപ്പം ജോലി തുടർന്നിരുന്നു. എന്നാൽ രണ്ടു വർഷം മുൻപ് കരളിനെയും അർബുദം ബാധിച്ചു. കീഴടങ്ങാൻ കൂട്ടാതെ ചിരിച്ചു കൊണ്ട് അതിനെ നേരിട്ട അനു, രോഗാവസ്ഥയെ കുറിച്ചും ചികിത്സയെ കുറിച്ചും ഫെയ്‌സ് ബുക്ക് കുറിപ്പുകൾ ആയും ഖലീജ് ടൈംസിലും ഉൾപ്പെടെ എഴുതിയിരുന്നു.

 * അനുവിനു ലൗ സലാം : കുഴൂർ വിത്സൺ 

 

- pma

വായിക്കുക: , , , , , , , ,

Comments Off on മാധ്യമ പ്രവര്‍ത്തകൻ അനു വാര്യർ അന്തരിച്ചു

സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും

April 4th, 2024

sasneham-samasya-chinmayam-literature-club-ePathram
ദുബായ് : ചിന്മയ കോളജ് അലുംനി യു. എ. ഇ. യുടെ കീഴിലെ ചിന്മയം ലിറ്ററേച്ചർ ക്ലബ്ബ്, സമസ്യ എഴുത്തു കുടുംബം (യു. എ. ഇ.) എന്നിവർ സംയുക്തമായി ‘സസ്നേഹം സമസ്യ’ എന്ന പേരിൽ സാഹിത്യ സദസ്സ് സംഘടിപ്പിക്കുന്നു.

ദുബായ് അക്കാഫ് അസ്സോസിയേഷൻ ഹാളിൽ ഏപ്രിൽ 7 ഞായറാഴ്ച വൈകുന്നേരം 6.30 ന് ഇഫ്താർ വിരുന്നോടെ ഒരുക്കുന്ന പരിപാടിയിൽ വെച്ച് യു. എ. ഇ. യിലെ മലയാളി കലാ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖരെ ആദരിക്കും. അക്കാഫ് പ്രസിഡണ്ട് പോൾ ടി. ജോസഫ് മുഖ്യ അതിഥി ആയിരിക്കും.

വിവിധ മേഖലകളിലെ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയരായ ഷീല പോൾ, ബഷീർ തിക്കോടി, സാദിഖ് കാവിൽ, മാത്തുക്കുട്ടി കടോൺ, ഷാബു കിളിത്തട്ടിൽ, ഇ. കെ. ദിനേശൻ, മുരളി മംഗലത്ത്, ഹണി ഭാസ്‌കരൻ, മോഹൻ കുമാർ, മച്ചിങ്ങൽ രാധാകൃഷ്ണൻ എന്നിവരെയാണ് ആദരിക്കുക.

വിവരങ്ങൾക്ക് 052 208 1754 (ഹരിഹരൻ)

- pma

വായിക്കുക: , , , , , ,

Comments Off on സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും

മെഹറിന്‍റെ ‘മഞ്ഞു പോലെ’ പ്രകാശനം ചെയ്തു

November 13th, 2023

manjupole-by-mehar-released-in-sharja-book-fair-2023-kmcc-stall-ePathram
ഷാർജ : മെഹറുന്നിസ ബഷീർ (മെഹർ) എഴുതിയ ‘മഞ്ഞുപോലെ’ എന്ന കവിതാ സമാഹാരത്തിന്‍റെ പ്രകാശനം ഷാർജ ബുക്ക് ഫെയറിലെ കെ. എം. സി. സി. സ്റ്റാളിൽ നടന്നു. കാസർകോട് നിസ്വ കോളേജ് പ്രിൻസിപ്പലും വാഗ്മിയും എഴുത്തുകാരിയുമായ ആയിഷ ഫർസാന, എഴുത്തുകാരി സനിത പാറാട്ട് എന്നിവർ ചേർന്നാണ് പുസ്തകം പ്രകാശനം ചെയ്തത്.

ദുബായ് കെ. എം. സി. സി. സർഗ്ഗധാര ചെയർമാൻ അഷ്‌റഫ് കൊടുങ്ങല്ലൂർ അദ്ധ്യക്ഷത വഹിച്ചു.

ഷാർജ കെ. എം. സി. സി. വൈസ് പ്രസിഡണ്ട് കബീർ ചാന്നാങ്കര, ട്രഷർ അബ്ദുൽ റഹ്മാൻ മാസ്റ്റർ, സെക്രട്ടറി കെ. എസ്. ഷാനവാസ്, കെ. എം. സി. സി. നേതാക്കളായ മുസ്തഫ മുട്ടുങ്ങൽ, സി. കെ. കുഞ്ഞബ്ദുള്ള, നുഫൈൽ പുത്തൻ ചിറ, ഗഫൂർ ബേക്കൽ, റിയാസ് ബാലുശ്ശേരി, റിട്ട. പോലീസ് ഓഫീസർ റസാഖ് പാറാട്ട് എന്നിവര്‍ സംബന്ധിച്ചു. FB PAGE

- pma

വായിക്കുക: , , , , , , ,

Comments Off on മെഹറിന്‍റെ ‘മഞ്ഞു പോലെ’ പ്രകാശനം ചെയ്തു

Page 1 of 712345...Last »

« Previous « ഇ. എൻ. ഷീജ യുടെ ‘അമ്മ മണമുള്ള കനിവുകൾ’ പ്രകാശനം ചെയ്തു
Next Page » മെഹ്‌ഫിൽ മേരെ സനം ഡിസംബർ 17 ഞായറാഴ്ച ഷാര്‍ജയില്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha