അബുദാബി : കേരള സോഷ്യൽ സെന്റർ സാഹിത്യ വിഭാഗം സംഘ ടിപ്പിച്ച വയലാർ അനുസ്മരണം ശ്രദ്ധേയ മായി. എഴുത്തു കാരനും അഭിനേതാവു മായ കൃഷ്ണ ഭാസ്കർ മംഗല ശ്ശേരി, വയലാർ അനുസ്മരണ പ്രഭാഷണം നടത്തി.
പരുക്കൻ യാഥാർത്ഥ്യ ങ്ങളുടെ നവ്യ മായ ആവി ഷ്കാരം അയത്ന ലളിത മായ ഭാഷ യിലൂടെ ജന ങ്ങളി ലേക്ക് എത്തിച്ച കവി യായി രുന്നു വയലാർ രാമ വർമ്മ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രവാസി മലയാളി കൾ ഇന്ന് കാണിക്കുന്ന സാഹിത്യ തല്‍ പരത നില നിർത്തു വാൻ പ്രവാസ ലോകത്തെ കുട്ടി കൾ മലയാള ത്തെ കൂടുതൽ സ്വായത്ത മാക്കണം എന്നും അദ്ദേഹം ഓർ മ്മി പ്പിച്ചു.
അനന്ത ലക്ഷ്മി, കാവ്യ നാരായണൻ, ജിതിൻ കെ. ജയൻ, രാജേഷ് കൊട്ടറ, അനീഷ ഷഹീർ, പ്രഭാകരൻ മാന്നാർ തുടങ്ങിയവർ വയലാറി ന്റെ കവിത കളും ഗാന ങ്ങളും ആലപിച്ചു.
കേരള സോഷ്യൽ സെന്റർ പ്രസിഡണ്ട് പി. പത്മ നാഭൻ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യ വിഭാഗം സെക്രട്ടറി ബാബു രാജ് പിലി ക്കോട് സ്വാഗതവും അസിസ്റ്റൻറ് സെക്രട്ടറി പി. എൻ. വിനയചന്ദ്രൻ നന്ദിയും രേഖ പ്പെടുത്തി.
കെ. എസ്. സി. സാഹിത്യ വിഭാഗ ത്തിന്റെ പ്രതിവാര പരി പാടി യായ ‘ചുറ്റുവട്ട’ ത്തിന്റെ ഭാഗ മായാണ് വയലാർ അനുസ്മരണം സംഘടി പ്പിച്ചത്.