അജ്മാന്‍ : ഗോള്ഡ് 101.3 എഫ്. എം. വാര്ത്താധിഷ്ഠിത പരിപാടിയായ വ്യക്തി / വാര്ത്ത / വര്ത്തമാനം ഇന്ന് (ഒക്ടോബര്‍ 9) മുതല്‍ പ്രക്ഷേപണം ആരംഭിക്കും. എല്ലാ ശനിയാഴ്ച്ചകളിലും ഉച്ചയ്ക്ക് 12 മണി മുതല്‍ 2 മണി വരെയാണ് വാര്ത്തകളില്‍ നിറഞ്ഞു നില്ക്കുന്ന വ്യക്തികളുമായുള്ള വര്ത്തമാനം പ്രക്ഷേപണം ചെയ്യുക.
വ്യക്തി / വാര്ത്ത / വര്ത്തമാനത്തിന്റെ ആദ്യ ലക്കത്തില്‍ വനം വകുപ്പ് മന്ത്രി ബിനോയ് വിശ്വം മനസ്സ് തുറക്കും.
അടുത്തയിടെ ഗോള്‍ഡ് എഫ്. എം. വാര്‍ത്താ വിഭാഗത്തിന്റെ തലവനായി ചുമതല ഏറ്റെടുത്ത ഗള്‍ഫ് റേഡിയോ മാധ്യമ രംഗത്തെ പ്രഗല്‍ഭനായ കുഴൂര്‍ വിത്സനാണ് പരിപാടിയുടെ അവതാരകന്‍. നേരത്തേ ഏഷ്യാനെറ്റ് റേഡിയോയില്‍ ഇദ്ദേഹം വിഭാവനം ചെയ്തു അവതരിപ്പിച്ച ന്യൂസ് ഫോക്കസ് എന്ന വാര്‍ത്താ പരിപാടിയിലൂടെ ലക്ഷക്കണക്കിന് പ്രവാസി ശ്രോതാക്കളുടെ പ്രിയങ്കരനായ റേഡിയോ അവതാരകനായി പ്രശസ്തി നേടിയതാണ് കുഴൂര്‍ വിത്സണ്‍. സമകാലീന മലയാള കവിതയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന യുവ കവി കൂടിയായ ഇദ്ദേഹം അവതരിപ്പിച്ചിരുന്ന ചൊല്‍ക്കാഴ്ച്ച എന്ന കവിതാ പരിപാടിയും ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
ഗോള്ഡ് 101.3 എഫ്. എമ്മിലെ ആദ്യത്തെ വാര്ത്താധിഷ്ഠിത പരിപാടിയാണ് വ്യക്തി / വാര്ത്ത / വര്ത്തമാനം.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അജ്മാന്‍, കവിത, മാധ്യമങ്ങള്‍