
അബുദാബി : മലയാളി സമാജം സംഘടിപ്പിക്കുന്ന ഇന്ഡോ അറബ് കള്ച്ചറല് ഫെസ്റ്റിവെല് ഫെബ്രുവരി 21, 22, 23 (വെള്ളി, ശനി, ഞായർ) എന്നീ മൂന്നു ദിവസ ങ്ങളിൽ മുസഫ ക്യാപിറ്റല് മാളിനു സമീപം പ്രത്യേകം സജ്ജമാക്കിയ ബൊലെവാർഡ് അവന്യൂ വിൽ നടക്കും എന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഫെബ്രുവരി 21 വെള്ളിയാഴ്ച രാത്രി എട്ടര മണിക്ക് നടക്കുന്ന ഉദ്ഘാടന പരിപാടി യില് സർക്കാർ പ്രതി നിധികള്, ഇന്ത്യന് നയതന്ത്ര കാര്യാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്, സാമൂഹ്യ സാംസ്കാരിക സംഘടനാ പ്രവർത്തകരും സംബന്ധിക്കും. വ്യവസായിയും ജീവ കാരുണ്യ പ്രവർത്തകനുമായ ഫ്രാൻസിസ് ആൻ്റണിക്ക് ഇൻഡോ-അറബ് കലാ സൗഹൃദ പുരസ്കാരം നൽകി ആദരിക്കും.

പ്രവാസി മലയാളി സമൂഹത്തിലെ ഏറ്റവും വലിയ വിനോദ മേളയായ അബുദാബി മലയാളി സമാജം ഇന്ഡോ അറബ് കള്ച്ചറല് ഫെസ്റ്റവെലിൽ ഇന്ത്യ യുടെയും അറബ് നാടുകളുകളുടെയും സാംസ്കാരിക പൈതൃകവും കലാ രൂപങ്ങളും രുചി ഭേദങ്ങളും സമന്വയിപ്പിച്ച് വിവിധ പരിപാടികള് അരങ്ങേറും. കൂടാതെ തട്ടു കടകളും നാടന് ഭക്ഷണ സ്റ്റാളുകളും ആര്ട്ട് ഗാലറിയും വിവിധ വ്യാപാര സ്ഥാപനങ്ങളുടെ സ്റ്റാളുകളും ഇന്ഡോ അറബ് കള്ച്ചറല് ഫെസ്റ്റി വെലിനെ കൂടുതൽ ആകർഷകമാക്കും.
പരിപാടിയിലേക്കുള്ള പ്രവേശന കൂപ്പൺ നറുക്കെടുത്ത് മെഗാ വിജയിക്ക് 20 പവൻ സ്വർണ്ണം സമ്മാനിക്കും. വില പിടിപ്പുള്ള മറ്റു 56 സമ്മാനങ്ങളും നൽകും.
സിനിമാ താരം മാളവിക മേനോന്, പിണണി ഗായക രായ സയനോര ഫിലിപ്പ്, പ്രസീത ചാലക്കുടി, ശിഖ പ്രഭാകരന്, ടെലിവിഷൻ താരങ്ങളായ മിയക്കുട്ടി, ലക്ഷ്മി ജയന്, മസ്ന, ലിപിന് സ്കറിയ, മനോജ്, ഫൈസല് റാസി തുടങ്ങിയവർ ഭാഗമാവുന്ന കലാ സംഗീത നൃത്ത പരിപാടികൾ ആഘോഷ രാവു കൾക്കു നിറം പകരും.
സമാജം പ്രസിഡണ്ട് സലിം ചിറക്കൽ, ജനറൽ സെക്രട്ടറി ടി. വി. സുരേഷ് കുമാർ, പ്രായോജക പ്രതിനിധികളായ അസീം ഉമ്മർ (ലുലു എക്സ് ചേഞ്ച്), സയിദ് ഫൈസാൻ അഹമ്മദ്, നിവിൻ, ഷിഹാബ് (എൽ. എൽ. എച്ച് & ലൈഫ് കെയർ), സിബി കടവിൽ (അൽ സാബി) മറ്റു സമാജം ഭാരവാഹികളായ ടി. എം. നിസാർ, യാസിർ അറാഫത്ത്, ഷാജഹാൻ ഹൈദർ അലി, ജാസിർ, സുരേഷ് പയ്യന്നൂർ, ഗോപകുമാർ, ലാലി സാംസൺ, ശ്രീജ പ്രമോദ്, നമിത സുനിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.