സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

June 3rd, 2017

cbse

ന്യൂഡല്‍ഹി : സി ബി എസ് ഇ പത്താം ക്ലാസ്സ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 90 ശതമാനം വിജയം. തിരുവനന്തപുരം, അലഹബാദ്, ചെന്നൈ, ദില്ലി, ഡെറാഡൂണ്‍ എന്നി മേഖലകളിലാണ് ആദ്യം ഫലം പ്രഖ്യാപിച്ചത്. ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

സി ബി എസ് ഇ യുടെ ഔദ്യോഗിക വെബ്സൈറ്റിലും www.cbse..nic.in , www.results.nic.in, www.cbseresults.nic.in തുടങ്ങിയ വെബ്സൈറ്റുകളിലും ഫലം ലഭ്യമാണ്.

- അവ്നി

വായിക്കുക: ,

Comments Off on സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

May 15th, 2017

sslc-plus-two-students-ePathram
തിരുവനന്തപുരം : ഹയര്‍ സെക്കന്‍ഡറി – വൊക്കേഷണൽ ഹയർ സെക്കൻ ഡറി പരീക്ഷാ ഫലം പ്രഖ്യാ പിച്ചു. 83.37 ആണ് ഇപ്രാ വശ്യത്തെ വിജയ ശത മാനം.എട്ടു സര്‍ക്കാര്‍ സ്കൂളു കള്‍ അടക്കം 83 സ്‌കൂളു കള്‍ക്ക് നൂറ് ശത മാനം വിജയം നേടാ നായി.

3, 66, 139 കുട്ടികൾ പരീക്ഷ എഴുതി യതിൽ 3, 05, 262 വിദ്യാർത്ഥി കൾ ഉപരി പഠന ത്തിന് അർഹത നേടി. 11, 829 കുട്ടി കള്‍ക്ക് എല്ലാ വിഷയ ത്തിലും എ പ്ലസ് ലഭിച്ചു. ഇതില്‍ 8, 604 പേര്‍ പെണ്‍ കുട്ടി കളും 3, 225 പേര്‍ ആണ്‍ കുട്ടി കളുമാണ്.

സയന്‍സ് വിഭാഗ ത്തില്‍ 86.25 ശത മാനവും, ഹ്യുമാനി റ്റീസ് വിഭാഗ ത്തില്‍ 75.25 ശത മാനവും കൊമേഴ്‌സ് വിഭാഗത്തില്‍ 83.96 ശത മാന വുമാണ് വിജയം. ഏറ്റവും കൂടുതല്‍ വിജയ ശത മാനം കണ്ണൂര്‍ (87. 22) ജില്ല യിലും ഏറ്റവും കുറഞ്ഞ വിജയ ശതമാനം പത്തനം തിട്ട (77.65) ജില്ല യിലുമാണ്.

- pma

വായിക്കുക: , ,

Comments Off on ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

എസ്. എസ്. എൽ. സി. ഫലം പ്രഖ്യാപിച്ചു : വിജയ ശതമാനം 95.98

May 5th, 2017

medical-entrance-kerala-epathram
തിരുവനന്തപുരം : എസ്. എസ്. എൽ. സി. പരീക്ഷാ ഫലം പുറത്തു വന്നു. 4,37,156 പേര്‍ ഉന്നത വിദ്യാ ഭ്യാസ ത്തിന് യോഗ്യത നേടി. 95.98 ശതമാനം വിജയം.

20,967 വിദ്യാർത്ഥികൾ മു‍ഴുവന്‍ വിഷയ ത്തിനും’എ പ്ലസ്’ നേടി. 405 സർ ക്കാർ സ്കൂളുകൾ നൂറു മേനി വിജയം നേടി.

പത്തനം തിട്ട ജില്ല യിലാണ് ഏറ്റവും കൂടുതൽ വിജയ ശതമാനം. ഏറ്റവും പിന്നില്‍ വയനാട് ജില്ല. ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ സ്കൂൾ മലപ്പുറം ടി. കെ. എം. എച്ച്. എസ്. 1174 സ്കൂളു കള്‍ നൂറു ശതമാനം വിജയം കരസ്ഥമാക്കി.

- pma

വായിക്കുക: , , ,

Comments Off on എസ്. എസ്. എൽ. സി. ഫലം പ്രഖ്യാപിച്ചു : വിജയ ശതമാനം 95.98

സൈബര്‍ കുറ്റ കൃത്യങ്ങള്‍ : വിദ്യാര്‍ത്ഥി കള്‍ക്ക് ബോധ വത്കരണം

February 11th, 2017

abudhabi-police-warning-misusing-social-media-ePathram
അബുദാബി : സൈബര്‍ കുറ്റ കൃത്യങ്ങളെ കുറിച്ചുള്ള ബോധ വല്‍കരണം ലക്ഷ്യമിട്ട് വിവിധ വിദ്യാലയ ങ്ങളില്‍ നിന്നുള്ള ഇരു നൂറോളം വിദ്യാര്‍ ത്ഥി കളും അദ്ധ്യാപകരും പങ്കെടുത്ത ബോധ വത്കരണ ക്ലാസ്സ് ആഭ്യന്തര മന്ത്രാലയം സംഘടി പ്പിച്ചു.

ഇന്റര്‍ നെറ്റിന്റെ ആരോഗ്യ കര മായ ഉപ യോഗ ക്രമ ങ്ങളും കുട്ടി കളെ ബാധിക്കുന്ന പ്രശ്‌ന ങ്ങളും വിശദീ കരിച്ചു കൊണ്ടാണ് ക്ലാസ്സുകള്‍ ഒരുക്കിയത്. കൃത്യമായ പരി ശീലന ങ്ങളി ലൂടെയും ബോധ വത്കരണ പ്രവര്‍ ത്തന ങ്ങളി ലൂടെയും നല്ല രീതികള്‍ പിന്തു ടരാന്‍ കുട്ടി കളെ പ്രാപ്തരാക്കുക യാണ് ഇത്തരം ക്ലാസ്സു കളിലൂടെ ലക്ഷ്യം വെക്കുന്നത്.

കമ്മ്യൂണിറ്റി പോലീ സി ന്റെയും വിവിധ സര്‍ ക്കാര്‍ സ്ഥാപന ങ്ങളുടെയും സഹകരണ ത്തോ ടെ വിവിധ മേഖല കളി ലേക്ക് ബോധ വത്ക രണ ക്യാമ്പു കള്‍ വ്യാപി പ്പിക്കും. സ്‌കൂളു കളും കോളേജു കളും കേന്ദ്രീ കരിച്ച് പ്രത്യേക ബോധ വല്‍കരണ ക്ലാസ്സുകളും സംഘടി പ്പിക്കും.

– Abu dhabi Police Security Media

- pma

വായിക്കുക: , , , , , , ,

Comments Off on സൈബര്‍ കുറ്റ കൃത്യങ്ങള്‍ : വിദ്യാര്‍ത്ഥി കള്‍ക്ക് ബോധ വത്കരണം

പാം പുസ്തക പ്പുര ‘വിദ്യാർത്ഥി മുദ്ര’ പുരസ്കാര ങ്ങൾ പ്രഖ്യാപിച്ചു

January 28th, 2017

logo-palm-pusthakappura-palm-books-ePathram
ഷാർജ : പ്രവാസി വിദ്യാർത്ഥി കൾ ക്കായി പാം പുസ്തക പ്പുര സംഘടിപ്പിച്ച മലയാള കഥാ രചനാ മത്സര ത്തിൽ വിജയി കളായ വർക്ക് ‘വിദ്യാർത്ഥി മുദ്ര’ പുരസ്കാര ങ്ങൾ പ്രഖ്യാപിച്ചു.

story-writing-winners-of-palm-books-ePathram

കഥാ രചനാ മല്‍സര വിജയികള്‍ : അഭിന അനസ്, ഐന മരിയ, ഇർഫാൻ നിയാസ്

റാസൽ ഖൈമ ഇന്ത്യൻ പബ്ലിക് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി അഭിന അനസ് ഒന്നാം സ്ഥാനവും ഷാർജ ഗൾഫ് ഏഷ്യൻ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഇർഫാൻ നിയാസ് രണ്ടാം സ്ഥാനവും റാസൽ ഖൈമ ഇന്ത്യൻ പബ്ലിക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ഐന മരിയ തോമസ് മൂന്നാം സ്ഥാനവും നേടി.

ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂളിലെ അനസ് അബ്ദുൽ ജലാൽ, ഗൾഫ് ഇന്ത്യൻ ഹൈ സ്‌കൂളിലെ ജെനിറ്റ സൈന ചാക്കോ, ഇന്ത്യൻ ഇന്റർനാഷണൽ സ്‌കൂളിലെ മൃണാൾ മധു എന്നിവർ ജൂറി യുടെ പ്രത്യേക പരാമർശം നേടി.

ബിജു ജി. നാഥ്‌ ചെയർമാനും സർഗ്ഗ റോയ്, ദീപ ചിറ യിൽ എന്നിവർ അംഗ ങ്ങളു മായ സമിതി യാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. ഫെബ്രുവരി മൂന്നിന് ഗിസൈസ് ഗൾഫ് മോഡൽ സ്‌കൂളിൽ വെച്ച് നടക്കുന്ന പാം വാർഷിക സർഗ്ഗ സംഗമ ത്തിൽ വെച്ച് വിജയി കൾ ക്കുള്ള സ്വർണ്ണ പ്പതക്ക ങ്ങൾ സമ്മാനിക്കും.

- pma

വായിക്കുക: , , , , ,

Comments Off on പാം പുസ്തക പ്പുര ‘വിദ്യാർത്ഥി മുദ്ര’ പുരസ്കാര ങ്ങൾ പ്രഖ്യാപിച്ചു

Page 97 of 98« First...102030...9495969798

« Previous Page« Previous « പാം പുസ്തക പ്പുരയുടെ കഥാ ചർച്ച
Next »Next Page » ഇത്തിസലാത്ത് ഖേദം പ്രകടിപ്പിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha