അബുദാബി : യു. എ. ഇ. കേന്ദ്രമായി പ്രവർത്തിക്കുന്ന കലാ സാംസ്കാരിക കൂട്ടായ്മ അബുദാബി മലയാളി ഫ്രണ്ട്സ് (AMF UAE) സംഘടിപ്പിച്ച ‘ഓണാവേശം-2025’ പരിപാടികളുടെ വൈവിധ്യം കൊണ്ട് ശ്രദ്ധേയമായി.
മുസഫയിലെ e-ദുനിയാവ് പാർട്ടി ഹാളിൽ വെച്ചു നടത്തിയ ഓണാവേശം പരിപാടിയിൽ കൂട്ടായ്മയിലെ അംഗങ്ങളും കുടുംബാംഗങ്ങളും ഒത്തു ചേർന്നു.
പ്രോഗ്രാം കോഡിനേറ്റർ ഷാഫി സി. വി. അദ്ധ്യക്ഷത വഹിച്ചു. നദീർ തിരുവത്ര നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു.
അമീർ കല്ലമ്പലം ഓണാശംസകൾ നേർന്നു. അജൽ ജോയ്, ഷാജുമോൻ പുലാക്കൽ, കൈരളി, അനന്തു കൃഷ്ണൻ, നുഹാസ്, അനീസ് തുടങ്ങിയവർ സംസാരിച്ചു.
ഓണക്കളികൾ, നാടൻ കളികൾ, പാട്ടുകളും ഡാൻസുകളും അടക്കം വിവിധ കലാ പരിപാടികൾ, വിഭവ സമൃദ്ധമായ ഓണ സദ്യ എന്നിവയെല്ലാം ഓണാവേശം പ്രോഗ്രാമിനെ ആസ്വാദ്യകരമാക്കി. യു. എ. ഇ. യുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറ്റി അമ്പതോളം പേർ പങ്കെടുത്തു.