അബുദാബി : ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന മേഖലയിലെ മുൻ നിര സംയോജിത ആരോഗ്യ, വിദ്യാഭ്യാസ നിക്ഷേപ കമ്പനിയായ അമാനത്ത് ഹോൾഡിംഗ്‌സ് പുതിയ ഡയറക്ടർ ബോർഡ് ചെയർമാൻ ആയി ഡോ. ഷംഷീർ വയലിലിനെ നിയമിച്ചു. അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന ആരോഗ്യ-വിദ്യാഭ്യാസ മേഖല കളിൽ തന്ത്ര പരമായ നേതൃത്വം ലക്‌ഷ്യം വെച്ച് കൊണ്ടാണ് അമാനത്ത് ഡയറക്ടർ ബോർഡ് തീരുമാനം.
ഹമദ് അബ്ദുല്ല അൽ ഷംസിക്ക് പകരമാണ് ഡോ. ഷംഷീർ ചെയർമാൻ പദവിയിൽ എത്തുന്നത്. ആഗോള ആരോഗ്യ രംഗത്തും അമാനത്തിലും ഉള്ള അനുഭവ സമ്പത്തും വൈദഗ്ധ്യവും ആയിട്ടാണ് അദ്ദേഹം ചെയർമാൻ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 2.5 ബില്യൺ ദിർഹത്തിന്റെ പെയ്ഡ്-അപ്പ് മൂല ധനമുള്ള അമാനത്തിൻ്റെ ഏറ്റവും വലിയ വ്യക്തി ഗത ഓഹരി ഉടമ കൂടിയാണ് ഡോ. ഷംഷീർ വയലിൽ.
ആരോഗ്യ രംഗത്തെ നേതൃ പാടവത്തിലൂടെ, മേഖലയിലെ ആരോഗ്യ, വിദ്യാഭ്യാസ സേവനങ്ങളുടെ വികാസത്തിൽ ഡോ. ഷംഷീർ നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ആരോഗ്യ സേവന ദാതാക്കളിൽ മുൻ നിരയിലുള്ള ബുർജീൽ ഹോൾഡിംഗ്‌സ് സ്ഥാപകനും ചെയർ മാനുമാണ് കോഴിക്കോട് സ്വദേശിയായ ഡോ. ഷംഷീർ വയലിൽ .
ആരോഗ്യ, വിദ്യാഭ്യാസ രംഗത്ത് മികച്ച നിക്ഷേപ ങ്ങളുള്ള അമാനത്തിൻെറ നേട്ടങ്ങൾ വിപുലീകരി ക്കുവാനും വിപണികളിലെ പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്താനും മുൻഗണന നൽകും എന്ന് ഡോ. ഷംഷീർ പറഞ്ഞു. കമ്പനിയുടെ തന്ത്ര പ്രധാന പ്രവർത്തന ങ്ങൾക്കും ഓഹരി ഉടമ കൾക്ക് കൂടുതൽ മൂല്യം സൃഷ്ടിക്കുന്നതിനും ചെയർമാൻ എന്ന നിലയിൽ അദ്ദേഹം നേതൃത്വം നൽകും.