തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്

October 15th, 2025

oman-ministry-warns-against-fake-job-advertisements-circulating-online-ePathram
മസ്‌കത്ത്‌ : വ്യാജ തൊഴിൽ പരസ്യങ്ങൾക്ക് എതിരെ മുന്നറിയിപ്പുമായി ഒമാൻ തൊഴിൽ മന്ത്രാലയം. വിവിധ ഓൺ ലൈൻ പ്ലാറ്റ്‌ ഫോമുകളിൽ പ്രചരിക്കുന്ന വ്യാജ തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്. തൊഴിൽ തേടുന്നവർ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളെ മാത്രം ആശ്രയിക്കുക. എല്ലാ തൊഴിൽ അവസരങ്ങളും മന്ത്രാലയത്തിന്റെ ഔദ്യോഗിക ഹാൻഡിലുകളിലാണ് പ്രസിദ്ധീകരിക്കുക എന്ന് സോഷ്യൽ മീഡിയ പേജുകളിലൂടെ അറിയിച്ചു.

മന്ത്രാലയങ്ങളുടെ അക്കൗണ്ടുകളില്‍ അല്ലാതെ വരുന്ന തൊഴിൽ പരസ്യങ്ങൾ ഒഴിവാക്കാനും മന്ത്രാലയം പൊതു ജനങ്ങളെ ഓർമ്മിപ്പിച്ചു. തങ്ങളുടെ പേരിൽ തൊഴിൽ ഒഴിവുകൾ പോസ്റ്റ് ചെയ്യാൻ മൂന്നാം കക്ഷി യായി ഏതെങ്കിലും സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർക്ക് ഉത്തരവാദിത്വം നൽകിയിട്ടില്ല എന്നും മന്ത്രാലയം അറിയിച്ചു.

- pma

വായിക്കുക: , , , , ,

Comments Off on തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്

തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് : ഇനി മുതല്‍ രണ്ടു വർഷത്തേക്കു മാത്രം

February 12th, 2025

involuntary-loss-of-employment-iloe-mohre-uae-ePathram
ദുബായ് : തൊഴിൽ നഷ്ട ഇൻഷ്വറൻസ് പദ്ധതി അഥവാ ഇന്‍വോളണ്ടറി ലോസ് ഓഫ് എംപ്ലോയ്മെന്റ് (ILOE) ഇനി മുതല്‍ രണ്ടു വര്‍ഷത്തേക്ക് മാത്രമേ പുതുക്കാന്‍ കഴിയൂ എന്ന് അധികൃതര്‍. പൊതു മേഖലയിലേയും സ്വകാര്യ മേഖലകളിലെ എല്ലാ പ്രവാസി ജീവനക്കാരും സ്വദേശി ജീവനക്കാരും തൊഴിലില്ലായ്മ ഇന്‍ഷ്വറന്‍സ് നിർബ്ബന്ധമായും രജിസ്റ്റർ ചെയ്യുകയും നിശ്ചിത സമയങ്ങളിൽ പുതുക്കുകയും വേണം.

ഐ. എല്‍. ഒ. ഇ. വെബ് സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും ഇൻഷ്വറൻസ് പുതുക്കാം. എമിറേറ്റ്സ് ഐ. ഡി. നമ്പറും മൊബൈല്‍ ഫോൺ നമ്പറും നല്‍കിയാല്‍ സ്ഥിരീകരണത്തിനായി മൊബൈലിൽ ഒ. ടി. പി. ലഭിക്കും. ഇതു നല്‍കി ലോഗിന്‍ ചെയ്തു വ്യക്തിഗത വിവരങ്ങൾ നൽകി പണം അടക്കാം.

നിലവിൽ അല്‍ അന്‍സാരി എക്സ് ചേഞ്ച് ശാഖകൾ, തവ്ജീഹ്, തസ്ജീല്‍ അടക്കമുള്ള ഐ. എല്‍. ഒ. ഇ. സേവന കേന്ദ്രങ്ങളിലൂടെയും ഇൻഷ്വറൻസ് പുതുക്കാം.

- pma

വായിക്കുക: , , , , , , , , ,

Comments Off on തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് : ഇനി മുതല്‍ രണ്ടു വർഷത്തേക്കു മാത്രം

പുതുവത്സര പിറവിയിൽ പൊതു അവധി

December 22nd, 2024

new-year-celebration-at-dubai-burj-khalifa-ePathram
അബുദാബി : പുതു വർഷ പിറവി ദിനമായ 2025 ജനുവരി 1 ബുധനാഴ്ച യു. എ. ഇ. യിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പൊതു അവധി ആയിരിക്കും എന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സ്. വരുന്ന വര്‍ഷത്തില്‍ രാജ്യത്തെ ആദ്യത്തെ പൊതു അവധിയായിരിക്കും ഇത്.

രാജ്യത്തെ സ്വകാര്യ മേഖലക്കും പുതു വത്സര പിറവി ദിനം വേതനത്തോട് കൂടിയ അവധി ആയിരിക്കും എന്ന് മനുഷ്യ വിഭവ സ്വദേശി വത്കരണ മന്ത്രാലയം (MoHRE) അറിയിച്ചു.

- pma

വായിക്കുക: , , , , , , , ,

Comments Off on പുതുവത്സര പിറവിയിൽ പൊതു അവധി

ഇന്ത്യന്‍ എംബസ്സിയിൽ ഓപ്പൺ ഹൗസ് ഡിസംബര്‍ ആറിന്

November 26th, 2024

abudhabi-indian-embassy-logo-ePathram
അബുദാബി : ഇന്ത്യന്‍ എംബസ്സി ഒരുക്കുന്ന ‘ഓപ്പൺ ഹൗസ്’ ഡിസംബര്‍ ആറ് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണി മുതൽ നാല് വരെ അബുദാബിയിലെ യു. എ. ഇ. ഇന്ത്യൻ എംബസ്സി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.

ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസ്സി ഉദ്യോഗസ്ഥരുമായി നേരിട്ട് സംവദിക്കുവാനും തൊഴില്‍ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ അവതരിപ്പിക്കുവാനും പരിഹാരം തേടാനും ഈ അവസരം ഉപയോഗിക്കാം.

മാത്രമല്ല കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളും വിദ്യാഭ്യാസം, വെല്‍ഫെയര്‍ വിഷയ ങ്ങളും എംബസ്സി ഉദ്യോഗസ്ഥരെ നേരില്‍ കണ്ട് അവതരിപ്പിക്കാം.

- pma

വായിക്കുക: , , , , , , , ,

Comments Off on ഇന്ത്യന്‍ എംബസ്സിയിൽ ഓപ്പൺ ഹൗസ് ഡിസംബര്‍ ആറിന്

തൊഴിൽ നഷ്ട ഇൻഷ്വറൻസില്‍ അംഗത്വം എടുക്കാത്തവര്‍ക്ക് 400 ദി​ർഹം​ പിഴ

September 20th, 2023

involuntary-loss-of-employment-iloe-mohre-uae-ePathram
ദുബായ് : യു. എ. ഇ. യിലെ പൊതു മേഖലയിലേയും സ്വകാര്യ മേഖലയിലേയും തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുമ്പോള്‍ പുതിയ ജോലി ലഭിക്കും വരെ മാന്യമായ ജീവിത സാഹചര്യം ഒരുക്കുവാന്‍ വേണ്ടി രൂപീകരിച്ച ‘തൊഴിൽ നഷ്ട ഇൻഷ്വറൻസ്’ പദ്ധതിയില്‍ ചേരുവാനുള്ള സമയ പരിധി 2023 ഒക്ടോബർ ഒന്നിനു തീരും എന്നും കാലാവധി കഴിഞ്ഞാല്‍ തൊഴിലാളികള്‍ക്ക് 400 ദിർഹം വീതം പിഴ ചുമത്തും എന്നും യു. എ. ഇ. മാനവ വിഭവ ശേഷി മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.

സര്‍ക്കാര്‍ – സ്വകാര്യ മേഖലകളില്‍ 2023 ജനുവരി 1 മുതല്‍ ജോലി ചെയ്യുന്ന സ്വദേശികളും വിദേശികളും ആയിട്ടുള്ള എല്ലാ ജീവനക്കാരും ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യണം.

18 വയസ്സിന് താഴെയുള്ള പ്രായപൂര്‍ത്തി ആകാത്തവര്‍, ഡൊമസ്റ്റിക് വര്‍ക്കേഴ്സ് (ഹൗസ് ഡ്രൈവര്‍, ഹൗസ് മെയിഡ് തുടങ്ങിയ വീട്ടു ജോലിക്കാര്‍), നിക്ഷേപകര്‍, താല്‍ക്കാലിക കരാര്‍ തൊഴിലാളികള്‍, പെന്‍ഷന് അര്‍ഹതയുള്ളവരും പുതിയ ജോലിയില്‍ ചേര്‍ന്ന വരുമായ വിരമിച്ചവര്‍ എന്നിവരെ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 16,000 ദിര്‍ഹത്തില്‍ താഴെ അടിസ്ഥാന ശമ്പളം ഉള്ള ജീവനക്കാര്‍ (Category A) പ്രതിമാസം 5 ദിര്‍ഹം വീതവും കൂടുതൽ ശമ്പളം ഉള്ളവർ (Category B) പ്രതിമാസം 10 ദിർഹവും പ്രീമിയം അടക്കണം. ഒന്ന്, മൂന്ന്, ആറ്, ഒമ്പത് മാസങ്ങളിലോ 12 മാസത്തിന് ഒന്നിച്ചോ പ്രീമിയം അടക്കാം. നിശ്ചിത തീയ്യതി കഴിഞ്ഞ് മൂന്നു മാസം പിന്നിട്ടിട്ടും പ്രീമിയം അടക്കാത്തവരുടെ പോളിസി റദ്ദ് ചെയ്യും. MoHRe  YouTube

- pma

വായിക്കുക: , , , , , , , , ,

Comments Off on തൊഴിൽ നഷ്ട ഇൻഷ്വറൻസില്‍ അംഗത്വം എടുക്കാത്തവര്‍ക്ക് 400 ദി​ർഹം​ പിഴ

Page 1 of 512345

« Previous « ടൂറിസം മേഖലക്ക് കുതിപ്പേകി ചാവക്കാട് ബീച്ച് : തൃശൂര്‍ ജില്ലയിലെ ആദ്യ ഫ്ലോ‌ട്ടിംഗ് ബ്രിഡ്ജ് ഒരുങ്ങി
Next Page » വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha