അബുദാബി : യു. എ. ഇ. യില്‍ സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞാല്‍ വീണ്ടും വിസ പുതുക്കുവാന്‍ രാജ്യം വിടണം എന്ന നിയമം നിലവില്‍ വന്നു. അബുദാബി, ഷാര്‍ജ എമിറേറ്റുകളിലെ ട്രാവല്‍ ഏജന്‍റുമാര്‍ക്ക് ഈ നിയമ ഭേദ ഗതി യുടെ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.
ഇതോടെ വിസിറ്റ് വിസ പുതുക്കുവാന്‍, അല്ലെങ്കില്‍ മറ്റൊരു സ്പോണ്‍സറുടെ കീഴിലേക്ക് മാറണം എങ്കിലും രാജ്യം വിട്ട് പുറത്തു പോയി എക്സ്റ്റിറ്റ് സ്റ്റാമ്പ് ചെയ്യേണ്ടി വരും എന്നു ഏജന്‍സികള്‍ അറിയിച്ചു.
നിലവില്‍ രാജ്യത്ത് വിസയില്‍ ഉള്ളവര്‍ക്ക് രാജ്യത്തിനുള്ളില്‍ വച്ചു തന്നെ വിസ മാറാം (ചേഞ്ച് സ്റ്റാറ്റസ്) എന്ന നിയമമാണ് ഒഴിവാക്കി യിരിക്കുന്നത്. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് രാജ്യം വിടാതെ തന്നെ വിസ മാറുന്നതിനായി അനുവാദം നല്‍കിയിരുന്നു. ആ നിയമമാണ് ഇപ്പോള്‍ മാറ്റിയത്.
സന്ദര്‍ശക വിസ കാലാവധി കഴിഞ്ഞാല്‍ വിമാന മാര്‍ഗ്ഗം അല്ലെങ്കില്‍ റോഡു മാര്‍ഗ്ഗം രാജ്യത്തിന് പുറത്തു പോയി എക്‌സിറ്റ് അടിച്ച് പുതിയ വിസയില്‍ തിരികെ വരണം എന്നതാണ് ഇതിന്‍റെ രീതി.