വീണ്ടും സമര ഭൂമികയായി ഡൽഹി

October 12th, 2026

cockroach-janta-party-c-j-p-s-protest-over-neet-ug-2026-exam-paper-leak-ePathram
ന്യൂഡല്‍ഹി : മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി യില്‍ പ്രക്ഷോഭം തുടരുന്നു. സി. ജെ. പി. യുടെ നേതൃത്വത്തിൽ തുടക്കം കുറിച്ച സമര പരിപാടി കളിൽ ഇടതു വിദ്യാര്‍ത്ഥി-യുവജന സംഘടനകളുടെ പിന്തുണയും ഉണ്ട്.

കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച നടക്കുന്ന ഇന്ത്യാ സഖ്യത്തിന്റെ സുപ്രിം കോടതി മാര്‍ച്ച് സി. ജെ. പി. യുടെ പ്രക്ഷോഭത്തിനുള്ള പിന്തുണ കൂടിയാണ്.

വോട്ട് മോഷണത്തിന് അറുതി വരുത്തുക, എസ്‌. ഐ. ആർ. നിർത്തി വെക്കുക, മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കുക എന്നീ പ്രധാന ആവശ്യങ്ങൾ ഉൾപ്പെട്ട നിവേദനം ചീഫ് ജസ്റ്റിസിന് സമർപ്പിക്കും.

എന്നാൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഇന്ത്യാ സഖ്യത്തിന്റെ നേതാക്കൾക്ക് കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ചു. നിലവിലെ സാഹചര്യങ്ങളിൽ കൂടിക്കാഴ്ച നടത്തുന്നതും വിഷയം ചർച്ച ചെയ്യുന്നതും അനുചിതം എന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി എന്നാണു റിപ്പോർട്ട്.

- pma

വായിക്കുക: , , , , , ,

Comments Off on വീണ്ടും സമര ഭൂമികയായി ഡൽഹി

സാമ്പത്തിക ഇടപാട് : പിണറായി വിജയന്‍ ഒന്നാം പ്രതിയായി വിജിലന്‍സ് എഫ്. ഐ. ആര്‍.

October 12th, 2026

pinarayi-vijayan-epathram
തിരുവനന്തപുരം: സി. എം. ആര്‍. എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പ്രതിപക്ഷ നേതാവും മുൻ മുഖ്യ മന്ത്രിയുമായ പിണറായി വിജയന്‍ ഒന്നാം പ്രതി യായി രണ്ടു കേസുകൾ സംസ്ഥാന വിജിലന്‍സ് എഫ്. ഐ. ആര്‍. രജിസ്റ്റര്‍ ചെയ്തു. പിണറായിയുടെ മകൾ ടി. വീണ രണ്ട് കേസുകളിലും പ്രതിയാണ്. മാസപ്പടി കേസിൽ പിണറായി വിജയനും കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മരുമകൻ മുഹമ്മദ് റിയാസുമാണ് ഒന്നാം പ്രതി.

അഴിമതി നിരോധന നിയമ പ്രകാരമാണ് ആദ്യകേസ്. രണ്ടാമത്തേത് കുഴൽപ്പണ കേസാണ്. ഇ. ഡി.യുടെ റിപ്പോർട്ടിന്മേൽ വിജിലൻസ് കേസ് എടുക്കണം എന്നുള്ള ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടികൾ. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ഉടന്‍ രൂപീകരിക്കും എന്നാണു റിപ്പോർട്ട്.

- pma

വായിക്കുക: , , , , , ,

Comments Off on സാമ്പത്തിക ഇടപാട് : പിണറായി വിജയന്‍ ഒന്നാം പ്രതിയായി വിജിലന്‍സ് എഫ്. ഐ. ആര്‍.

അനധികൃത സ്വത്ത് സമ്പാദനം : ടോമിന്‍ ജെ. തച്ചങ്കരിക്കു നാല് വർഷം തടവു ശിക്ഷ

September 17th, 2026

tomin-thachenkary-epathram
ഔദ്യോഗിക പദവിയിൽ ഇരിക്കവേ വരവിൽ ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന കേസിൽ മുൻ ഡി. ജി. പി. ടോമിൻ ജെ. തച്ചങ്കരിക്ക് ശിക്ഷ വിധിച്ച് കോട്ടയം വിജിലൻസ് കോടതി. നാല് വര്‍ഷം തടവ് ശിക്ഷയും 30 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്.

സർവ്വീസിൽ ഉള്ളപ്പോൾ വരുമാനത്തിന് നിരക്കാത്ത വിധം വീടുകള്‍, ഫ്ളാറ്റുകള്‍, വസ്തു വകകള്‍ തുടങ്ങിയവ സമ്പാദിച്ചു എന്ന് കാണിച്ച് ബോബി കുരുവിള നല്‍കിയ പരാതിയിലാണ് അന്വേഷണം നടത്തിയത്.

കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ തച്ചങ്കരി സംസ്ഥാന പോലീസ് ഉപമേധാവി ആയിരുന്നു. ഡി. ഐ. ജി. യായി സ്ഥാനക്കയറ്റം കിട്ടിയ ശേഷം ഡി. വൈ. എസ്. പി. യുടെ നേതൃത്വ ത്തിൽ ആയിരുന്നു അന്വേഷണം.

സ്വത്തു വകകള്‍ കുടുംബ വിഹിതമായും ഇഷ്ട ദാനമായും ലഭിച്ചതാണ് എന്നും കേസ് ഒഴിവാക്കണം എന്നും ആവശ്യപ്പെട്ട് ടോമിന്‍ ജെ. തച്ചങ്കരി നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍, കുറ്റപത്രം നില നില്‍ക്കും എന്ന് കണ്ടെത്തി കോടതി തള്ളിയിരുന്നു.

സംസ്ഥാന പൊലീസിലെ ഉന്നത പദവി വഹിച്ച ആളാണ് ടോമിന്‍ തച്ചങ്കരി. അതു കൊണ്ട് തന്നെ ശിക്ഷ ഇളവ് അര്‍ഹിക്കുന്നില്ല എന്നും കോടതി പറഞ്ഞു. തച്ചങ്കരിയെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും.

- pma

വായിക്കുക: , , , , , , , ,

Comments Off on അനധികൃത സ്വത്ത് സമ്പാദനം : ടോമിന്‍ ജെ. തച്ചങ്കരിക്കു നാല് വർഷം തടവു ശിക്ഷ

പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് : നിയമം കർശ്ശനമായി നടപ്പാക്കണം എന്ന് സുപ്രീം കോടതി

September 15th, 2026

supreme-court-declines-challenge-section-8-of-3-ePathram
ന്യൂഡൽഹി: വാഹനങ്ങളുടെ പിന്നിലെ സീറ്റുകളിൽ ഇരിക്കുന്ന യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കണം എന്നുള്ള മോട്ടോർ വാഹന നിയമം കർശ്ശനമായി നടപ്പാക്കണം എന്ന് സുപ്രീം കോടതി. മലയാളിയായ ഡോക്ടർ ജ്യോതി ദേവ് കേശവ ദേവിന്റെ പൊതു താത്പര്യ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. ഇതുസംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രീം കോടതി സർക്കാരുകളോട് ആവശ്യപ്പെട്ടു.

സീറ്റ് ബെൽറ്റ് ധരിക്കൽ ജീവൻ രക്ഷാ സംവിധാനം തന്നെയാണ്. അല്ലാതെ പേരിന് ചെയ്യേണ്ട വെറും നടപടി ക്രമമല്ല. നിയമം നടപ്പാക്കേണ്ടവർക്ക് കണ്ണടച്ചിരിക്കാനാവില്ല. അത് കർശ്ശനമായി തന്നെ പാലിക്കണം എന്നും ഹർജി പരിഗണിച്ച്‌ കൊണ്ട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസു മാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

സീറ്റ് ബെൽറ്റ് നിയമം നടപ്പാക്കിയ റിപ്പോർട്ട്, സീറ്റ് ബെൽറ്റ് ധരിക്കുന്നതിന്റെ ബോധ വത്കരണ പരിപാടികൾ, നിയമ ലംഘകർക്ക് പിഴ ചുമത്തി യതിന്റെ രേഖകൾ എന്നിവയെല്ലാം ഉൾപ്പെടുത്തി സത്യ വാങ്മൂലം സമർപ്പിക്കുവാനാണ് സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശ സർക്കാരുകളോടും സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

സീറ്റ് ബെൽറ്റ് നിയമം 2005 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട് എങ്കിലും പിൻ സീറ്റിൽ യാത്ര ചെയ്യുന്നവർ സീറ്റ് ബെൽറ്റ് ഇടുക എന്നത് വളരെ കുറച്ച് പേര് മാത്രമേ ചെയ്യുന്നുള്ളൂ. 2024-ൽ ഉണ്ടായ 80 ശതമാനം വാഹന അപകട മരണങ്ങളിലും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. പിൻ സീറ്റിൽ യാത്ര ചെയ്യുന്നവർ സീറ്റ് ബെൽറ്റു ധരിക്കൽ കേവലം അഞ്ചു ശതമാനം മാത്രമാണ് എന്നും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി.

- pma

വായിക്കുക: , , , , , , , , , , ,

Comments Off on പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് : നിയമം കർശ്ശനമായി നടപ്പാക്കണം എന്ന് സുപ്രീം കോടതി

പുതിയ ഡാം നിർമ്മിക്കാം : മുഴുവൻ വെള്ളവും തമിഴ്നാടിന്

August 20th, 2026

sudden-release-of-water-from-mullaperiyar-dam-chief-cause-of-kerala-floods-2018-ePathram

ചെന്നൈ : മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കാൻ മുഴുവൻ ചെലവും കേരളം വഹിക്കാൻ തയ്യാർ എന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. പുതിയ ഡാമിൽ നിന്നുള്ള വെള്ളം മുഴുവനായും തമിഴ് നാടിനു തന്നെ നല്‍കാം എന്നും അദ്ദേഹം അറിയിച്ചു. ചെന്നൈ യിൽ നടന്ന മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിലാണ് ഇക്കാര്യം കേരളം അറിയിച്ചത്.

‘തമിഴ് നാടിനു വെള്ളം, കേരളത്തിന് സുരക്ഷ’ എന്ന കേരളത്തിന്റെ പ്രധാന മുദ്രാവാക്യത്തിൽ ഊന്നി യാണ് ഈ നിർദ്ദേശങ്ങൾ മുന്നോട്ടു വെച്ചത്. പുതിയ ഡാം എവിടെ നിർമ്മിക്കണം എന്ന് തീരുമാനിക്കുവാൻ ഉള്ള പൂർണ്ണ അധികാരം തമിഴ് നാടിനു വിട്ടു നൽകാം എന്നും മുഖ്യമന്ത്രി വി. ഡി. സതീശൻ അറിയിച്ചു.

എന്നാൽ ഡാമിന്റെ ജലനിരപ്പ് 152 അടിയാക്കി ഉയർത്തണം എന്നുള്ളതാണു തമിഴ് നാട്ടിന്റെ പ്രധാന ആവശ്യം. ജല നിരപ്പ് 152 അടിയാക്കിയാൽ മാത്രമേ തമിഴ് നാട്ടിലെ കാർഷിക ആവശ്യങ്ങൾക്ക് അത് പ്രയോജനപ്പെടുകയുള്ളൂ എന്നും മുഖ്യമന്ത്രി വിജയ് യോഗത്തിൽ അറിയിച്ചു.

മുല്ലപ്പെരിയാർ വിഷയത്തിൽ തങ്ങളുടെ മുൻ നില പാടിൽ ഉറച്ചു നിൽക്കുകയാണ് എന്ന് തമിഴ് നാട് മന്ത്രി സി. ടി. നിർമൽ കുമാർ‍ പറഞ്ഞു. പുതിയ അണക്കെട്ടു നിർമ്മിക്കാം എന്നുള്ള കാര്യം കേരളം എപ്പോഴും പറയുന്നതാണ്. അണക്കെട്ടിന് പ്രശ്നമില്ല എന്ന് ഉന്നാതാധികാര സമിതി മുൻപേ അറിയിച്ചതാണ് എന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചു ചേർത്ത ഈ യോഗത്തിൽ സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലി ക്കുട്ടിയും പങ്കെടുത്തു.

- pma

വായിക്കുക: , , , , , , , , ,

Comments Off on പുതിയ ഡാം നിർമ്മിക്കാം : മുഴുവൻ വെള്ളവും തമിഴ്നാടിന്

Page 1 of 11812345...102030...Last »

« Previous « ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
Next Page » സിം കാർഡുകളുടെ എണ്ണത്തിൽ കർശ്ശന നിയന്ത്രണം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha