
ചെന്നൈ : ഭാര്യ- ഭർത്താക്കന്മാർക്ക് ഇടയിലെ വിവാഹേതര ബന്ധത്തിന്റെ പേരിൽ വിവാഹ മോചനം അനുവദിക്കുവാൻ ദമ്പതിമാരിൽ ഒരാൾ അവിഹിത ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്നതിന് സാഹചര്യ തെളിവുകൾ മതി എന്ന് മദ്രാസ് ഹൈക്കോടതി.
വിവാഹേതര ലൈംഗിക ബന്ധങ്ങൾ എല്ലാം തന്നെ അതീവ രഹസ്യമാണ് എന്നതു കൊണ്ട് അതിന് നേരിട്ടുള്ള തെളിവ് ഹാജരാക്കുവാൻ ബുദ്ധിമുട്ട് തന്നെയായിരിക്കും എന്നും ജസ്റ്റിസ് സി. വി. കാർത്തി കേയനും ജസ്റ്റിസ് കെ. രാജശേഖറും അടങ്ങുന്ന ബെഞ്ച് അഭിപ്രായപ്പെട്ടു.
ഭാര്യക്ക് മറ്റൊരാളുമായി അവിഹിത ബന്ധം ഉണ്ട് എന്ന് കാണിച്ച് ഭർത്താവ് നൽകിയ വിവാഹ മോചന ഹർജി അനുവദിച്ചു കൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം.
അവിഹിത ബന്ധത്തിന് തെളിവില്ല എന്നു പറഞ്ഞ് കുടുംബ കോടതി ഈ കേസ് നേരത്തേ തള്ളിയിരുന്നു. അതിനെതിരേ ഭർത്താവ് നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ അനുകൂല വിധി.
ജോലി ആവശ്യാർത്ഥം പലപ്പോഴും ഭർത്താവിന് വീട്ടിൽ നിന്ന് മാറി നിൽക്കേണ്ടി വരാറുണ്ട്. ഈ സമയത്ത് ഭാര്യ മറ്റൊരാളുമായി അടുപ്പത്തിൽ ആയി എന്നാണു പരാതി. പലയിടത്തു വെച്ചും ഭാര്യയെയും ആൺ സുഹൃത്തിനെയും പലരും കണ്ടതിന് ഭർത്താവ് തെളിവ് ഹാജരാക്കിയിരുന്നു.
തന്റെ ഭർത്താവിന് ഹർജിയിൽപ്പറയുന്ന സ്ത്രീ യുമായി അവിഹിത ബന്ധമുണ്ട് എന്ന് കാണിച്ച് ആൺ സുഹൃത്തിന്റെ ഭാര്യ പോലീസിൽ പരാതി നൽകിയതിന്റെ രേഖയും ഹാജരാക്കി. എന്നാൽ, ഹർജിക്കാരന്റെ ഭാര്യയും മറ്റൊരാളും തമ്മിൽ ലൈംഗിക ബന്ധം ഉണ്ട് എന്നതിന് ഈ തെളിവു മാത്രം പോരാ എന്നായിരുന്നു കുടുംബ കോടതിയുടെ അഭിപ്രായം.
രഹസ്യ ബന്ധങ്ങൾക്ക് തെളിവ് ഹാജരാക്കുന്നത് തീർത്തും ദുഷ്കരം ആണെന്നത് കൊണ്ട് സാഹചര്യ തെളിവുകളെ ആശ്രയിക്കേണ്ടി വരും. ഇവിടെ, ഭർത്താവ് ഹാജരാക്കിയ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ വിവാഹ മോചനം അനുവദിക്കാം എന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. HC-Verdict
- വനിതാ സംവരണ നിയമം പ്രാബല്യത്തിൽ
- പരസ്പര സമ്മതത്തോടെ വിവാഹ മോചനം
- വിവാഹ മോചനത്തിന് കുടുംബ കോടതിയെ സമീപിക്കണം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കോടതി, തമിഴ്‌നാട്, നിയമം, മനുഷ്യാവകാശം, വിവാദം, സ്ത്രീ, സ്ത്രീ വിമോചനം




























