ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രി വാളിനെ ഇ. ഡി. അറസ്റ്റ് ചെയ്തു. മദ്യനയ അഴിമതി കേസില്‍ കെജ്രിവാളിൻ്റെ അറസ്റ്റ് തടയാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചതിന് പിന്നാലെ ചോദ്യം ചെയ്യാന്‍ ഇ. ഡി. അദ്ദേഹത്തിൻ്റെ വസതിയിൽ എത്തി.
രണ്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത് എന്നാണു റിപ്പോർട്ട്. ചോദ്യം ചെയ്യലിനോട് അരവിന്ദ് കെജ്രിവാള്‍ സഹകരിച്ചില്ല അതിനാലാണ് കസ്റ്റഡിയിൽ എടുത്തത് എന്നും ഇ. ഡി. അറിയിച്ചു.
മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് 9 തവണ സമന്‍സ് അയച്ചിട്ടും കെജ്രിവാള്‍ ഇ. ഡി.ക്ക് മുന്നില്‍ ഹാജരായിരുന്നില്ല. ഡല്‍ഹി ജല ബോര്‍ഡുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിലും ഇ. ഡി. അയച്ച സമന്‍സ് കെജ്രിവാള്‍ തള്ളിയിരുന്നു. ഇതേ തുടർന്നാണ് ഒരു ഡസനോളം ഉദ്യോഗസ്ഥർ അടങ്ങുന്ന ഇ. ഡി. സംഘം കെജ്രിവാളിൻ്റെ വീട്ടിലെത്തിയത്.