ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു

May 2nd, 2023

e-cigarettes-banned-in-australia-ePathram
കൗമാര പ്രായക്കാര്‍ക്ക് ഇടയില്‍ ഇലക്ട്രോണിക് സിഗരറ്റുകളുടെ ഉപയോഗം വര്‍ദ്ധിച്ചു വരുന്നു എന്നു കണ്ടെത്തിയതിന്‍റെ പശ്ചാത്തലത്തില്‍ ഓസ്‌ട്രേലിയ യിലും ഇ-സിഗരറ്റ് ഉപയോഗം നിയന്ത്രിക്കുവാന്‍ ഒരുങ്ങുന്നു. ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന ഡിസ്‌പോസിബിള്‍ വേപ്പുകള്‍ നിരോധിക്കും. ഇതിന്‍റെ മുന്നോടിയായി അവയുടെ ഇറക്കുമതി രാജ്യത്ത് നിര്‍ത്തലാക്കും.

പ്രൈമറി സ്‌കൂളുകളിലും ഹൈസ്‌കൂളുകളിലും ഇ- സിഗരറ്റ് വ്യാപകമാണ് എന്നു ഓസ്‌ട്രേലിയന്‍ ആരോഗ്യ മന്ത്രി മാര്‍ക്ക് ബട്ട്‌ലറിനെ ഉദ്ധരിച്ച് ദ് ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്തു.

ഓസ്‌ട്രേലിയയില്‍ നിയമപരമായി കുറിപ്പടി ഇല്ലാതെ നിക്കോട്ടിന്‍, ഇ-സിഗരറ്റുകള്‍ വാങ്ങുന്നത് നിയമ വിരുദ്ധമാണ്. പുകയില മുക്തം എങ്കിലും നിരവധി രാസ വസ്തുക്കള്‍ അടങ്ങിയതാണ് ഇ-സിഗരറ്റു വേപ്പുകള്‍. ഇത് മറ്റ് ആരോഗ്യ പ്രശ്‍നങ്ങൾക്കും മാരക രോഗങ്ങള്‍ക്കും കാരണമാകും എന്നും അധികൃതര്‍ വിലയിരുത്തുന്നു. Twitter

- pma

വായിക്കുക: , , , , ,

Comments Off on ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു

ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു

March 4th, 2022

australian-cricket-legend-shane-warne-ePathram
ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ (52) അന്തരിച്ചു. ഹൃദയാഘാതമാണ് എന്നാണ് റിപ്പോര്‍ട്ട്.
തായ്‌ലൻഡിലെ വില്ലയില്‍ അദ്ദേഹത്തെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.

ടെസ്റ്റ് ക്രിക്കറ്റിൽ 1992 -ൽ അരങ്ങേറ്റം കുറിച്ചു.1999-ല്‍ ലോക കപ്പ് നേടിയ ഓസ്‌ട്രേലിയന്‍ ടീം അംഗമായ വോണ്‍ 5 തവണ ആഷസ് കിരീടവും സ്വന്തമാക്കി യിട്ടുണ്ട്. ടെസ്റ്റ് വിക്കറ്റ് നേടിയവരില്‍ ലോകത്തെ രണ്ടാം സ്ഥാനം ഷെയ്ൻ വോൺ നിലനിര്‍ത്തി.

- pma

വായിക്കുക: ,

Comments Off on ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു

കൊവിഡ് വാക്‌സിന്‍ നിര്‍മ്മിച്ച് ജനങ്ങള്‍ക്കു സൗജന്യമായി നല്‍കും : ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

August 19th, 2020
australia-flag-ePathram
സിഡ്‌നി : രാജ്യത്ത് സ്വന്തമായി കൊവിഡ് വാക്സിന്‍ നിര്‍മ്മിച്ച് ഓസ്‌ട്രേലിയന്‍ ജനതക്ക് സൗജന്യമായി നല്‍കും എന്നു പ്രധാന മന്ത്രി സ്‌കോട്ട് മോറിസണ്‍. ഇതിനു വേണ്ടി അസ്ട്രാ സെനക ഫാർമസ്യൂട്ടിക്കൽ കമ്പനി യുമായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ കരാര്‍ ഒപ്പു വെച്ചു. ഓക്സ് ഫോഡ് യൂണിവേഴ്സിറ്റി യുമായി ചേര്‍ന്ന് കൊവിഡ് വാക്സിന്‍ നിര്‍മ്മിക്കുന്ന മരുന്നു കമ്പനി യാണ് അസ്ട്രാ സെനക ഫാർമ സ്യൂട്ടിക്കൽസ്.

അന്താരാഷ്ട്ര തലത്തില്‍, മൂന്നാംഘട്ട പരീക്ഷണ ത്തില്‍ എത്തി നില്‍ക്കുന്ന അഞ്ചു വാക്‌സിനു കളില്‍ ഒന്നാണ് ഓക്സ് ഫോഡ് വാക്‌സിന്‍. ഇതു വിജയകരം ആയി തീര്‍ന്നാല്‍, വാക്‌സിന്‍ സ്വന്ത മായി നിര്‍മ്മിച്ച് 25 ദല ശക്ഷം വരുന്ന ഓസ്‌ട്രേലി യന്‍ ജനതക്ക് സൗജന്യമായി നല്‍കും എന്നാണ് പ്രധാന മന്ത്രി സ്‌കോട്ട് മോറിസണ്‍ അറിയിച്ചത്.

* Image Credit : WiKiPedia

- pma

വായിക്കുക: , , , ,

Comments Off on കൊവിഡ് വാക്‌സിന്‍ നിര്‍മ്മിച്ച് ജനങ്ങള്‍ക്കു സൗജന്യമായി നല്‍കും : ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

ബാല പീഡനം മറച്ചു വെച്ചു : ആര്‍ച്ച് ബിഷപ്പി ന് തടവു ശിക്ഷ

July 4th, 2018

child-prostitution-epathram
ഓസ്‌ട്രേലിയ : പ്രായ പൂര്‍ത്തി യാകാത്ത കുട്ടി കളെ ലൈംഗിക പീഡന ത്തിന് ഇര യാക്കിയ സംഭവം മറച്ചു വെച്ചതിന് ഓസ്‌ട്രേലിയ യിലെ അഡ ലൈഡ് ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് വില്‍സ ണിന് ഒരു വർഷ ത്തെ തടവി ശിക്ഷ വിധിച്ചു.

1970 ല്‍ ഹണ്ടര്‍ വാലിയില്‍ വികാരി യായി രുന്ന ജെയിംസ് ഫ്‌ളെച്ചര്‍ ആള്‍ത്താര ബാല ന്മാരെ ലൈംഗിക പീഡന ത്തിന് ഇര യാക്കിയ സംഭ വം മറച്ചു വെച്ചു എന്ന താണ് ബിഷ പ്പിനെതിരായ കുറ്റം. സംഭവം നടന്നത് അറിഞ്ഞിട്ടും ബിഷപ്പ് പോലീസിൽ അറിയിച്ചില്ല എന്ന് കോടതി കണ്ടെത്തി.

ആറു മാസം ജയില്‍ വാസം കഴി ഞ്ഞ തിന് ശേഷം മാത്രമെ ബിഷപ്പിന് പരോള്‍ അനു വദി ക്കാവൂ എന്നും കോടതി വിധിച്ചി ട്ടുണ്ട്.

കുട്ടികളെ പീഡിപ്പിച്ച വൈദികന്‍ ജെയിംസ് ഫ്‌ളെച്ചര്‍ 2004 ല്‍ അറസ്റ്റിലാവുകയും പക്ഷാ ഘാത ത്തെ തുടര്‍ ന്ന് 2006 ല്‍ ജയിലി ല്‍ വെച്ച് മരി ക്കുകയും ചെയ്തു.

- pma

വായിക്കുക: , , , , , ,

Comments Off on ബാല പീഡനം മറച്ചു വെച്ചു : ആര്‍ച്ച് ബിഷപ്പി ന് തടവു ശിക്ഷ


« ബ്രസീലും ബെല്‍ജിയവും ക്വാര്‍ട്ടറില്‍
ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥി കള്‍ക്ക് അധിക സീറ്റ് അനുവദിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha