സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി

December 17th, 2024

children-under-sixteen-years-not-allowed-to-visit-social-media-in-australia-ePathram
പതിനാറ് വയസ്സിനു താഴെയുള്ള കുട്ടികൾ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കി ഓസ്ട്രേലിയ. ടിക് ടോക്, ഫെയ്സ്ബുക്ക്, സ്നാപ്ചാറ്റ്, റെഡ്ഡിറ്റ്, എക്‌സ്, ഇന്‍സ്റ്റഗ്രാം എന്നിവയടക്കമുള്ള സാമൂഹിക മാധ്യമ ങ്ങള്‍ ഉപയോഗിക്കുന്നതിനാണ് വിലക്ക്. നിയമം ലംഘിച്ചാല്‍ അഞ്ചു കോടി ഓസ്ട്രേലിയന്‍ ഡോളര്‍ പിഴ ഈടാക്കും.

കുട്ടികളെ സാമൂഹിക മാധ്യമങ്ങള്‍ ദോഷകരമായി ബാധിക്കുന്നു എന്ന് കണ്ടെത്തിയാണ് നടപടി. ഇതിനായി നിയമം കൊണ്ട് വന്നത് രണ്ടാഴ്ച മുൻപ് ആയിരുന്നു.

ഭീഷണി, സമ്മര്‍ദം, ഉത്കണ്ഠ, തട്ടിപ്പ് തുടങ്ങിയവക്ക് കുട്ടികൾ ഇരകൾ ആവുന്നു എന്ന് കണ്ടെത്തിയിരുന്നു അത് കൊണ്ടാണ് വിലക്ക് ഏര്‍പ്പെടുത്തിയത് എന്നും സർക്കാർ വിശദീകരണം നൽകി.

സാമൂഹിക മാധ്യമങ്ങളില്‍ പ്രായ നിയന്ത്രണം കൊണ്ടു വരുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നാളുകളായി ഓസ്ട്രേലിയയില്‍ നടന്നിരുന്നു.

ഏറെക്കാലം നീണ്ട തീവ്രമായ പൊതു ചര്‍ച്ചകള്‍ക്കും പാര്‍ലമെന്ററി പ്രക്രിയകള്‍ക്കും ശേഷമാണ് ബില്‍ അവതരിപ്പിക്കുകയും പാസ്സാക്കു കയും ചെയ്തത്. 19 ന് എതിരെ 34 വോട്ടിനാണ് ഓസ്ട്രേലിയൻ സെനറ്റില്‍ ബില്‍ പാസ്സാക്കിയത്.

- pma

വായിക്കുക: , , , , , , , , ,

Comments Off on സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി

ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്

May 22nd, 2024

germen-writer-jenny-erpenbeck-win-booker-prize-2024-ePathram
ലണ്ടൻ : ജർമ്മൻ എഴുത്തുകാരി ജെന്നി ഏർപെൻ ബെക്കിന് ബുക്കർ പുരസ്കാരം. ‘കെയ്‌റോസ്’ എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്. ബുക്കര്‍ പുരസ്‌കാരം നേടുന്ന ആദ്യ ജര്‍മ്മന്‍ എഴുത്തു കാരിയാണ് 57 കാരിയായ ജെന്നി.

കൃതി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ മിഖായേൽ ഹോഫ്മാനും പുരസ്കാര ജേതാവാണ്. സമ്മാനത്തുകയായ 50,000 പൗണ്ട് എഴുത്തുകാരിയും വിവര്‍ത്തകനും പങ്കിടും.

ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ട 149 നോവലുകളിൽ നിന്നാണ് ‘കെയ്റോസ്’ ബുക്കർ പ്രൈസ് നേടിയത്. മുൻപ്, വേറിട്ട അസ്തിത്വത്തോടെ നില നിന്നിരുന്ന കിഴക്കൻ ജർമ്മനിയുടെ അവസാന നാളുകളുടെ ചരിത്ര പശ്ചാത്തലത്തിലുള്ള ഒരു സങ്കീർണ്ണമായ പ്രണയ കഥയാണ് കെയ്റോസ്.

ബെർലിൻ മതിലിൻ്റെ പതനത്തിലേക്ക് നയിക്കുന്ന ജർമ്മൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിൻ്റെ പശ്ചാത്തല ത്തിൽ മനുഷ്യ ബന്ധങ്ങളെ വിവരിക്കുന്ന മികച്ച രചനയാണ് കെയ്റോസ് എന്ന് ജഡ്ജിംഗ് പാനൽ വിലയിരുത്തി.

സ്വകാര്യ ജീവിതത്തിലെ അനുഭവങ്ങളും ഭരണ കൂടങ്ങൾ വ്യക്തികളിൽ ചെലുത്തുന്ന സ്വാധീനവും ചരിത്രവും രാഷ്ട്രീയവും നോവലിൽ മനോഹരമായി ഇടകലരുന്നുണ്ട്. The Booker Prizes :  Twitter X

- pma

വായിക്കുക: , , , , ,

Comments Off on ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്

മാധ്യമ പ്രവർത്തകർക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം

October 8th, 2021

logo-nobel-prize-ePathramസ്റ്റോക്ക്ഹോം : സമാധാനത്തിനുള്ള 2021 ലെ നോബല്‍ പുരസ്കാരം രണ്ടു മാധ്യമ പ്രവർത്തകർക്ക്.

ഫിലിപ്പൈന്‍സിലെ മരിയ റെസ, റഷ്യയിലെ ദിമിത്രി ആൻഡ്രീവിച്ച് മുറാദോവ് എന്നിവരാണ് പുരസ്‌കാര ജേതാക്കൾ.

ഫിലിപ്പൈന്‍സിലെ റാപ്ലര്‍ എന്ന ഓണ്‍ ലൈന്‍ പോര്‍ട്ടല്‍ സ്ഥാപക യാണ് മരിയ റെസ. റഷ്യൻ പത്രം നൊവായ ഗസെറ്റ യുടെ സ്ഥാപക എഡിറ്റര്‍ കൂടിയാണ് ദിമിത്രി മുറാതോവ്. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുവാന്‍ ഉള്ള പരിശ്രമത്തിനാണ് ഈ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നോബൽ ലഭിച്ചത്.

- pma

വായിക്കുക: , ,

Comments Off on മാധ്യമ പ്രവർത്തകർക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം

രണ്ട് വർഷത്തെ ഭരണനേട്ടങ്ങൾ രണ്ട് മിനിറ്റിൽ: വീണ്ടും വൈറലായി ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ

November 6th, 2019

Jacinda-Ardern-epathram

വീണ്ടും സോഷ്യൽ മീഡിയയിൽ താരമായി ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ. ന്യൂസിലാൻഡിലെ ഒരു മുസ്ലീം പള്ളിക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെയാണ് ജസീന്ത ലോകശ്രദ്ധയിലെത്തുന്നത്. പെട്ടെന്നുണ്ടായ വലിയൊരു ആക്രമണത്തിൽ വിറങ്ങലിച്ച് നിന്ന രാജ്യത്തെ ജനതയ്ക്ക് കരുത്തേകിയത് അവരുടെ പ്രധാനമന്ത്രിയുടെ വാക്കുകളായിരുന്നു. തീവ്രവാദികള്‍ക്ക് ന്യൂസിലാന്‍ഡിന്റെ മണ്ണില്‍ മാത്രമല്ല ലോകത്തു തന്നെ സ്ഥാനമില്ലെന്ന് വ്യക്തമാക്കി ആക്രമണ ഇരകളെ ചേർത്തു പിടിച്ച് നില്‍ക്കുന്ന ജസീന്തയുടെ ചിത്രം അവർക്ക് ലോകത്തിന്റെ തന്നെ ആദരവ് നേടിക്കൊടുത്തു.

പിന്നീട് പല അവസരങ്ങളിലും ജസീന്ത വാർത്തകളിൽ നിറഞ്ഞു. എന്നാൽ ഇപ്പോൾ തന്റെ ഭരണമികവ് എണ്ണിപ്പറഞ്ഞു കൊണ്ടുള്ള ഇവരുടെ ഒരു വീഡിയോയാണ് വൈറലാകുന്നത്. ജസീന്തയുടെ നേതൃത്വത്തിലുള്ള സര്‍ക്കാർ അധികാരത്തിലെത്തി രണ്ട് വർഷം പിന്നിട്ട സാഹചര്യത്തിലാണ് വീഡിയോ. സർക്കാരിന്റെ സുപ്രധാന നേട്ടങ്ങൾ രണ്ട് മിനിറ്റിൽ പറഞ്ഞു തീർക്കണമെന്ന ഒരു വെല്ലുവിളിയാണ് താൻ ഏറ്റെടുത്തിരിക്കുന്നതെന്ന ആമുഖത്തോടെയാണ് ജസീന്ത, രാജ്യത്ത് നടപ്പാക്കിയ വിവിധ പദ്ധതികൾ വീഡിയോയിൽ പറയുന്നത്. മുഴുവനും പറയാനായില്ലെങ്കിലും സുപ്രധാന നേട്ടങ്ങളെല്ലാം തന്നെ ഈ രണ്ട് മിനിറ്റിനുള്ളിൽ ന്യൂസിലാൻഡ് പ്രധാനമന്ത്രി പറഞ്ഞു നിർത്തി എന്നതാണ് ശ്രദ്ധേയം.

92000 തൊഴിലവസരങ്ങൾ, 2200 പേർക്ക് സർക്കാർ സഹായത്തോടെ വീട്, മികച്ച കാന്‍സര്‍ ചികിത്സ സേവനം, തോക്ക് നിയന്ത്രണ നിയമങ്ങൾ, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റികിന്റെ നിയന്ത്രണം, കാര്‍ബൺ വാതകം പുറംതള്ളുന്നത് നിയന്ത്രിക്കാൻ സീറോ കാർബൺ ബിൽ, 140 മില്യൺ മരങ്ങൾ വച്ചു പിടിപ്പിക്കൽ, സ്കൂളുകളിലെ സൗജന്യ ഉച്ചഭക്ഷണം, വിവിധ തൊഴില്‍ മേഖലകളിലെ ശമ്പള പരിഷ്കരണം എന്നിവയൊക്കെയാണ് പ്രധാന നേട്ടമായി ജസീന്ത എണ്ണിപ്പറഞ്ഞത്

- അവ്നി

വായിക്കുക: , , ,

Comments Off on രണ്ട് വർഷത്തെ ഭരണനേട്ടങ്ങൾ രണ്ട് മിനിറ്റിൽ: വീണ്ടും വൈറലായി ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ

പതിനെട്ടുകാരന്റെ വധശിക്ഷ സൗദി റദ്ധാക്കി

June 16th, 2019

murtaja-qurisis_epathram

റിയാദ്: സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചുവെന്ന കുറ്റം ചുമത്തി വധശിക്ഷ വിധിച്ച 18 കാരന്റെ വധശിക്ഷ സൗദി റദ്ദാക്കി. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് സൗദിഭരണകൂടം വധശിക്ഷ റദ്ദാക്കിയതായി റിപ്പോര്‍ട്ട് ചെയ്തത്.

സൗദി സര്‍ക്കാരിനെതിരേ പ്രതിഷേധ സൈക്കിള്‍ റാലി നടത്തിയെന്ന കുറ്റമാരോപിച്ചാണ് അന്ന് പത്ത് വയസ്സ് പ്രായമുണ്ടായിരുന്ന മുര്‍തജ ഖുറൈരിസിനു സൗദി വധശിക്ഷ വിധിച്ചത്. പ്രായപൂര്‍ത്തിയാവുന്നതിന് മുമ്പു ചെയ്ത കുറ്റത്തിനു 18 കാരനു വധശിക്ഷ വിധിച്ചതിനെതിരേ ലോകവ്യാപകമായി പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് വധശിക്ഷ റദ്ദാക്കാനുള്ള അധികൃതരുടെ നടപടി. മുര്‍തജ ഖുറൈരിസിനെ 2022ല്‍ വിട്ടയച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

- അവ്നി

വായിക്കുക: , , , , ,

Comments Off on പതിനെട്ടുകാരന്റെ വധശിക്ഷ സൗദി റദ്ധാക്കി

Page 1 of 512345

« Previous « നീതി ആയോഗ് : പ്ലാനിംഗ് കമ്മീഷന് പകരം ആവാന്‍ കഴിഞ്ഞിട്ടില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
Next Page » മുഹമ്മദ് മുർസി അന്തരിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha