വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ

August 12th, 2024

indian-students-britain-epathram
ഓൺ ലൈൻ വഴി പ്രചരിക്കുന്ന വ്യാജ വാർത്തകളും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതും ദുരുദ്ദേശ്യത്തോടെ ഉള്ള ഹെഡ്‌ ലൈനുകളും തിരിച്ചറിയാൻ ബ്രിട്ടണിലെ വിദ്യാർത്ഥികളെ പ്രാപ്തരാക്കും. ഇതിനായി പുതിയ പാഠ്യപദ്ധതി നിലവിൽ വരും എന്ന്  വിദ്യാഭ്യാസ വകുപ്പ്.

വിമർശനാത്മക ചിന്ത വളർത്തുന്ന തരത്തിലുള്ള പാഠ്യ പദ്ധതി പരിഷ്കാരങ്ങളിലൂടെ സാമൂഹിക മാധ്യമ ങ്ങളിൽ പ്രചരിക്കുന്ന തെറ്റായ വാർത്തകൾ, തീവ്ര ചിന്താ ഗതികൾ, ഗൂഢാലോചനാ സിദ്ധാന്തങ്ങൾ, മറ്റു വിദ്വേഷ പ്രചരണങ്ങൾ എന്നിവ തിരിച്ചറിയാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് പുതിയ പാഠ്യ പദ്ധതി യുടെ ലക്ഷ്യം.

ഇംഗ്ലീഷ്, കംപ്യൂട്ടർ എന്നീ വിഷയങ്ങളുടെ ഭാഗമായി പ്രൈമറി, സെക്കൻഡറി ക്ലാസ്സുകളിലെ വിദ്യാർത്ഥി കൾക്കാണ് പരിശീലനം നൽകുക. അടുത്ത അധ്യയന വർഷം മുതൽ പുതിയ പരിഷ്കരണങ്ങൾ പ്രാബല്യ ത്തിൽ വരും എന്ന് ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തു. ഇംഗ്ലണ്ടിലെ സൗത്ത്‌ പോർട്ട് ആക്രമണത്തെ തുടർന്ന് രാജ്യത്ത് ക്രമ സമാധാന പ്രശ്നങ്ങൾ ഉടലെടുത്ത സാഹചര്യത്തിലാണ് ഈ തീരുമാനം.

സൗത്ത്‌ പോർട്ടിൽ ജൂലായ് 29 നു നൃത്ത പരിപാടികൾ നടന്നപ്പോൾ മൂന്നു കുട്ടികൾ കുത്തേറ്റു മരിച്ചിരുന്നു. പിടിയിലായ അക്രമി മുസ്ലിമായ കുടിയേറ്റക്കാരൻ എന്നൊരു വ്യാജ വാർത്ത സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ രാജ്യത്തുടനീളം കുടിയേറ്റക്കാർക്കു നേരേ ആക്രമണങ്ങൾ തുടങ്ങി.

ഇതേ തുടർന്നാണ് വ്യാജ വാർത്തകളെ കുറിച്ച് തിരിച്ചറിയാൻ പുതിയ പാഠ്യ പദ്ധതി നിലവിൽ വരുന്നത്

- pma

വായിക്കുക: , , , , , ,

Comments Off on വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ

ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്

January 9th, 2024

sheikh-hasina-epathram
ധാക്ക : ബംഗ്ലാദേശില്‍ തുടര്‍ച്ചയായ നാലാം തവണയും ഷെയ്ഖ് ഹസീന പ്രധാന മന്ത്രിയായി അധികാര ത്തിലേക്ക്. പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌കരിച്ച ബംഗ്ളാദേശ് പൊതു തെരഞ്ഞെടുപ്പില്‍ ആകെയുള്ള 300 സീറ്റില്‍ 223 സീറ്റു കളിലും ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് വിജയിച്ചു.

രണ്ടര ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ഗോപാല്‍ ഗഞ്ച് മണ്ഡലത്തില്‍ നിന്നും അവർ വിജയിച്ചത്. Twitter 

- pma

വായിക്കുക: , , , ,

Comments Off on ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്

ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ

August 14th, 2023

google-inactive-account-policies-2023-for-gmail-users-ePathram

കഴിഞ്ഞ രണ്ടു വർഷത്തിനിടെ ലോഗിൻ ചെയ്യാത്ത ജി-മെയില്‍ എക്കൗണ്ടുകള്‍ നീക്കം ചെയ്യും എന്ന മുന്നറിയിപ്പുമായി ഗൂഗിള്‍. ‘ഇൻ ആക്ടീവ് എക്കൗണ്ട് പോളിസി’കളിൽ മാറ്റം വരുത്തി എന്നും ആക്ടീവ് അല്ലാത്ത ജി-മെയിൽ എക്കൗണ്ടുകൾ 2023 ഡിസംബര്‍ മുതല്‍ ഇല്ലാതാക്കും എന്നും ഗൂഗിളിൻ്റെ മുന്നറിയിപ്പ്.

ഇതിൻ്റെ ഭാഗമായി ലോഗിൻ ചെയ്യാത്ത ഇ-മെയിലു കളുടെ റിക്കവറി മെയിലുകളിലേക്ക് ഇക്കാര്യം സൂചിപ്പിച്ച് ഗൂഗിൾ മുന്നറിയിപ്പു സന്ദേശം അയച്ചു തുടങ്ങി.

രണ്ട് വർഷത്തില്‍ ഒരിക്കൽ ലോഗിൻ ചെയ്യുകയോ പ്ലേ സ്റ്റോർ, യൂട്യൂബ്, ഗൂഗിൾ സേർച്ച് തുടങ്ങിയ സേവന ങ്ങള്‍ക്കു വേണ്ടി ഉപയോഗിച്ചാലും എക്കൗണ്ട് നില നിർത്താന്‍ കഴിയും എന്നാണ് അറിയിപ്പ്. ലോകത്ത് ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന ഇ – മെയിൽ സംവിധാനങ്ങളിൽ ഒന്നാണ് ജി-മെയിൽ.

സ്മാർട്ട് ഫോണുകളുടെയും മറ്റ് ഡിവൈസുകളുടെയും ആധിക്യം കൊണ്ടു തന്നെ ഒന്നില്‍ അധികം ജി-മെയിൽ എക്കൗണ്ടുകൾ ഉള്ളവര്‍ ആയിരിക്കും കൂടുതല്‍ പേരും. അതു കൊണ്ടു തന്നെ വ്യക്തികളുടെ എക്കൗണ്ടുകൾക്കാണ് ഈ നിയമം ബാധകം ആവുക. സ്ഥാപനങ്ങളുടെ മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യാൻ ഗൂഗിൾ തീരുമാനിച്ചിട്ടില്ല.

പുതിയ ‘ഇൻ ആക്ടീവ് എക്കൗണ്ട് പോളിസി’ നിലവിൽ വരുന്നതോടെ ലക്ഷക്കണക്കിന് ജി – മെയിൽ എക്കൗണ്ടുകൾ ഇല്ലാതാകും എന്നാണ് നിഗമനം. ഓൺ ലൈൻ സുരക്ഷാ ഭീഷണികൾ മറികടക്കാനാണ് ഗൂഗിൾ പുതിയ പോളിസി നടപ്പിലാക്കുന്നത്.

ദീർഘകാലം ഉപയോഗിക്കാത്ത എക്കൗണ്ടുകൾ, ഉടമയുടെ സുരക്ഷാ പരിശോധനകൾ കുറവുള്ള എക്കൗണ്ടുകൾ തുടങ്ങിയവ ഹാക്ക് ചെയ്യാനും ദുരുപയോഗം ചെയ്യാനും ഉള്ള സാദ്ധ്യതകള്‍ വളരെ കൂടുതലാണ്. അത് കൊണ്ട് കൂടിയാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്.

- pma

വായിക്കുക: , , , , , ,

Comments Off on ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ

ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു

May 2nd, 2023

e-cigarettes-banned-in-australia-ePathram
കൗമാര പ്രായക്കാര്‍ക്ക് ഇടയില്‍ ഇലക്ട്രോണിക് സിഗരറ്റുകളുടെ ഉപയോഗം വര്‍ദ്ധിച്ചു വരുന്നു എന്നു കണ്ടെത്തിയതിന്‍റെ പശ്ചാത്തലത്തില്‍ ഓസ്‌ട്രേലിയ യിലും ഇ-സിഗരറ്റ് ഉപയോഗം നിയന്ത്രിക്കുവാന്‍ ഒരുങ്ങുന്നു. ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന ഡിസ്‌പോസിബിള്‍ വേപ്പുകള്‍ നിരോധിക്കും. ഇതിന്‍റെ മുന്നോടിയായി അവയുടെ ഇറക്കുമതി രാജ്യത്ത് നിര്‍ത്തലാക്കും.

പ്രൈമറി സ്‌കൂളുകളിലും ഹൈസ്‌കൂളുകളിലും ഇ- സിഗരറ്റ് വ്യാപകമാണ് എന്നു ഓസ്‌ട്രേലിയന്‍ ആരോഗ്യ മന്ത്രി മാര്‍ക്ക് ബട്ട്‌ലറിനെ ഉദ്ധരിച്ച് ദ് ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്തു.

ഓസ്‌ട്രേലിയയില്‍ നിയമപരമായി കുറിപ്പടി ഇല്ലാതെ നിക്കോട്ടിന്‍, ഇ-സിഗരറ്റുകള്‍ വാങ്ങുന്നത് നിയമ വിരുദ്ധമാണ്. പുകയില മുക്തം എങ്കിലും നിരവധി രാസ വസ്തുക്കള്‍ അടങ്ങിയതാണ് ഇ-സിഗരറ്റു വേപ്പുകള്‍. ഇത് മറ്റ് ആരോഗ്യ പ്രശ്‍നങ്ങൾക്കും മാരക രോഗങ്ങള്‍ക്കും കാരണമാകും എന്നും അധികൃതര്‍ വിലയിരുത്തുന്നു. Twitter

- pma

വായിക്കുക: , , , , ,

Comments Off on ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു

ക്രിപ്‌റ്റോ കറന്‍സി : തീവ്രവാദത്തിനും കള്ളപ്പണ ഇടപാടുകള്‍ക്കും ഉപയോഗിക്കാന്‍ സാദ്ധ്യത

April 20th, 2022

crypto-currency-bitcoin-ePathram
വാഷിംഗ് ടണ്‍ : തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും കള്ളപ്പണം വെളുപ്പിക്കുന്നതിനും ഉപയോഗിക്കപ്പെടും എന്നതാണ് ക്രിപ്‌റ്റോ കറന്‍സി കൊണ്ടുള്ള ഏറ്റവും വലിയ ദോഷം എന്ന് കേന്ദ്ര ധനവകുപ്പു മന്ത്രി നിര്‍മ്മല സീതാരാമന്‍. എല്ലാ രാജ്യങ്ങളും നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇതു തന്നെയാണ്.

സാങ്കേതിക വിദ്യ ഉപയോഗിച്ചു കൊണ്ടുള്ള നിയന്ത്രണം മാത്രം ആയിരിക്കും ഇതിനുള്ള പ്രതിവിധി. ഈ നിയന്ത്രണം വളരെ സമര്‍ത്ഥവും കാര്യ ക്ഷമവും ആയിരിക്കണം. അന്താരാഷ്ട്ര നാണയ നിധിയുടെ (ഐ. എം. എഫ്.) വാഷിംഗ് ടണ്‍ ഡി. സി. യില്‍ നടക്കുന്ന സമ്മേളനത്തിന്‍റെ ഭാഗമായ സെമിനാറില്‍ സംസാരിക്കുകയായിരുന്നു മന്ത്രി നിര്‍മ്മല സീതാരാമന്‍.

ഇന്ത്യയില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ വളര്‍ച്ചക്കും വ്യാപനത്തിനും വേണ്ടി സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളും അതിന്‍റെ നേട്ടങ്ങളും മന്ത്രി വിശദീകരിച്ചു. കൊവിഡ് വ്യാപനത്തിന്‍റെ നാളുകളില്‍ ഇന്ത്യയില്‍ ഡിജിറ്റല്‍ സാമ്പത്തിക ക്രയവിക്രയ തോത് 85% ആയി എന്നും അവര്‍ വിശദീകരിച്ചു. ലോക ബാങ്കിന്‍റെയും G-20 ധന മന്ത്രിമാരുടെയും യോഗത്തില്‍ പങ്കെടുക്കുന്നതിനാണ് മന്ത്രി നിര്‍മ്മല സീതാരാമന്‍ വാഷിംഗ് ടണില്‍ എത്തിയത്.

- pma

വായിക്കുക: , , , ,

Comments Off on ക്രിപ്‌റ്റോ കറന്‍സി : തീവ്രവാദത്തിനും കള്ളപ്പണ ഇടപാടുകള്‍ക്കും ഉപയോഗിക്കാന്‍ സാദ്ധ്യത

Page 1 of 41234

« Previous « ഇഫ്താർ സംഗമവും ലോഗോ പ്രകാശനവും
Next Page » വിഭാഗീയതയും വർഗീയതയും മതേതര ഭാരതത്തിനു അനഭിലഷണീയം : ഹുസൈൻ സലഫി »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha