കഞ്ചാവ് ഉപയോഗം നിയമാനുസൃത മാക്കി ക്കൊണ്ടുള്ള ഉത്തര വിന് കനേഡിയന്‍ പാര്‍ലമെന്റ് അംഗീ കാരം നല്‍കി. കഞ്ചാവ് ചെടി (മരിജുവാന) വളര്‍ ത്തുന്നതും വില്‍പന നട ത്തു ന്നതും വിതരണം ചെയ്യു ന്നതും നിയ ന്ത്രി ക്കുകയും ക്രമീ കരി ക്കു കയും ചെയ്യു ന്നതാണ് നിയമം.
ദേശവ്യാപക മായി കഞ്ചാവ് ഉപ യോ ഗ ത്തെ നിയമാ നുസൃത മാക്കി ക്കൊണ്ടുള്ള ഉത്തര വിന് ചൊവ്വാഴ്ച യാണ് കനേഡി യന്‍ പാര്‍ല മെന്റ് അംഗീകാരം നല്‍കി യത്.
കഞ്ചാവ് ഉപയോഗ ത്തിന് നിയമം മൂലം അനു മതി നല്‍ കുന്ന ആദ്യ ജി – 7 രാജ്യമാണ് കാനഡ. രോഗ ചികിത്സ ക്ക് കഞ്ചാവ് ഉപ യോഗി ക്കുവാന്‍ 2001 ൽ തന്നെ കാനഡ അനുവാദം നൽകി യിരുന്നു.
പുതിയ നിയമം വഴി കാനഡ ക്കാര്‍ക്ക് ഈ വർഷം സെപ്റ്റംബര്‍ മാസം മുതല്‍ ലഹരിക്കു വേണ്ടി കഞ്ചാവ് വാങ്ങി ഉപ യോ ഗിക്കു വാന്‍ സാധിക്കും.
”ഇത്രയും നാള്‍ ജന ങ്ങൾക്ക് അനായാസം കഞ്ചാവ് ലഭി ക്കുകയും കുറ്റ വാളി കള്‍ ലാഭം കൊയ്യു കയു മായി രുന്നു. നമ്മള്‍ അത് മാറ്റുക യാണ്. കഞ്ചാവ് ഉപയോഗം നിയമാനുസൃതം ആക്കുന്ന തോടൊപ്പം നിയന്ത്രി ക്കുക യും ചെയ്യുന്ന നിയമം അംഗീകാരം നേടിയിരിക്കുന്നു എന്ന് കനേഡിയന്‍ പ്രധാന മന്ത്രി ജസ്റ്റിന്‍ ട്രൂഡോ ട്വീറ്റ് ചെയ്തു.
2015 ലെ തെരഞ്ഞെടുപ്പ് പ്രചാരണ ത്തിൽ ജസ്റ്റിന്‍ ട്രൂഡോ നല്‍കിയ വാഗ്ദാനം ആയിരുന്നു ഇത്. ഈ നിയമ ത്തെ കാനഡ യിലെ ജനങ്ങള്‍ സ്വാഗതം ചെയ്യും എന്നും ഭരണ പക്ഷം കണക്കു കൂട്ടുന്നു. കഞ്ചാവ് വിപണി യില്‍ എത്തി ക്കുവാന്‍ 8 ആഴ്ച മുതൽ 12 ആഴ്ച വരെ സമയം നൽകി യിട്ടുണ്ട്. ഈ സമയ ത്തിനു ള്ളില്‍ വ്യവ സായി കള്‍ക്കും പോലീ സിനും പുതിയ നിയമ പരിഷ്‌കാരം വരുത്താനും കഴിയും എന്നാണ് വില യിരുത്തല്‍.
പ്രായ പൂര്‍ത്തി യായ ഒരാൾക്ക് 30 ഗ്രാം വരെ കഞ്ചാവ് കൈ വശം സൂക്ഷി ക്കുവാൻ അനുമതി നല്‍ കി യി ട്ടുണ്ട്. പ്രായ പൂര്‍ത്തി യാകാത്ത വര്‍ക്ക് കഞ്ചവ് വില്‍ക്കുന്നത് 14 വര്‍ഷം വരെ ശിക്ഷ ലഭി ക്കാവുന്ന കുറ്റ മാണ്.
അളവില്‍ കൂടുതല്‍ കഞ്ചാവ് കൈവശം വെക്കുവാനും വീട്ടില്‍ നാലില്‍ അധികം ചെടികള്‍ വളര്‍ ത്തു ന്നതും അംഗീ കാരം ഇല്ലാത്ത വില്‍പ്പന കാരില്‍ നിന്നും കഞ്ചാ വ് വാങ്ങി ക്കുന്ന തിനും വിലക്കുണ്ട്. ഇങ്ങിനെ ചെയ്യു ന്ന വര്‍ക്ക് കര്‍ശന ശിക്ഷ നല്‍കുവാനും നിയമം അനു ശാസി ക്കുന്നു.
കഞ്ചാവി ന്റെ വിപണനം പ്രോത്സാ ഹിപ്പി ക്കുന്നതിന് പരസ്യ ങ്ങള്‍ പാടില്ല എന്നും സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്. ശക്തമായ മുന്നറി യിപ്പു കളോടെ യായിരിക്കും കഞ്ചാ വ് വിപണി യില്‍ എത്തി ക്കുക. അംഗീകൃത നിര്‍മ്മാ താ ക്കളില്‍ നിന്നും കഞ്ചാവും അനുബന്ധ ഉത്പന്ന ങ്ങളും സെപ്റ്റംബര്‍ മാസത്തോടെ ലഭ്യ മാക്കും. ഇതിന് പുറമെ ഓണ്‍ ലൈനി ലൂടെയും കഞ്ചാവ് വാങ്ങു വാൻ സാധി ക്കും.