ലണ്ടന്‍ : ഗുരുതര പാര്‍ശ്വ ഫലങ്ങൾക്ക് കൊവിഡ് വാക്സിൻ കാരണം ആകുന്നു എന്നും കൊവിഷീല്‍ഡ് വാക്സിൻ നിർമ്മാതാക്കൾ. ഇന്ത്യയിൽ അടക്കം വ്യാപകമായി ഉപയോഗിച്ച കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ മൂലം മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവക്ക് കാരണം ആവുന്നു എന്നും കൊവി ഷീല്‍ഡ് നിര്‍മ്മാതാക്കളായ ആസ്ട്ര സെനക യു. കെ. യിലെ കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ വ്യക്തമാക്കി.
ഓക്സ് ഫോഡ് യൂണിവേഴ്സിറ്റിയുമായി ചേര്‍ന്ന് അസ്ട്ര സെനക വികസിപ്പിച്ച വാക്സിൻ കൊവിഷീല്‍ഡ് എന്ന പേരില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയില്‍ നിര്‍മ്മിച്ചു വിതരണം ചെയ്തത്.
വാക്സിൻ സ്വീകരിച്ച ശേഷം രക്തം കട്ട പിടിച്ചു എന്നും രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു എന്നും കാണിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സഹിതം നിരവധി പേര് യു. കെ. യില്‍ കോടതിയെ സമീപിച്ചിരുന്നു. ഗുരുതരമായ ആരോഗ്യ പ്രശ്‌ന ങ്ങള്‍ക്കും മരണ ങ്ങള്‍ക്കും വാക്സിൻ കാരണം ആയി എന്നും ചൂണ്ടിക്കാട്ടിയാണ് ആളുകള്‍ കേസ് ഫയല്‍ ചെയ്തത്.
പരാതികളിൽ ആസ്ട്രസെനക എതിർപ്പ് പ്രകടിപ്പിച്ചു എങ്കിലും കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ ചില കേസു കളിൽ രോഗികളിൽ രക്തത്തിലെ പ്ലേറ്റ് ലെറ്റുകളുടെ എണ്ണം കുറയുന്നതിനും രക്തം കട്ട പിടിക്കുന്നതിനും കാരണ മാകുന്ന ടി. ടി. എസിന് (ത്രോംബോസിസ് വിത്ത് ത്രോംബോ സൈറ്റോപീനിയ സിന്‍ഡ്രോം) ഇടയാക്കും എന്നും സമ്മതിക്കുന്നുണ്ട്. * AstraZeneca