ലണ്ടൻ : ഓക്സ് ഫോഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച ആദ്യഘട്ട പരീക്ഷണം വിജയം കണ്ടു. 1077 ആളുകളില്‍ നടത്തിയ പരീക്ഷണ ങ്ങളുടെ ആദ്യ രണ്ടു ഘട്ട ങ്ങളിലെ ഫല ങ്ങളാണ് പ്രഖ്യാപിച്ചത്. ChAdOx1 nCoV-19 എന്ന കൊവിഡ് പ്രതിരോധ വാക്‌സി ന്റെ പരീക്ഷണ ങ്ങളാണ് മനുഷ്യരിൽ വിജയകരം എന്നു റിപ്പോര്‍ട്ട് ചെയ്തത്.
ഓക്സ് ഫോഡ് യൂണി വേഴ്സിറ്റിയും ബ്രിട്ടിഷ് – സ്വീഡിഷ് മരുന്നു കമ്പനിയായ അസ്ട്രാ സെനക ഫാർമ സ്യൂട്ടിക്കൽസും സംയുക്തമായി പഠന -ഗവേഷണം ചെയ്യുന്ന ഈ വാക്‌സിന് AZD1222 എന്നാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്ന ഔദ്യോഗിക നാമം. ഈ വർഷം അവസാന ത്തോടെ വാക്സിൻ യാഥ്യാർത്ഥ്യ മാകും എന്നാണ് അസ്ട്രാ സെനക യുടെ പ്രതീക്ഷ.
Oxford’s Covid-19 vaccine produces a good immune response, reveals new study.
Teams at @VaccineTrials and @OxfordVacGroup have found there were no safety concerns, and the vaccine stimulated strong immune responses: https://t.co/krqRzXMh7B pic.twitter.com/Svd3MhCXWZ— University of Oxford (@UniofOxford) July 20, 2020
കൊറോണ വൈറസ് പ്രതിരോധിക്കുന്ന ആന്റി ബോഡി കളും ടി – സെല്ലുകളും (വെളുത്ത രക്ത കോശങ്ങള്‍) മനുഷ്യ ശരീരത്തിൽ മികച്ച രീതിയിൽ ഉല്‍പ്പാദിപ്പിക്കു ന്നതിനു വാക്‌സിൻ സഹായിച്ചു എന്നും പഠന-ഗവേഷണ റിപ്പോർട്ടു കള്‍ സൂചിപ്പിക്കുന്നു.
വാക്സിനേഷൻ സ്വീകരിച്ച 90% പേരിലും നാലാഴ്ചക്ക് ഉള്ളില്‍ തന്നെ വൈറസിന് എതിരെ ആന്റി ബോഡി രൂപ പ്പെടുകയും ചെയ്തു. വാക്സിൻ നിലവില്‍ സുരക്ഷിതം ആണെന്നും ഗുരുതര പാർശ്വ ഫലങ്ങള്‍ ഇല്ലാ എന്നും ലാൻ സെറ്റ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീ കരിച്ച പരീക്ഷണ ഫല റിപ്പോർട്ടിൽ പറയുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, ബ്രിട്ടന്, വൈദ്യശാസ്ത്രം, ശാസ്ത്രം