Saturday, August 13th, 2011

ലോകത്താദ്യമായി കൃത്രിമ ഡി.എന്‍.എ.യുള്ള ജീവിയെ സൃഷ്ടിച്ചു

artificial-DNA-epathram

ലണ്ടന്‍: കണ്ടുപിടുത്തങ്ങള്‍ പുരോഗമിക്കുകയാണ്. ശാസ്ത്രലോകം കൃത്രിമ ഡി.എന്‍.എ.യുള്ള ജീവിയെ സൃഷ്ടിച്ചുകൊണ്ട് മറ്റൊരു അത്ഭുതം കൂടി കാട്ടിയിരിക്കുന്നു. ജനിതകസാരമായ ഡി.എന്‍.എ.യില്‍ കൃത്രിമപദാര്‍ഥമുള്ള ലോകത്തെ ആദ്യമായാണ് ജീവിയെ ഗവേഷകര്‍ സൃഷ്ടിക്കുന്നത് ഇത് ഭാവിയില്‍ ഒട്ടേറെ പരീക്ഷണങ്ങള്‍ക്ക് വഴിതുറന്നേക്കും. പ്രകൃതിയില്‍ ഇന്നില്ലാത്ത ജീവതന്‍മാത്രകളെ പരീക്ഷണശാലകളില്‍ രൂപപ്പെടുത്താനും ഭാവിയില്‍ നമുക്കാവശ്യമുള്ള ജനിതക സവിശേഷതകളുള്ള ജീവികളെ സൃഷ്ടിക്കാനും ഈ കണ്ടെത്തല്‍ ഉപകാരപ്പെടും. മറ്റു ജീവികളില്‍ പരാദമായി വളരുന്ന നിമവിരകളിലാണ് കേംബ്രിജ് സര്‍വകലാശാലയിലെ സംഘം ഗവേഷണം നടത്തിയത്. ഒരു മില്ലിമീറ്റര്‍ മാത്രം നീളം വരുന്ന ഈ വിരകളുടെ സുതാര്യമായ ശരീരത്തില്‍ 1000 കോശങ്ങളേയുള്ളൂ. ഇവയുടെ ജനിതക ദ്രവ്യത്തില്‍ ജീവലോകത്ത് കാണാത്ത തന്മാത്രകള്‍ ഉള്‍പ്പെടുത്താന്‍ ശാസ്ത്രജ്ഞമാര്‍ക്ക് കഴിഞ്ഞു. 20 അമിനോ അമ്ലങ്ങള്‍ പല രീതിയില്‍ കൂടിച്ചേര്‍ന്നാണ് ജീവകോശങ്ങളുടെ നിര്‍മിതിക്കുവേണ്ട പതിനായിരക്കണക്കിനു പ്രോട്ടീനുകള്‍ സൃഷ്ടിക്കപ്പെടുന്നത്. പ്രകൃതിയില്‍ കാണപ്പെടാത്ത 21-ാമത്തെ അമിനോ അമ്ലം വിരയുടെ ഡി.എന്‍.എ.യില്‍ കൂട്ടിച്ചേര്‍ത്താണ് സെബാസ്റ്റ്യന്‍ ഗ്രീസ്, ജെയ്‌സണ്‍ ചിന്‍ എന്നീ ഗവേഷകര്‍ ഈ നേട്ടം കൈവരിച്ചത്. ഇതുവഴി വിരയുടെ എല്ലാ കോശങ്ങളിലും ഈ കൃത്രിമ പ്രോട്ടീന്‍ ഉത്പാദിപ്പിച്ചു. കൃത്രിമ പ്രോട്ടീന്റെ സാന്നിധ്യമുള്ളതിനാല്‍ അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കുമ്പോള്‍ വിരയുടെ ശരീരം ചെറിയുടെ ചുവപ്പു നിറത്തില്‍ തിളങ്ങും. കൃത്രിമ പ്രോട്ടീന്‍ കൂട്ടിച്ചേര്‍ത്തത് പരാജയപ്പെട്ടിരുന്നെങ്കില്‍ ഈ തിളക്കം ഉണ്ടാകുമായിരുന്നില്ലെന്ന് ചിന്‍ പറയുന്നു. ശാസ്ത്ര പ്രസിദ്ധീകരണമായ ‘ജേര്‍ണല്‍ ഓഫ് ദ അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റി’യിലാണ് ഈ ഗവേഷണഫലം പ്രസിദ്ധീകരിച്ചത്

-

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • കിലുവെല്ല അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു ; ലാവാ പ്രവാഹം
  • മെയ് മൂന്ന് : ലോക മാധ്യമ സ്വാതന്ത്ര്യ ദിനം
  • ഉത്തര കൊറിയ യിലെ ആണവ പരീക്ഷണ ശാല അടച്ചു പൂട്ടും
  • ആണവ മിസൈൽ പരീക്ഷണങ്ങൾ നിർത്തിവെച്ചതായി ഉത്തര കൊറിയ
  • സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു
  • ശ്രീലങ്കയില്‍ അടിയന്ത രാവസ്ഥ പ്രഖ്യാപിച്ചു
  • ഭിന്നലിംഗ ക്കാര്‍ക്കു പാകിസ്ഥാനിലും അംഗീകാരം
  • ഫിലിപ്പൈൻസിലെ ഷോപ്പിങ്ങ് മാളിൽ തീപ്പിടുത്തം ; 37 പേർ മരിച്ചു
  • ഹാഫിസ് സഈദിനെ അറസ്റ്റു ചെയ്യണം : പാകിസ്ഥാന് അമേരിക്ക യുടെ മുന്നറിയിപ്പ്
  • വൈദ്യുത പദ്ധതികൾ നിർമ്മിക്കുന്നത് ടിബറ്റൻ നദികളിലെന്ന് ചൈന
  • ഇന്ത്യൻ സുന്ദരി മാനുഷി ചില്ലർക്ക് ലോകസുന്ദരിപ്പട്ടം
  • ഇറാന്‍ – ഇറാഖ് അതിര്‍ത്തി യില്‍ ഭൂചലനം : മരണം 330 കവിഞ്ഞു
  • ആണവായുധ പരീക്ഷണം : ഉത്തര കൊറിയ യില്‍ ടണൽ തകർന്ന് 200 മരണം
  • റോഹിംഗ്യ : അഭയാര്‍ത്ഥി കള്‍ക്ക് നേരെ നടന്നത് നര നായാട്ട് എന്ന് ആംനെസ്റ്റി
  • തീവ്രവാദി കള്‍ക്ക് മതം ഇല്ല : ദലൈലാമ
  • അമേരിക്കയാണ് യുദ്ധത്തിന് തിരികൊളുത്തുന്നതെന്ന് ഉത്തര കൊറിയ
  • മുഖം മറച്ചു കൊണ്ട് വസ്ത്രം ധരിക്കുന്ന തില്‍ ഓസ്ട്രിയ യില്‍ നിരോധനം
  • ഫാദര്‍. ടോം ഉഴുന്നാലിനെ മോചിപ്പിച്ചു
  • ഗൗരി ലങ്കേഷ് വധം : ഒരാള്‍ കസ്റ്റഡിയില്‍
  • ഗൗരി ലങ്കേഷിന്റെ കൊലപാതകം : ഇന്ത്യന്‍ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രതിഷേധിച്ചു



  • ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...
    യു.എസില്‍ സ്‌റ്റോപ്പ് ഓണ്...
    മന്‍മോഹന്‍ സിംഗ് തന്റെ ഉറ...
    കപ്പല്‍ ദുരന്തം : കാണാതായ...
    280 പ്രാവശ്യം പീഡനം നടത്ത...
    മൃതദേഹങ്ങളെ അപമാനിച്ച അമേ...
    ഇറാന്‍ ജനതയ്ക്ക് എല്ലാ വി...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine