ലണ്ടന്‍ : സൗരയൂഥത്തിനു പുറത്ത് ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍വച്ച് ഏറ്റവും ഇരുണ്ട ഗ്രഹത്തെ കണ്ടെത്തി. നാസയുടെ ബഹിരാകാശവാഹനമായ കെപ്ലര്‍ കണ്‌ടെത്തിയ ഈ ഗ്രഹത്തില്‍ വെളിച്ചം ഒട്ടുമില്ലെന്ന് പറയാം. ഏകദേശം വ്യാഴത്തിന്റെ വലിപ്പമുള്ള ഈ ഗ്രഹത്തിന് ട്രെസ്-2ബി എന്നാണ് ജ്യോതിശാസ്ത്രജ്ഞര്‍ നല്‍കിയിരിക്കുന്ന പേര്. ഭൂമിയില്‍ നിന്നു 750 പ്രകാശവര്‍ഷം അകലെയാണ് ഈ കറുമ്പന്‍ ഗ്രഹം സ്ഥിതി ചെയ്യുന്നത് . സൗരയൂഥത്തിനു പുറത്ത് ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍വച്ച് ഏറ്റവും ഇരുണ്ട ഗ്രഹമാണിത്. ഇത്രയേറെ ഇരുണ്ടതാകാനുള്ള കാരണങ്ങള്‍ വ്യക്തമായിട്ടില്ല. 980 ഡിഗ്രി സെല്‍ഷ്യസാണ് ട്രെസ്-2ബിയിലെ ഊഷ്‌മാവ്. കൊടും ചൂടു കാരണം ഇതില്‍നിന്ന് മങ്ങിയ ചുവപ്പു വെളിച്ചം പ്രസരിക്കുന്നുണ്ട്. 2006ല്‍ ട്രെസ്-2ബിയെ കണെ്ടത്തിയിരുന്നെങ്കിലും ഏറ്റവും കറുത്ത ഗ്രഹമെന്നു തിരിച്ചറിഞ്ഞത് കെപ്ലര്‍ ശേഖരിച്ച വിവരങ്ങള്‍ വഴിയാണ്. മാതൃനക്ഷത്രത്തില്‍ നിന്നുള്ള പ്രകാശത്തിന്റെ ഒരുശതമാനത്തില്‍ താഴെ മാത്രമേ ഈ ഗ്രഹം പ്രതിഫലിപ്പിക്കുന്നുള്ളൂവെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ ഡേവിഡ് കിപ്പിംഗ് പറഞ്ഞു.
-