Saturday, January 1st, 2022

പുതു വര്‍ഷ പുലരിയെ വരവേറ്റത് കനത്ത മഴ

rain-in-uae-abudhabi-road-with-rain-water-ePathram
അബുദാബി : തലസ്ഥാന നഗരിയില്‍ 2022 ജനുവരി ഒന്നിനു പുലര്‍ച്ചെ ശക്തമായ മഴ പെയ്തു. കനത്ത ഇടി മിന്നലിന്‍റെയും ശക്തമായി വീശിയടിച്ച കാറ്റിന്‍റെയും അകമ്പടിയോടെ പെയ്ത മഴ നഗരത്തെ തണുപ്പിച്ചു. കഴിഞ്ഞ കുറെ ദിവസങ്ങളായി ആകെ മൂടിക്കെട്ടി നിന്ന അന്തരീക്ഷമായിരുന്നു. മഴ പെയ്തു മാനം തെളിഞ്ഞതോടെ പുതു വര്‍ഷം പിറന്ന പകലിനു നല്ല തെളിച്ചമായി.

പുതുവത്സര ദിനത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അവധി ആയതിനാല്‍ മാളുകളും കച്ചവട സ്ഥാപനങ്ങളും പാര്‍ക്കു കളും ആളുകളെ കൊണ്ട് നിറഞ്ഞു. കൊവിഡ് പ്രൊട്ടോക്കോള്‍ പാലിക്കുവാനുള്ള കര്‍ശ്ശന നിര്‍ദ്ദേശങ്ങളുമായി സെക്യൂരിറ്റി ജീവനക്കാര്‍ പൊതു സ്ഥലങ്ങളില്‍ ആളുകളെ നിയന്ത്രിക്കുന്നുണ്ടായിരുന്നു.

അബുദാബിയുടെ എല്ലാ ഭാഗങ്ങളിലും ഭേദപ്പെട്ട മഴ ലഭിച്ചു. പലയുടത്തും റോഡുകളിലെ വെള്ളക്കെട്ടു കാരണം ഗതാഗത തടസ്സങ്ങള്‍ നേരിട്ടു.

യു. എ. ഇ. യിൽ കനത്ത മഴ പെയ്യും എന്നു സാമൂഹ്യ മാധ്യമങ്ങളിലൂടെ ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്‍കിയിരുന്നു. ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി പോലീസ് രംഗത്തുണ്ട്.

ദുബായ്, ഷാർജ, അജ്മാന്‍, ഫുജൈറ, റാസല്‍ ഖൈമ, ഖോർഫുക്കാൻ, ഉമ്മുല്‍ ഖുവൈന്‍ തുടങ്ങി മറ്റു എമിറേറ്റുകളില്‍ ഇന്നലെ തന്നെ ശക്തമായ മഴ പെയ്തു. വിവിധ എമിറേറ്റുകളിൽ ഞായറാഴ്ച വരെ മഴ തുടരും.

വാഹനം ഓടിക്കുന്നവരും കടലില്‍ ഇറങ്ങുന്നവരും കൂടുതല്‍ ജാഗ്രത പാലിക്കണം എന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

 • കാലാവസ്ഥാ വകുപ്പ് : Twitter

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
« • ശൈഖ് മുഹമ്മദ് ബിന്‍ സായിദ് യു. എ. ഇ. പ്രസിഡണ്ട്
 • അല്‍ ബത്തീന്‍ ഖബര്‍ സ്ഥാനില്‍ അന്ത്യ വിശ്രമം
 • ശൈഖ് ഖലീഫയുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം
 • ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു
 • രണ്ട് ഗിന്നസ് റെക്കോർഡുകൾ സ്വന്തമാക്കി യു. എ. ഇ. നഴ്‌സുമാർ
 • ഡി – കമ്പനി സൗഹൃദ സംഗമം സംഘടിപ്പിച്ചു
 • അന്താരാഷ്ട്ര പുസ്തകോത്സവം മെയ് 23 മുതൽ
 • ലുലുവിന്‍റെ ഓഹരി വിൽപ്പന 2023 ല്‍ : എം. എ. യൂസഫലി
 • അല്‍ ഹൊസ്ന്‍ ഗ്രീൻ പാസ്സ് : കാലാവധി 30 ദിവസത്തേക്ക് നീട്ടി
 • ഇന്ത്യൻ മീഡിയ അബുദാബി ഇഫ്താർ വിരുന്നും കുടുംബ സംഗമവും
 • ഇ- സ്കൂട്ടർ പെർമിറ്റുകൾ ഏപ്രില്‍ 28 മുതല്‍ ഓണ്‍ ലൈനിലൂടെ
 • ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
 • നവജാത ശിശുക്കൾക്ക് എമിറേറ്റ്സ് ഐ. ഡി. 120 ദിവസത്തിന് ഉള്ളില്‍
 • റംസാൻ വസന്തം പ്രകാശനം ചെയ്തു
 • പുതിയ പോളിമര്‍ ക​റ​ൻ​സി നോ​ട്ടു​ക​ൾ യു.​ എ.​ ഇ. പുറത്തിറക്കി
 • ഈദുല്‍ ഫിത്വര്‍ : സർക്കാർ ജീവനക്കാർക്ക്​ ഒമ്പത്​ ദിവസം അവധി
 • വിഭാഗീയതയും വർഗീയതയും മതേതര ഭാരതത്തിനു അനഭിലഷണീയം : ഹുസൈൻ സലഫി
 • ഇഫ്താർ സംഗമവും ലോഗോ പ്രകാശനവും
 • ശാഫി സഖാഫി മുണ്ടമ്പ്രയുടെ റമദാൻ പ്രഭാഷണം തിങ്കളാഴ്ച
 • ഹുസൈന്‍ സലഫിയുടെ റമളാന്‍ പ്രഭാഷണം ബുധനാഴ്ച • കിയാല്‍ മറുപടി പറയണം : വെ...
  എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
  ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
  പ്രവാസി ക്ഷേമനിധി പ്രായ പ...
  സിറിയ : വെടിനിർത്തൽ അടുക്...
  സമാജം യുവജനോത്സവം : ഗോപിക...
  ജലീല്‍ രാമന്തളി യുടെ നേര്...
  ഭൂമിക്കായി ഒരു മണിക്കൂര്‍...
  അബുദാബി പുസ്തക മേളക്ക് തു...
  ജലീല്‍ രാമന്തളി യുടെ നോവല...
  മാധ്യമങ്ങള്‍ സത്യ ത്തിന്റ...
  ഇ. എം. എസ്. ആഗ്രഹിച്ച രീത...
  ഇന്ത്യന്‍ എംബസി യിലെ കമ്യ...
  ഷാര്‍ജയില്‍ തീ : മലയാളിയു...
  ഖത്തര്‍ : ലോകത്തെ ഏറ്റവും...
  യു.എ.ഇ.യില്‍ ആനയുടെ കാല്‍...
  ഏറ്റവും ആദരിക്കുന്ന നേതാവ...
  ഇന്ത്യന്‍ സിനിമകള്‍ ജീവിത...
  ബഷീര്‍ അനുസ്മരണവും സാഹിത്...
  സൌദിയില്‍ അറസ്റ്റിലായ ഗായ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine