യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു

November 25th, 2025

logo-united-child-protection-team-cpt-foundation-uae-ePathram
ഷാർജ : നമുക്കൊന്നിക്കാം: സുരക്ഷിത ബാല്യങ്ങൾക്ക് എന്ന മുദ്രാവാക്യം ഉയർത്തി ഇന്ത്യയിലും ജി. സി. സി. രാജ്യങ്ങളിലും പ്രവർത്തിച്ചു വരുന്ന ബാലാവകാശ എൻ. ജി. ഒ. യുടെ യു. എ. ഇ. ചാപ്റ്റർ യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ രൂപീകരിച്ചു.

ഷാർജയിൽ നടന്ന രൂപീകരണ യോഗത്തിൽ യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ ഗ്ലോബൽ ചെയർമാൻ മഹമൂദ് പറക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ഗ്ലോബൽ കോഡിനേറ്റിങ് ഡയറക്ടർ ആർ. ശാന്തകുമാർ കർമ്മ പദ്ധതികൾ അവതരിപ്പിച്ചു.

ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻ ചെയർമാൻ അഡ്വ. മുഹമ്മദ്‌ സാജിദ് ബാല നീതി നിയമത്തെ (ജുവനൈൽ ജസ്റ്റിസ് ആക്ട്) കുറിച്ച് പ്രഭാഷണം നടത്തി.

united-child-protection-team-cpt-foundation-launches-uae-chapter-committee-ePathram

ഭാരവാഹികളായി ഗഫൂർ പാലക്കാട് (ചെയർമാൻ), അനസ് കൊല്ലം (വൈസ് ചെയർമാൻ), ⁠സുജിത് ചന്ദ്രൻ (കൺവീനർ), നദീർ ഇബ്രാഹിം (ജോ: കൺവീനർ), മനോജ്‌ കാർത്ത്യാരത്ത് (ട്രഷറർ), അൽ നിഷാജ് ഷാഹുൽ, ഷിജി അന്ന ജോസഫ്, അബ്ദുൾ സമദ് മാട്ടൂൽ (കോഡിനേറ്റർമാർ) എന്നിവരെ തെരഞ്ഞെടുത്തു.

വിവിധ എമിറേറ്റ് പ്രതിനിധികളായി സൂഫി അനസ് (ദുബായ്), ⁠സൂര്യ സുരേന്ദ്ര (ഷാർജ), ജംഷീർ എടപ്പാൾ (അബുദാബി), നസീർ ഇബ്രാഹിം (അജ്‌മാൻ) എന്നിവ രെയും പ്രവർത്തക സമിതി അംഗങ്ങളായി അഷ്ഹർ എളേറ്റിൽ, മുഹമ്മദ്‌ ഷഹദ്,⁠ മെഹബൂബ് കുഞ്ഞാണ, നിഷാദ് ഷാർജ, നാസർ വരിക്കോളി, ഷബ്‌ന, ജിയ ഡാനി എന്നിവരെയും തെരഞ്ഞെടുത്തു.

ഷഫീൽ കണ്ണൂർ, മുസമ്മിൽ മാട്ടൂൽ, അഡ്വ. മുഹമ്മദ്‌ സാജിദ്, ഹാരിസ് കോസ്മോസ്, ബിജു തിക്കോടി എന്നിവരാണ് രക്ഷാധികാരികൾ.

യുണൈറ്റഡ് ചൈൽഡ് പ്രൊട്ടക്ഷൻ ടീം ഫൗണ്ടേഷൻ  ഔദ്യോഗിക വെബ് സൈറ്റ് ഉദ്ഘാടനവും കുട്ടികൾക്ക് വേണ്ടിയുള്ള പ്രത്യേക പരിപാടികളും ഡിസംബറിൽ സംഘടിപ്പിക്കും എന്നും ഭാരവാഹികൾ അറിയിച്ചു.

ഗ്ലോബൽ എക്സിക്യൂട്ടീവ് നാസർ ഒളകര സ്വാഗതവും മനോജ്‌ നന്ദിയും പറഞ്ഞു. CPT 

- pma

വായിക്കുക: , , , , , , , , , , , ,

Comments Off on യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു

ബബിത ശ്രീകുമാറിൻ്റെ ‘സ്‌മൃതി മർമ്മരം’ പ്രകാശനം ചെയ്തു

November 19th, 2025

babitha-sreekumar-s-smruthy-marmmaram-book-release-ePathram
ഷാർജ : ബബിത ശ്രീകുമാറിൻ്റെ പ്രഥമ പുസ്‌തകം ‘സ്‌മൃതി മർമ്മരം’ ഷാർജ അന്താരാഷ്‌ട്ര പുസ്തക മേളയിൽ വെച്ച് പ്രകാശനം ചെയ്തു. ബബിതയുടെ അമ്മയും ആലപ്പുഴയിലെ സാമൂഹിക പ്രവർത്തക യുമായ കെ. വി. സുജാത യിൽ നിന്നും ലോക കേരള സഭാംഗം ഇ. കെ. സലാം ‘സ്‌മൃതി മർമ്മരം’ ഏറ്റു വാങ്ങി.

siyad-kodungallur-wmf-e-k-salam-babitha-sharjah-book-fest-2025-ePathram

അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെൻ്റർ പ്രസിഡണ്ട് റസ്സൽ മുഹമ്മദ് സാലി പുസ്തകം പരിചയപ്പെടുത്തി.

വേൾഡ് മലയാളി ഫെഡറേഷൻ യു. എ. ഇ. നാഷണൽ കൗൺസിൽ പ്രസിഡണ്ട് സിയാദ് കൊടുങ്ങല്ലൂർ, യു. എ. ഇ. യിലെ മറ്റു സംഘടനാ പ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , ,

Comments Off on ബബിത ശ്രീകുമാറിൻ്റെ ‘സ്‌മൃതി മർമ്മരം’ പ്രകാശനം ചെയ്തു

ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ചു

November 18th, 2025

logo-eid-al-etihad-uae-national-day-celebrations-ePathram
അബുദാബി : യു. എ. ഇ. ദേശീയ ദിന ആഘോഷമായ ഈദ് അൽ ഇത്തിഹാദ് പ്രമാണിച്ച് സ്വകാര്യ മേഖല യിലെ തൊഴിലാളികൾക്ക് 2025 ഡിസംബർ ഒന്നും രണ്ടും (തിങ്കൾ ചൊവ്വ ദിവസങ്ങൾ) വേതനത്തോട് കൂടിയ അവധി ആയിരിക്കും എന്ന് മനുഷ്യ വിഭവ സ്വദേശി വത്കരണ മന്ത്രാലയം (MoHRE) അറിയിച്ചു.

സർക്കാർ മേഖലയിലെ ജീവനക്കാർക്ക് വാരാന്ത്യ അവധി ദിനങ്ങളായ നവംബർ 29, 30 ശനി, ഞായർ അടക്കം നാല് ദിവസം അവധി ലഭിക്കും. തുടർന്ന് ഡിസംബർ 3 ബുധനാഴ്ച ഓഫീസുകൾ തുറന്നു പ്രവർത്തിക്കും. Insta & X

- pma

വായിക്കുക: , , , , , ,

Comments Off on ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ചു

ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം

November 8th, 2025

sheikh-nahyan-bin-mubarak-receive-chief-minister-pinarayi-vijayan-in-abudhabi-ePathram
അബുദാബി : ഗൾഫ് പര്യടനത്തിന്റെ ഭാഗമായി അബുദാബിയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ യു. എ. ഇ. സഹിഷ്ണുതാ-സഹവർത്തിത്വ വകുപ്പ് മന്ത്രിയും രാജ കുടുംബാംഗവുമായ ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനെ സന്ദർശിച്ചു. അബുദാബിയിലെ കൊട്ടാരത്തില്‍ വെച്ചായിരുന്നു ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനും മുഖ്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച.

uae-minister-sheikh-nahyan-bin-mubarak-receive-chief-minister-pinarayi-vijayan-in-abudhabi-ePathram

കേരളവും യു. എ. ഇ. യുമായുള്ള ബന്ധം കൂടുതൽ ഊഷ്മളം ആക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചയിൽ ഉയർന്നു വന്നു എന്ന് സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി ഫെയ്‌സ് ബുക്കിൽ കുറിച്ചു.

ശനിയാഴ്ച രാവിലെ നടന്ന കൂടിക്കാഴ്ചയിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, യു. എ. ഇ. യിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍, ചീഫ് സെക്രട്ടറി ഡോ. ജയതിലക്, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ. യൂസഫലി തുടങ്ങിയവർ മുഖ്യമന്ത്രിയോടൊപ്പം എത്തിയിരുന്നു.

വെള്ളിയാഴ്ച രാത്രി ഏറെ വൈകിയാണ് മുഖ്യ മന്ത്രിയും സംഘവും അബുദാബി അൽ ബത്തീൻ എയർ പോർട്ടിൽ വിമാനം ഇറങ്ങിയത്. ഇന്ത്യൻ അംബാസിഡർ ദീപക് മിത്തൽ എം. എ. യൂസഫലി, പ്രവാസി സംഘടനാ പ്രതിനിധികൾ ചേർന്ന് മുഖ്യ മന്ത്രിയെ സ്വീകരിച്ചു.

നവംബർ 9 ഞായറാഴ്ച വൈകുന്നേരം അബുദാബി സിറ്റി ഗോൾഫ് ക്ലബ്ബ് മൈതാനത്ത് സംഘടിപ്പിക്കുന്ന മലയാളോത്സവം പരിപാടിയിൽ മുഖ്യമന്ത്രി പ്രവാസി മലയാളികളെ അഭിസംബോധന ചെയ്യും. Image Credit : F B

- pma

വായിക്കുക: , , , , , , ,

Comments Off on ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം

അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ

November 3rd, 2025

ahalia-global-ayurveda-meet-agam-2025-ePathram

അബുദാബി: അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം 2025) നവംബർ 5 ബുധനാഴ്ച രാവിലെ 8 മണി മുതൽ 2 മണി വരെ മുസഫ യിലെ അഹല്യ ആശുപത്രി കോൺഫറൻസ് ഹാളിൽ നടക്കും എന്ന് അഹല്യ ആശുപത്രി അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ആരോഗ്യ വിഭാഗത്തിന്റെ അംഗീകാരത്തോടെ സംഘടിപ്പിക്കുന്ന അഗം മീറ്റിൽ യു. എ. ഇ. യിലെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള നൂറിൽ അധികം ആയുർവ്വേദ-ഹോമിയോ ഡോക്ടർമാരും തെറാപ്പിസ്റ്റു കളും പങ്കെടുക്കും. യു. എ. ഇ. യിലെ ആദ്യ തുടർ മെഡിക്കൽ വിദ്യാഭ്യാസ പദ്ധതി (സി. എം.ഇ.) കൂടിയാണിത്.

ഓട്ടിസവും ആയുർവ്വേദവും, മാനസികാരോഗ്യ പരിപാലനം, നൂതന ഹോമിയോ ചികിത്സാ രീതികൾ, സന്ധിരോഗ ചികിത്സയിൽ റേഡിയോളജിയുടെ പങ്ക്, സ്ത്രീരോഗ പരിപാലനം, ത്വക് രോഗങ്ങളും പഞ്ച കർമയും തുടങ്ങി വിവിധ വിഷയങ്ങളിൽ പ്രമുഖ ഡോക്ടർമാർ പ്രബന്ധം അവതരിപ്പിക്കും. ആധുനിക ലോകത്ത് വ്യത്യസ്ത ചികിത്സാ രീതികൾ സമന്വയിപ്പിക്കുന്നതിന്റെ പ്രാധാന്യവും ഗവേഷണവും സമ്മേളനം ചർച്ച ചെയ്യും.

ഉദ്ഘാടന ചടങ്ങിൽ സായിദ് ഹെർബൽ സെന്റർ ആക്ടിംഗ് ഡയറക്ടർ ഡോ. ഗാനിം അലി മുഹമ്മദ് അൽബസ്സനി, അഹല്യ മെഡിക്കൽ ഗ്രൂപ്പ് സ്ഥാപകനും എം. ഡി. യുമായ ഡോ. വി. എസ്. ഗോപാൽ, ഇന്ത്യൻ എംബസി പ്രതിനിധി തുടങ്ങിയവർ പങ്കെടുക്കും.

ഈ വർഷത്തെ മികച്ച ക്ലിനിക്കൽ ആൻഡ് വെൽനസ് സെന്റർ ഓഫ് ദ് ഇയർ പുരസ്കാരം യു. എ. ഇ. സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ സമ്മാനിച്ചതായും അധികൃതർ അറിയിച്ചു.

വാർത്താ സമ്മേളനത്തിൽ അഹല്യ ഗ്രൂപ്പ് സീനിയർ മാനേജർ ഓപ്പറേ ഷൻസ് സൂരജ് പ്രഭാകരൻ, ആൾട്ടർ നേറ്റിവ് മെഡിസിൻസ് മാനേജർ സജീഷ് കൃഷ്ണ, ഡോ. പ്രജിഷ ഷരീഷ്, ഡോ. ഷിജി സന്തോഷ്, ഡോ. അഹല്യ രത്നാകരൻ, ഡോ. നാദിയ അബ്ദുൽ റഫീഖ്, മറ്റു ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു.

- pma

വായിക്കുക: , , , , , , ,

Comments Off on അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ

Page 1 of 15012345...102030...Last »

« Previous « മമ്മൂട്ടിയും ഷംല ഹംസയും മികച്ച അഭിനേതാക്കൾ : അവാർഡുകൾ വാരിക്കൂട്ടി മഞ്ഞുമ്മൽ ബോയ്സ്
Next Page » അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha