മലിക്കുൽ മുളഫർ മീലാദ് സമ്മിറ്റ് ഗ്ലോബൽ പ്രഖ്യാപനം

August 5th, 2025

icf-rsc-malikul-mulafar-milad-summitt-ePathram
അബുദാബി : നബിദിന ആഘോഷങ്ങളുടെ ഭാഗമായി വിവിധ രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രതിഭകളെ പങ്കെടുപ്പിച്ച് പൊന്നാനി അസ്സുഫ ദർസ് വർഷം തോറും നടത്തിവരുന്ന മലിക്കുൽ മുളഫർ മീലാദ് സമ്മിറ്റ് ഗ്ലോബൽ പ്രഖ്യാപന സമ്മേളനം അബുദാബിയിൽ നടന്നു.

പ്രവാചകൻ മുഹമ്മദ് നബിയുടെ 1500 ആം ജന്മ ദിനത്തോട് അനുബന്ധിച്ച് 2025 സെപ്തംബർ 19-20-21 തീയ്യതികളിൽ പൊന്നാനിയിൽ വെച്ച് നടക്കുന്ന മജ്ലിസിൻ്റെ ആഗോള പ്രചരണ പ്രഖ്യാപന സമ്മേളനം അബുദാബി ഐ. സി. എഫ്. ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.

റീജ്യണൽ പ്രസിഡണ്ട് ഹംസ അഹ്സനി വയനാട് അദ്ധ്യക്ഷത വഹിച്ചു. ഇൻറർ നാഷണൽ കൗൺസിൽ സെക്രട്ടറി ഹമീദ് പരപ്പ ഉദ്ഘാടനം ചെയ്തു. ജഅ്ഫർ സഖാഫി അൽഅസ്ഹരി മദ്ഹ് പ്രഭാഷണവും പ്രചരണ പ്രഖ്യാപനവും നടത്തി.

നാഷണൽ കമ്മിറ്റി നേതാക്കളായ പി. വി. അബൂബക്കർ മുസ്ലിയാർ, മലികുൽ മുള്ഫർ പ്രോഗ്രാം കോഡിനേറ്റർ പി. ടി. ശിഹാബുദ്ധീൻ പൊന്നാനി, അഡ്വ. അൻസാർ സഖാഫി ചങ്ങരംകുളം, അബ്ദുൽ വഹാബ് ബാഖവി, സിദ്ദീഖ് അൻവരി കാഞ്ഞിരപ്പുഴ, ഹാഫിള് ഇബ്റാഹിം സഖാഫി ആമയൂർ, ഹാഫിള് അൻവർ സഖാഫി, ഹക്കീം വളക്കൈ, ശംസുദ്ധീൻ ഹാജി അന്തിക്കാട് തുടങ്ങിയ സംഘടനാ നേതാക്കളും പ്രവാചക പ്രേമികളും സംബന്ധിച്ചു. ഹബീബ് പടിയത്ത് സ്വാഗതവും അബ്ദു റസാഖ് മുസ്ലിയാർ കൊച്ചന്നൂർ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on മലിക്കുൽ മുളഫർ മീലാദ് സമ്മിറ്റ് ഗ്ലോബൽ പ്രഖ്യാപനം

കെ. എ. ജബ്ബാരി അന്തരിച്ചു

July 30th, 2025

salafi-times-editor-k-a-jabbari-passed-away-ePathram
ദുബായ്‌ : സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്ന കെ. എ. ജബ്ബാരി അന്തരിച്ചു. സലഫി ടൈംസ് ചീഫ്‌ എഡിറ്ററും ദുബായ് വായനക്കൂട്ടം (സഹൃദയ സാംസ്കാരിക വേദി) യുടെ അമരക്കാരനും കൂടിയായി രുന്നു കൊടുങ്ങല്ലൂർ എറിയാട് കറുക പ്പാടത്ത് ഉതുമാൻ ചാലിൽ അബ്ദുൽ ജബ്ബാർ എന്ന പ്രിയപ്പെട്ടവരുടെ ജബ്ബാരിക്ക.

2025 ജൂലായ് 30 (ബുധൻ) പുലർച്ചെ 2.30ന് മഞ്ചേരി കാരക്കുന്നിലെ ഭാര്യാ വസതിയിൽ വെച്ചായിരുന്നു അന്ത്യം. 78 വയസ്സ് ആയിരുന്നു.

അക്ഷരങ്ങൾക്ക് എന്തിനേക്കാളും വില കല്പിച്ചിരുന്ന ജബ്ബാരിയുടെ നേതൃത്വത്തിൽ എല്ലാ വർഷവും ദുബായിൽ ‘അന്താരാഷ്‌ട്ര സാക്ഷരതാ ദിനം’ ആചരിച്ചു വന്നിരുന്നു.

തൃശൂർ ജില്ലാ സർഗ്ഗധാര ചെയർമാൻ, കൈപ്പമംഗലം മണ്ഡലം കെ. എം. സി. സി. പ്രസിഡണ്ട്, കൂടാതെ നിരവധി സാംസ്കാരിക സംഘടനകളിലും പ്രവർത്തിച്ചിരുന്നു. ദുബായിലെ ഇന്ത്യന്‍ മീഡിയാ ഫോറം സ്ഥാപക അംഗവും  ആയിരുന്നു.

വിവിധ മേഖലകളിൽ മികവുറ്റ പ്രവർത്തനങ്ങൾക്ക് യു. എ. ഇ. യിലെയും നാട്ടിലെയും പ്രതിഭകൾക്ക് വായനക്കൂട്ടം പുരസ്കാരങ്ങൾ ജബ്ബാരിക്കയുടെ നേതൃത്വത്തിൽ സമ്മാനിച്ചിട്ടുണ്ട്. ശാരീരിക പ്രയാസങ്ങൾ കാരണം പ്രവാസം അവസാനിപ്പിച്ച് ഏതാനും വർഷങ്ങൾക്ക് മുൻപേ നാട്ടിൽ പോയി. അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.

JABBARI : Personalities & ePathram Tag

- pma

വായിക്കുക: , , , , , , , , , , , , ,

Comments Off on കെ. എ. ജബ്ബാരി അന്തരിച്ചു

ഓൺ ലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്നു : ജാഗ്രതാ നിർദ്ദേശം

July 27th, 2025

cyber-pulse-beware-e-fraud-hacker-attack-ePathram
അബുദാബി : സോഷ്യൽ മീഡിയകളിലൂടെ നടക്കുന്ന ഓൺ ലൈൻ തട്ടിപ്പുകൾക്ക് എതിരെ ജാഗ്രത പാലിക്കണം എന്ന മുന്നറിയിപ്പുമായി സൈബർ സുരക്ഷാ കൗൺസിൽ. ഡിജിറ്റൽ കറൻസി, സ്റ്റോക്ക് ട്രേഡിംഗ് തുടങ്ങിയവയിൽ വൈദഗ്ദ്ധ്യമുള്ള ചില ഗ്രൂപ്പുകളാണ് സോഷ്യൽ മീഡിയയിൽ തട്ടിപ്പുമായി എത്തുന്നത്. ഇ-മെയിൽ വഴിയും സാമൂഹിക മാധ്യമ ങ്ങളിലൂടെയും വ്യാജ വാഗ്ദാനങ്ങൾ നൽകി ഇവർ ആളുകളെ കെണികളിൽ വീഴ്ത്തുന്നു.

അവിശ്വസനീയമായ ഉറവിടങ്ങളിൽ നിന്നുള്ള ഓഫറുകൾ ഒഴിവാക്കുക, വ്യക്തിഗത വിവരങ്ങളും ബാങ്കിംഗ് വിവരങ്ങളും പങ്കു വെക്കാതിരിക്കുക.

നിക്ഷേപത്തിൽ ആദ്യം ചെറിയ ലാഭം നൽകി വിശ്വാസം നേടിയ ശേഷം വലിയ തുക നിക്ഷേപം നടത്താൻ പ്രേരിപ്പിക്കുകയും പിന്നീട് ഈ ഗ്രൂപ്പുകൾ അപ്രത്യക്ഷമാവുകയും ചെയ്യുന്നു. ഏതൊരു ഓൺ ലൈൻ നിക്ഷേപത്തിലും ഏർപ്പെടുന്നതിന് മുമ്പ് അവരെ കുറിച്ച് വ്യക്തമായി പഠിക്കുകയും ബന്ധപ്പെട്ട അധികാരികളിൽ നിന്നുള്ള അനുമതി അവർക്ക് ഉണ്ടെന്നു ഉറപ്പു വരുത്തുകയും വേണം. ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളിൽ പെടാതെ നിക്ഷേപകർ സ്വയം സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വം ആണെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപ ഗ്രൂപ്പുകൾ വഴിയുള്ള തട്ടിപ്പുകൾക്ക് എതിരെ അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റും മുന്നറിയിപ്പ് നൽകി.

ആകർഷകമായ നിരക്കിൽ വിമാന ടിക്കറ്റ് ഓഫറു കളും വ്യാജ നിക്ഷേപ വാഗ്ദാനങ്ങളും അധികൃതരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. എയർ ലൈനു കളുടെ ഔദ്യോഗിക വെബ്‌ സൈറ്റുകൾ വഴിയോ അംഗീകൃത ട്രാവൽ ഏജൻസികൾ വഴിയോ മാത്രം വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുക എന്നും അധികൃതർ ഓർമ്മിപ്പിച്ചു. Instagram

- pma

വായിക്കുക: , , , , , ,

Comments Off on ഓൺ ലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്നു : ജാഗ്രതാ നിർദ്ദേശം

തൂലികാ ഫോറം ലേഖന മത്സരം ‘ഭരണ ഘടന : നീതി, സമത്വം, ജനാധിപത്യം’

July 16th, 2025

ink-pen-literary-ePathram
ദുബായ് : ഇന്ത്യൻ സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി ദുബായ് കെ. എം. സി. സി. തൂലികാ ഫോറം ലേഖന മത്സരം സംഘടിപ്പിക്കുന്നു. ‘ഭരണ ഘടന : നീതി, സമത്വം, ജനാധിപത്യം’ എന്ന വിഷയത്തിൽ നാലു പേജിൽ കവിയാതെ പി. ഡി. എഫ്. ഫോർ മാറ്റിൽ തയ്യാറാക്കിയ ലേഖനം dubaikmccthoolika @ gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ 2025 ജൂലായ് 31 നു മുൻപായി അയക്കുക. യു. എ. ഇ.പ്രവാസികൾക്ക് പങ്കെടുക്കാം. ആഗസ്റ്റ് 16 ന് ദുബായ് കെ. എം. സി. സി. ഹാളിൽ നടക്കുന്ന ചടങ്ങിൽ വിജയികൾക്ക് സമ്മാനങ്ങൾ നൽകും.

- pma

വായിക്കുക: , , , , , , ,

Comments Off on തൂലികാ ഫോറം ലേഖന മത്സരം ‘ഭരണ ഘടന : നീതി, സമത്വം, ജനാധിപത്യം’

ജൂൺ 27 വെള്ളിയാഴ്ച യു. എ. ഇ. യിൽ പൊതു അവധി

June 17th, 2025

crescent-moon-ePathram
അബുദാബി : ഹിജ്‌റ പുതു വർഷം പ്രമാണിച്ച് യു. എ. ഇ. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 2025 ജൂൺ 27 വെള്ളിയാഴ്ച ശമ്പളത്തോടു കൂടിയ അവധി നൽകി എന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യുമൻ റിസോഴ്‌സസും മാനവ വിഭവ ശേഷി, സ്വദേശി വത്കരണ മന്ത്രാലയവും അറിയിച്ചു.

വെള്ളിയാഴ്ച അവധി ലഭിക്കുന്നതോടെ ശനിയാഴ്ചയും ഞായറാഴ്ചയും വാരാന്ത്യ അവധിയുള്ള ജീവനക്കാർക്ക് മൂന്നു ദിവസം അവധി ലഭിക്കും. ജൂൺ 30 തിങ്കളാഴ്ച മുതൽ പ്രവർത്തനം പുനരാരംഭിക്കും.

ഇസ്‌ലാമിക ചരിത്രത്തിലെ പ്രധാന സംഭവങ്ങളിൽ ഒന്നാണ് പ്രവാചകനായ മുഹമ്മദ് നബി (സ) മക്കയിൽ നിന്നും മദീനയിലേക്ക് പലായനം ചെയ്ത ഹിജ്‌റ. ചന്ദ്ര മാസ കലണ്ടറിലെ ആദ്യ മാസമായ മുഹർറം ആരംഭിക്കുന്നത് ഈ ദിനത്തിലാണ്. MoHRE_UAE

- pma

വായിക്കുക: , , , ,

Comments Off on ജൂൺ 27 വെള്ളിയാഴ്ച യു. എ. ഇ. യിൽ പൊതു അവധി

Page 2 of 15112345...102030...Last »

« Previous Page« Previous « യു. എ. ഇ. നടപ്പാക്കിയ ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ വന്നു
Next »Next Page » ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളി : സില്‍വര്‍ ജൂബിലി എഡിഷന്‍ ഈ ആഴ്ച അബുദാബിയിൽ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha