യു. എ. ഇ. നടപ്പാക്കിയ ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ വന്നു

June 16th, 2025

mohre-implementation-of-the-mid-day-break-for-workers-in-direct-sunlight-ePathram
അബുദാബി : കഠിന വെയിലിൽ പുറം ജോലികൾ ചെയ്യുന്ന തൊഴിലാളികൾക്കായി യു. എ. ഇ. യിൽ നടപ്പാക്കിയ ഉച്ച വിശ്രമ നിയമം 2025 ജൂൺ 15 മുതൽ പ്രാബല്യത്തിൽ വന്നു. ഉച്ചക്ക് 12 : 30 മുതൽ 3 മണി വരെ യാണ് പുറം ജോലിക്കാർക്ക് വിശ്രമം നൽകുക.

മാത്രമല്ല തൊഴിലാളികൾക്ക് വിശ്രമിക്കാൻ കമ്പനികള്‍ ജോലി സ്ഥലങ്ങളിൽ തണൽ ഒരുക്കണം. തണുപ്പിക്കല്‍ ഉപകരണങ്ങള്‍, നിര്‍ജലീകരണം തടയാന്‍ ആവശ്യമായ വെള്ളം, പ്രഥമ ശുശ്രൂഷ ഉപകരണങ്ങള്‍, മറ്റു സൗകര്യങ്ങള്‍ എന്നിവ ഒരുക്കണം എന്നും അധികൃതർ ആവശ്യപ്പെട്ടു.

നിരോധിത സമയങ്ങളിൽ ഇത്തരം പുറം ജോലി ചെയ്യുന്നവരെ നിരീക്ഷിക്കാൻ അധികൃതർ പ്രത്യേക അന്വേഷണ സംഘങ്ങളെ നിയമിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്ന കമ്പനികൾക്കും കരാറുകാർക്കും 5000 ദിർഹം മുതൽ 50000 ദിർഹം വരെ പിഴ ചുമത്തും സെപ്റ്റംബർ 15 വരെ മൂന്ന് മാസമാണ് ഉച്ച വിശ്രമ നിയമം. കഴിഞ്ഞ 21 വർഷമായി തുടർച്ചയായി ഈ നിയമം നടപ്പിലാക്കി വരുന്നു.

അടിസ്ഥാന സേവനങ്ങളിലെ തകരാറുകള്‍ നീക്കുക, ജല – വൈദ്യുതി വിതരണത്തിലെ തടസങ്ങള്‍ നീക്കുക, ഗതാഗതക്കുരുക്ക് ഒഴിവാക്കുക തുടങ്ങി സമൂഹത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന ജോലിക്കാരെ ഉച്ച വിശ്രമ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ രാജ്യത്ത് ഏറ്റവും കൂടിയ ചൂടാണ് ഈ വർഷം അനുഭവപ്പെടുന്നത് അതു കൊണ്ടു തന്നെ നിത്യ ജീവിതത്തിൽ സൂര്യാഘാതം ഏൽക്കാതെ ഓരോ വ്യക്തികളും സ്വയം സംരക്ഷണം ഏറ്റെടുക്കണം എന്നും ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കണം എന്നും അധികൃതർ ഓർമിപ്പിച്ചു.

അധികരിച്ച ചൂടു കാരണം ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ വൈദ്യ സഹായം തേടാനും ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിക്കാനും മടിക്കരുത് എന്നും അധികൃതർ ഓർമ്മപ്പെടുത്തി.

Image Credit : MoHRE_UAE

- pma

വായിക്കുക: , , , , , ,

Comments Off on യു. എ. ഇ. നടപ്പാക്കിയ ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ വന്നു

ലെഫ്. ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറിക്ക് ഇന്ത്യയിൽ നിന്ന് പുരസ്കാരം

May 20th, 2025

mohammed-al-marri-received-distinguished-fellowship-award-ePathram

ദുബായ് : പൊതു സേവനത്തിലും സ്ഥാപന മികവിലും മികച്ച സംഭാവനകൾ നൽകിയതിന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി. ഡി. ആർ. എഫ്. എ. ദുബായ്) മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറിയെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്ടേഴ്സ് – ഇന്ത്യയുടെ (IOD) വിശിഷ്ട ഫെലോഷിപ്പ് നൽകി ആദരിച്ചു. അൽ ഹബ്തൂർ പാലസ് ഹോട്ടലിൽ നടന്ന പ്രൗഢമായ ചടങ്ങിൽ ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ അദ്ദേഹത്തിന് അംഗീകാരം സമ്മാനിച്ചു.

വിശിഷ്ട ഫെലോഷിപ്പ് ലഭിച്ചത് ഒരു വ്യക്തിഗത നേട്ടം എന്നതിൽ ഉപരി നൂതനത്വത്തെയും കാര്യക്ഷമമായ പ്രവർത്തന ത്തെയും പിന്തുണക്കുന്ന യു. എ. ഇ. യിലെ സ്ഥാപനങ്ങളിൽ അർപ്പിക്കപ്പെട്ട വിശ്വാസത്തിന്റെ അന്താ രാഷ്ട്ര അംഗീകാരം കൂടിയാണ് എന്ന് പുരസ്കാരം സ്വീകരിച്ച് കൊണ്ട് ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി പറഞ്ഞു.

ദുബായ് ജി. ഡി. ആർ. എഫ്. എ. യിലെ എൻ്റെ സഹ പ്രവർത്തകർക്കാണ് ഞാൻ ഈ അവാർഡ് സമർപ്പിക്കുന്നത്.  ജീവിത നിലവാര ത്തോടും ഭാവിയിലുള്ള ഭരണ രീതിയോടും ഉള്ള ഞങ്ങളുടെ നേതൃത്വത്തിന്റെ ഉറച്ച പ്രതിബദ്ധതയാണിത് പ്രതി ഫലിപ്പിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യു. എ. ഇ. യിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, അൽ ഹബ്തൂർ ഗ്രൂപ്പ് ചെയർമാൻ ഖലഫ് അഹമ്മദ് അൽ ഹബ്തൂർ, തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. നൂതന സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ സർക്കാർ സേവനങ്ങൾ വികസിപ്പിച്ച് ഉപയോക്താക്കളുടെ ജീവിത നില വാരം ഉയർത്താൻ പ്രധാന പങ്കു വഹിച്ചതിനാണ് മുഹമ്മദ് അഹ്‌മദ്‌ അൽ മർറിയെ ആദരിച്ചത്. FB PAGE

- pma

വായിക്കുക: , , , , ,

Comments Off on ലെഫ്. ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറിക്ക് ഇന്ത്യയിൽ നിന്ന് പുരസ്കാരം

സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം

May 9th, 2025

samsung-galaxy-note-7-smart-phone-ePathram
അബുദാബി : എമിറേറ്റിലെ പൊതു-സ്വകാര്യ സ്കൂളുകളിൽ മൊബൈൽ ഫോൺ, സ്മാർട്ട് വാച്ച്, ഇലക്‌ട്രോണിക് ഗെയിമിംഗ് ഉപകരണങ്ങളുടെ നിരോധനം കൂടുതൽ കർശ്ശനമാക്കി വിദ്യാഭ്യാസ മന്ത്രാലയം. രാജ്യത്തെ ഉയർന്ന വിദ്യാഭ്യാസ നില വാരവും അച്ചടക്കാധിഷ്ഠിത വിദ്യാഭ്യാസ ദർശനവും ഉറപ്പാക്കുന്നതിന്റെ ഭാഗമാണ് നടപടികൾ.

സ്മാർട്ട് ഉപകരണങ്ങളോടുള്ള ആസക്തി, മാനസിക അവസ്ഥയിലുള്ള സ്വാധീനം, സാമൂഹിക ഒറ്റപ്പെടൽ എന്നിവ പഠനത്തെ തടസ്സപ്പെടുത്തും. അത് കൊണ്ട് തന്നെ സ്കൂളുകളിൽ സ്മാർട്ട് ഉപകരണങ്ങൾക്കുള്ള നിരോധനം മാറ്റില്ല എന്നാണു റിപ്പോർട്ടുകൾ.

സ്‌കൂളിൽ ഈ ഉപകരണങ്ങൾ കണ്ടെത്തിയാൽ അവ കണ്ടു കെട്ടി അധ്യയന വർഷം അവസാനിക്കുന്നത് വരെ സ്‌കൂളുകളിൽ സൂക്ഷിക്കും. ഈ നയം പാലിക്കും എന്ന് ഉറപ്പാക്കാൻ വിദ്യാർത്ഥികളും രക്ഷിതാക്കളും പ്രതിജ്ഞാ പത്രങ്ങളിൽ ഒപ്പു വെക്കുകയും വേണം.

വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനും സ്വകാര്യത സംരക്ഷിക്കാനും കുട്ടികളിലെ അച്ചടക്കം, മികച്ച പഠനാന്തരീക്ഷം എന്നിവ നില നിർത്താൻ ഇത്തരം കർശ്ശനമായ നടപടികൾ വേണം.  എന്നാൽ പഠന ആവശ്യങ്ങൾക്കായി ലാപ്‌ ടോപ്പ്, ടാബ്‌ലറ്റ്‌ എന്നിവ കൊണ്ടു വരാം. എല്ലാ സ്‌കൂളുകൾക്കും ഈ നിയമം ബാധകമാണ്.

- pma

വായിക്കുക: , , , , , , ,

Comments Off on സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം

അടുത്ത വർഷം പകുതിയോടെ ഇ-ഇൻവോയ്സ് നിർബന്ധമാക്കും

April 28th, 2025

logo-uae-federal-tax-authority-vat-registration-ePathram

അബുദാബി : രാജ്യ വ്യാപകമായി ഇ-ഇൻവോയ്സിംഗ് സംവിധാനം 2026 മധ്യത്തോടെ നടപ്പാക്കും എന്ന് യു. എ. ഇ. ഫെഡറൽ ടാക്സ് അതോറിറ്റി.

ദേശീയ നികുതി നിയന്ത്രണങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പാക്കാൻ ഇ-ഇൻവോയ്സുകൾ സഹായിക്കും. മാത്രമല്ല ഇടപാടുകളുടെ ബില്ലിംഗ് ചെലവ് 66 ശതമാനം വരെ കുറക്കുവാനും ബില്ലിംഗ് പ്രവർത്തനങ്ങൾ വേഗത്തിൽ ആക്കുകയും ചെയ്യും. ഘട്ടം ഘട്ടമായാണ് ഇത് നടപ്പിലാക്കുക. e-Invoices 

- pma

വായിക്കുക: , ,

Comments Off on അടുത്ത വർഷം പകുതിയോടെ ഇ-ഇൻവോയ്സ് നിർബന്ധമാക്കും

മാർപാപ്പയുടെ വിയോഗത്തിൽ രാഷ്ട്ര നേതാക്കൾ അനുശോചിച്ചു

April 22nd, 2025

sheikh-muhammed-receive-pope-francis-ePathram
അബുദാബി : ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ യു. എ. ഇ. ഭരണാധികാരികൾ അനുശോചനം രേഖപ്പെടുത്തി.

സമാധാന പരമായ സഹവർത്തിത്വത്തിന്റെയും ധാരണയുടെയും തത്വങ്ങൾ പ്രോത്സാഹിപ്പിക്കുന്ന തിനായി തന്റെ ജീവിതം സമർപ്പിച്ച ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ ലോകം എമ്പാടുമുള്ള കത്തോലിക്കർക്ക് അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന് നിത്യശാന്തി ലഭിക്കട്ടെ. എന്ന് യു. എ. ഇ. പ്രസിഡണ്ട് ശെെഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എക്‌സിൽ കുറിച്ചു.

എണ്ണമറ്റ ജീവിതങ്ങളെ സ്പർശിച്ച മഹാനായ നേതാവ് ആയിരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗ ത്തിൽ ഞങ്ങൾ അതീവ ദുഃഖിതരാണ്. എളിമയുടെയും മതാന്തര ഐക്യത്തിന്റെയും അദ്ദേഹത്തിന്റെ പാരമ്പര്യം ലോകം എമ്പാടുമുള്ള നിരവധി സമൂഹ ങ്ങൾക്ക് പ്രചോദനമായി തുടരും.

അനുശോചന സന്ദേശത്തിൽ യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം അറിയിച്ചു.

2016 സെപ്റ്റംബർ 15 ന് വത്തിക്കാൻ സന്ദർശിച്ചിരുന്ന ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തുകയും അദ്ദേഹത്തെ രാജ്യത്തേക്ക് ക്ഷണിക്കുകയും ചെയ്തു. 2019 ഫെബ്രുവരിയിലാണ് ഫ്രാൻസിസ് മാർപ്പാപ്പ യു. എ. ഇ. സന്ദർശിച്ചത്. മൂന്നു ദിവസത്തെ മാർപ്പാപ്പ യുടെ സന്ദർശനം യു. എ. ഇ. യുടെ ചരിത്രത്തിലെ വേറിട്ട ഒരു അദ്ധ്യായം ആയി മാറി.

Image Credit : FaceBook 

 

- pma

വായിക്കുക: , , , , ,

Comments Off on മാർപാപ്പയുടെ വിയോഗത്തിൽ രാഷ്ട്ര നേതാക്കൾ അനുശോചിച്ചു

Page 3 of 15112345...102030...Last »

« Previous Page« Previous « കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
Next »Next Page » മനുഷ്യരെ ഒന്നായി കണ്ട മാര്‍പാപ്പ: അബുദാബി കെ. എം. സി. സി. »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha